പരമാധികാരി തന്ത്രി; ശബരിമല നിയമത്തിന്റെ കരട് പുറത്തുവിട്ട് യുഡിഎഫ്

User
0 0
Read Time:3 Minute, 9 Second

തിരുവനന്തപുരം: കേരളം നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് അടുക്കുമ്ബോള്‍ ശബരിമല ഒരിക്കല്‍കൂടി മുഖ്യ ചര്‍ച്ചാ വിഷയമായി ഉയര്‍ന്നു കഴിഞ്ഞു. ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അവസാനിപ്പിക്കുന്നതിന് നിയമ നിര്‍മാണം നടത്തുമെന്ന് നേരത്തെ തന്നെ യുഡിഎഫ് വ്യക്തമാക്കിയതാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ അധികാരത്തിലെത്തിയാല്‍ നടപ്പാക്കുന്ന പ്രത്യേക ശബരിമല നിയമത്തിന്റെ കരട് രൂപം പുറത്തുവിട്ടിരിക്കുകയാണ് യുഡിഎഫ് ഇപ്പോള്‍.

മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് കരട് പുറത്തുവിട്ടത്. ആചാര ലംഘനം നടന്നാല്‍ തടവ് ശിക്ഷ ഉറപ്പാക്കുമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ശബരിമലയില്‍ വിധി വന്നശേഷം നടപടിയെന്ന സിപിഐഎം നിലപാട് ജനങ്ങളെ കബളിപ്പിക്കാനാണെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

ശബരിമലയിലെ ആചാരങ്ങള്‍ തെറ്റിക്കുന്നവര്‍ക്ക് രണ്ടു വര്‍ഷം വരെ തടവ് ശിക്ഷ വിധിക്കുന്നതാണ് നിര്‍ദിഷ്ട നിയമമെന്ന് കരട് രൂപം. ശബരിമലയുടെ ആചാരങ്ങള്‍ സംബന്ധിച്ച അവസാന വാക്ക് തന്ത്രിയുടേതാവും. തന്ത്രിയുടെ അനുമതിയോടെ മാത്രമേ ശബരിലയിലെ ഏതു കാര്യവും നടക്കാവൂ എന്നും കരട് നിയമത്തില്‍ പറയുന്നു.

യുവതി പ്രവേശനത്തിലടക്കം നിയമം മൂലം കര്‍ശന നിയന്ത്രണം കൊണ്ടുവരുമെന്നും തിരുവഞ്ചൂര്‍ വ്യക്തമാക്കി.ശബരിമലയില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചത് അപക്വമായ നടപടിയാണ്. യുഡിഎഫ് അധികാരത്തില്‍ എത്തിയാല്‍ ശബരിമലയില്‍ നിയമനിര്‍മാണം നടത്തുമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

ഈ പ്രശ്‌നം പരിഹരിക്കാതെ എത്രകാലം മുന്നോട്ട് പോകാനാകും. ജനങ്ങളെ മുള്‍മുനയില്‍ നിര്‍ത്തി മുന്നോട്ട്‌പോകാനുള്ള സിപിഐഎം തന്ത്രം ഒരിക്കലും അംഗീകരിക്കില്ല. പുതിയ നിയമ നിര്‍മാണത്തിലേക്ക് സര്‍ക്കാര്‍ പോകണം. അവര്‍ അത് ചെയ്യില്ലെങ്കില്‍ യുഡിഎഫ് അത് ചെയ്യുമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ശബരിമല വിഷയത്തില്‍ നിയമ നിര്‍മ്മാണം നടത്തുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡന്റ് മുല്ലപ്പളി രാമചന്ദ്രനും പറഞ്ഞിരുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

എം.എന്‍. എസുകാര്‍ ടോള്‍ ബൂത്ത്‌ ആക്രമിച്ച കേസില്‍ രാജ് താക്കറെക്ക് ജാമ്യം

മുംബൈ : നവിമുംബൈയിലെ വാശിയിലുള്ള ടോള്‍ ബൂത്ത് മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന ( എം. എന്‍. എസ് ) പ്രവര്‍ത്തകര്‍ ആക്രമിച്ച കേസില്‍ പാര്‍ട്ടി അധ്യക്ഷന്‍ രാജ് താക്കറെക്ക് ജാമ്യം. നവി മുംബൈയിലെ ബേലാപുര്‍ കോടതിയാണ് ജാമ്യം നല്‍കിയത്. 2014 ല്‍ വാശിയില്‍ രാജ് താക്കറെ നടത്തിയ പ്രസംഗമാണ് ആക്രമണത്തിന് കാരണമായതെന്നാണ് ആരോപണം. വാഹനങ്ങളില്‍ നിന്ന് പണം പിരിക്കുന്നത് സര്‍ക്കാര്‍ നിര്‍ത്തിയില്ലെങ്കില്‍ എം. എന്‍.എസുകാര്‍ അത് അവസാനിപ്പിക്കുമെന്നായിരുന്നു രാജിന്റെ പ്രസംഗം. […]

You May Like

Subscribe US Now