ന്യൂനപക്ഷ വിദ്യാഭ്യാസ, ക്ഷേമ പദ്ധതി അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് പി ജെ ജോസഫ്

User
0 0
Read Time:1 Minute, 34 Second

ന്യൂനപക്ഷ വിദ്യാഭ്യാസ, ക്ഷേമ പദ്ധതി അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് പി ജെ ജോസഫ്. ന്യായമായ വിധി സര്‍ക്കാര്‍ നടപ്പാക്കണം.

ഓരോ സമുദായങ്ങള്‍ പറയുന്ന പോലെയല്ല കാര്യങ്ങള്‍ നടപ്പാക്കേണ്ടത്. എല്ലാ കാര്യങ്ങളും പരിശോധിച്ചാണ് വിധി പ്രഖ്യാപിച്ചത്. പിന്നോക്കാവസ്ഥയെ പറ്റി കൂടുതല്‍ പഠനം പിന്നീട് നടത്താമെന്നും ജോസഫ് പറഞ്ഞു.

ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് പദ്ധതിയില്‍ 80:20 അനുപാതം ഏര്‍പ്പെടുത്തിയ മുന്‍ യു ഡി എഫ് സര്‍ക്കാരിന്റെ 2015 ലെ ഉത്തരവാണ് ഹൈക്കോടതി റദ്ദാക്കിയത്.

80 % മുസ്ലിം വിഭാഗത്തിനും 20% മറ്റ് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും എന്ന അനുപാതമാണ് റദ്ദാക്കിയത്. അഭിഭാഷകനായ ജസ്റ്റിന്‍ പള്ളി വാതുക്കല്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവ്.

നിലവിലെ ജനസംഖ്യ അനുസരിച്ച്‌ അനുപാതം പുതുക്കണമെന്ന് കോടതി നിര്‍ദേശിച്ചു. നിലവിലെ അനുപാതം നിശ്ചയിച്ചത് വേണ്ടത്ര പഠനമില്ലാതെയാണന്ന് കോടതി നിരീക്ഷിച്ചു

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ചെക്ക്പോസ്റ്റിലെ പരിശോധന ഒഴിവാക്കാന്‍ കളളപ്പണം ഹെലികോപ്റ്ററില്‍ കടത്തി; കെ സുരേന്ദ്രനെതിരെ പരാതി

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കാലത്ത് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ നടത്തിയ ഹെലികോപ്റ്റര്‍ യാത്രകളില്‍ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി. ഓള്‍ കേരള ആന്‍റി കറപ്ഷന്‍ ആന്‍ഡ് ഹ്യൂമന്‍ പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ സംസ്ഥാന അദ്ധ്യക്ഷന്‍ ഐസക് വര്‍ഗീസാണ് പരാതി നല്‍കിയത്. ചെക്ക്പോസ്റ്റുകളിലെ പരിശോധനകള്‍ ഒഴിവാക്കുന്നതിനായി കളളപ്പണം കൊണ്ടു പോകാന്‍ സുരേന്ദ്രന്‍ ഹെലികോപ്റ്റര്‍ ഉപയോ​ഗിച്ചെന്നാണ് ആരോപണം. സുരേന്ദ്രന്‍ തിരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് ഹെലികോപ്റ്റര്‍ യാത്രയിലൂടെ കേരളത്തിലേക്ക് കടത്തിയ അനധികൃത പണം […]

You May Like

Subscribe US Now