പാനൂര്‍ കൊലപാതകക്കേസ് നിര്‍ണ്ണായകവിവരങ്ങള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചു, അറസ്റ്റിലായ സി.പി.എം പ്രവര്‍ത്തകന്റെ ഫോണില്‍ നിര്‍ണ്ണായകവിവരങ്ങളുണ്ടെന്ന് സൂചന

User
0 0
Read Time:1 Minute, 55 Second

പാനൂര്‍(കണ്ണൂര്‍) : പാനൂരില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ ഷിനോസ് കൊല്ലപ്പെട്ട കേസില്‍ അറസ്റ്റിലായ സി.പി.എം പ്രവര്‍ത്തകന്റെ ഫോണില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി വിവരം. കൊലപാതകത്തില്‍ ഗൂഢാലോചന നടത്തിയതുള്‍പ്പെടെയുള്ള തെളിവ് ലഭിച്ചതായാണ് സൂചന.

വിശദ പരിശോധനയ്ക്കായി ഫോണ്‍ സൈബര്‍ സെല്ലിന് കൈമാറി. മറ്റ് പ്രതികള്‍ക്കായുള്ള അന്വേഷണംഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. അക്രമികള്‍ സഞ്ചരിച്ചതെന്ന് സംശയിക്കുന്ന മൂന്ന് ഇരുചക്ര വാഹനങ്ങള്‍ പോലീസ് കണ്ടെത്തി.

കേസില്‍ ആകെ 25 പ്രതികളാണുള്ളത്. ഇതില്‍ പതിനൊന്ന് പേര്‍ കൊലപാതകത്തില്‍ നേരിട്ടും ബാക്കി പതിനാല് പേര്‍ ഗൂഢാലോചനയില്‍ പങ്കെടുത്തവരുമാണെന്നാണ് വിവരം.

വോട്ടെടുപ്പ് ദിവസം രാത്രി എട്ട് മണിയോടെയാണ് പാനൂര്‍ മുക്കില്‍പീടികയില്‍ വച്ച്‌ മുസ്ലിംലീഗ് പ്രവര്‍ത്തകരായ മന്‍സൂറും സഹോദരന്‍ മുഹ്സിനും ആക്രമിക്കപ്പെട്ടത്. അക്രമികളില്‍ നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഒരു സംഘം ബോംബെറിഞ്ഞ് വീഴ്ത്തുകയായിരുന്നു.

ചോര വാര്‍ന്ന നിലയില്‍ കണ്ടെത്തിയ മന്‍സൂറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മന്‍സൂറിന്റെ സഹോദരന്‍ മുഹ്സിന്‍ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കോഴിക്കോട്ട് ട്രെയിനില്‍ കടത്താന്‍ ശ്രമിച്ച 13.5 കോടി രൂപയുടെ സ്വര്‍ണം പിടിച്ചെടുത്തു

കോഴിക്കോട് | ട്രെയിനില്‍ കടത്താന്‍ ശ്രമിച്ച 13.5 കോടി രൂപയുടെ സ്വര്‍ണം കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ പിടികൂടി. ഡല്‍ഹിയില്‍ നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന മംഗള എക്‌സ്പ്രസില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. രാജസ്ഥാന്‍ സ്വദേശികളായ സഹോദരങ്ങളെ പോലീസ് കസ്റ്റഡിയിലെടുത്തു. ആര്‍ടിഎഫിന്റെ ക്രൈം ഡിറ്റാച്ച്‌മെന്റ് സംഘത്തിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധന നടത്തിയപ്പോഴാണ് അനധികൃതമായി കടത്തുകയായിരുന്ന സ്വര്‍ണം പിടികൂടിയത്. 80 ലക്ഷം രൂപയോളം നികുതി അടക്കേണ്ട സ്വര്‍ണമാണ് അനധികൃതമായി കടത്താന്‍ ശ്രമിച്ചത്. രഹസ്യവിവരത്തെ തുടര്‍ന്ന് […]

You May Like

Subscribe US Now