പാകിസ്ഥാനില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച്‌ അപകടം; 30 മരണം, 50 പേര്‍ക്ക് പരിക്ക്

User
0 0
Read Time:1 Minute, 9 Second

ഇസ്ലാമാബാദ്:  തെക്കന്‍ പാകിസ്ഥാനില്‍ രണ്ട് പാസഞ്ചര്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 30 മരണം. 50ലേറെ പേര്‍ക്ക് പരിക്കേറ്റു. സിന്ധ് പ്രവിശ്യയിലെ ഘോത്കി ജില്ലയിലാണ് അപകടം. മില്ലത് എക്സ്പ്രസും സര്‍ സയിദ് എക്സ്പ്രസുമാണ് അപകടത്തില്‍പെട്ടത്. മില്ലത് എക്സ്പ്രസിന്റെ 14ഓളം ബോഗികള്‍ അപകടത്തില്‍ മറിഞ്ഞുവീണു.

ഗ്രാമീണരും പൊലീസും മറ്റു രക്ഷാപ്രവര്‍ത്തകരും ചേര്‍ന്ന് പരിക്കേറ്റവരെയും മരിച്ചവരെയും സമീപ ആശുപത്രികളിലേക്ക് മാറ്റി. കറാച്ചിയില്‍ നിന്നും സര്‍ഗോഥയിലേക്ക് പോകുകയായിരുന്ന മില്ലത് എക്സ്പ്രസ് പാളംതെറ്റുകയും ലാഹോറില്‍ നിന്നും കറാച്ചിയിലേക്ക് പോകുകയായിരുന്ന സര്‍ സയിദ് എക്സ്പ്രസുമായി കൂട്ടിയിടിക്കുകയുമായിരുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

സംസ്ഥാന ബജറ്റിന്മേലുള്ള ചര്‍ച്ചകള്‍ക്ക് ഇന്ന് തുടക്കം; ചോദ്യോത്തര വേളയും ഇന്ന്

തിരുവനന്തപുരം; സംസ്ഥാന ബജറ്റിന്മേലുള്ള പൊതുചര്‍ച്ച ഇന്ന് നിയമസഭയില്‍ ആരംഭിക്കും. 15ാം നിയമസഭയുടെ ആദ്യ ചോദ്യോത്തര വേളയും ഇന്ന് നടക്കും. ജനങ്ങളിലേക്ക് നേരിട്ടെത്തിക്കുമെന്ന് പറഞ്ഞ 8900 കോടി ക്ഷേമപെന്‍ഷനുകളുടേത് അടക്കമുള്ള മുന്‍കാല കുടിശ്ശിക തീര്‍ക്കാനുള്ളതാണെന്ന് ധനമന്ത്രിയുടെ വിശദീകരണത്തിനെതിരെയും പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഉദ്യോഗസ്ഥരുടെ എണ്ണം കുറച്ചതിനാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ചോദ്യോത്തര വേള ഉണ്ടായിരുന്നില്ല. സഭാ പ്രവര്‍ത്തനങ്ങള്‍ക്ക് നിശ്ചയിച്ചിട്ടുള്ള ഉദ്യോഗസ്ഥര്‍ക്ക് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയ സാഹചര്യത്തിലാണ് ഇന്നുമുതല്‍ ചോദ്യോത്തര വേള […]

You May Like

Subscribe US Now