ന്യുമോണിയ ബാധ: സുരഷ് ഗോപി എംപി ആശുപത്രിയില്‍; ആരോഗ്യ നില തൃപ്തികരം, പത്ത് ദിവസത്തെ വിശ്രമത്തിന് നിര്‍ദ്ദേശം

User
0 0
Read Time:1 Minute, 37 Second

തിരുവനന്തപുരം : ബി ജെ പി സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കാനിരിക്കെ നടനും എംപിയുമായ സുരേഷ് ഗോപി ചികിത്സയില്‍. ന്യൂമോണിയ ആണെന്നാണ് സംശയം. പത്ത് ദിവസത്തെ വിശ്രമം വേണമെന്ന് ഡോക്ടര്‍ നിര്‍ദേശിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

അതേസമയം, ബി ജെ പി ഇന്ന് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കും. കഴക്കൂട്ടം പോലുള്ള ചില മണ്ഡലങ്ങള്‍ തല്‍ക്കാലം ഒഴിച്ചിട്ടായിരിക്കും പ്രഖ്യാപനം. സുരേഷ് ഗോപി തൃശൂരില്‍ സ്ഥാനാര്‍ത്ഥിയായേക്കും. സംസ്ഥാന ഘടകം നല്‍കിയ പട്ടിക ചില മാറ്റങ്ങളോടെ ശനിയാഴ്ച തിരഞ്ഞെടുപ്പ് സമിതി അംഗീകരിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിലായിരുന്നു ഇന്നലെ തിരഞ്ഞെടുപ്പ് സമിതി ചേര്‍ന്നത്.

എന്നാല്‍ എല്ലാ മണ്ഡലങ്ങളിലെയും സ്ഥാനാര്‍ത്ഥികളെ നാളെ പ്രഖ്യാപിക്കില്ലെന്നും മറ്റ് മുന്നണികളുടെ സ്ഥാനാര്‍ത്ഥികള്‍ ആരൊക്കെ എന്ന് അറിഞ്ഞ ശേഷമേ ചില പ്രധാന മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കൂവെന്നും സുരേന്ദ്രന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

സേലത്ത് നടന്നത് വന്‍ സ്വര്‍ണവേട്ട; പിടിച്ചെടുത്തത് 36 കോടി വിലവരുന്ന 273 കിലോ സ്വര്‍ണ ആഭരണങ്ങള്‍; രണ്ടു പേര്‍ കസ്റ്റഡിയില്‍

സേലം: തമിഴ്നാട് സേലത്തു വന്‍ സ്വര്‍ണ വേട്ട. 36 കോടി വിലവരുന്ന 273 കിലോ സ്വര്‍ണ ആഭരണങ്ങള്‍ പിടികൂടി.തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള വാഹന പരിശോധന നടത്തുന്ന ഫ്ലയിങ് സ്‌ക്വാഡാണ് ഇന്നലെ രാത്രി രേഖകളില്ലാത്ത വന്‍ സ്വര്‍ണ ശേഖരം പിടികൂടിയത്. സംഭവത്തില്‍ രണ്ടു പേരെ കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്യുകയാണ്.ചെന്നൈയില്‍ നിന്ന് സേലത്തേക്കു വരികയായിരുന്ന വാന്‍ ജില്ലാ അതിര്‍ത്തിയായ മുമ്മുണ്ടി ചെക്‌പോസ്റ്റില്‍ വച്ചു ഫ്ലയിങ് സ്‌ക്വാഡ് തടയുകയിരുന്നു. വാഹനത്തില്‍ സ്വര്‍ണത്തിന്റെ രേഖകള്‍ ഉണ്ടായിരുന്നില്ല.അതേസമയം,ഡ്രൈവര്‍ക്കും […]

You May Like

Subscribe US Now