പാനൂര്‍ ‍മന്‍സൂര്‍ വധക്കേസ് പ്രതി രതീഷിന് സാരമായി മര്‍ദ്ദനമേറ്റിരുന്നു; ആന്തരാവയവങ്ങള്‍ക്കും പരിക്കേറ്റിട്ടുണ്ടെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്‌

User
0 0
Read Time:2 Minute, 6 Second

കോഴിക്കോട് ; പാനൂര്‍ മന്‍സൂര്‍ വധക്കേസ് പ്രതിയും സിപിഎം പ്രവര്‍ത്തകനുമായിരുന്ന രതീഷിന്റെ മൃതദേഹത്തില്‍ മര്‍ദ്ദനമേറ്റ പാടുകളുണ്ടെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. രതീഷിന്റേത് തൂങ്ങിമരണം ആണെങ്കിലും അതിനു മുമ്ബ് സാരമായി ആന്തരാവയവങ്ങള്‍ക്കും പരിക്കേറ്റിട്ടുണ്ടെന്നും പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ചിന് കൈമാറി.

രതീഷിന്റെ ഇടത് തുടയില്‍ ചതവുകളുണ്ട്. മൂക്കിലും മുറിവുകളുണ്ട്്, മൃതദേഹത്തില്‍ സാരമായി പരിക്കേറ്റതിന്റെ എല്ലാ തെളിവുകളുണ്ട്. ആന്തരാവയവങ്ങള്‍ക്കും ക്ഷതം സംഭവിച്ചിട്ടുണ്ട്. അതിനാല്‍ പരിക്കുകളെ കുറിച്ച്‌ വിശദമായ അന്വേഷണം നടത്തണമെന്നും പോസറ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നുണ്ട്. കോഴിക്കോട് റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ച് ആണ് നിലവില്‍ കേസ് അന്വേഷിക്കുന്നത്.

കണ്ണൂര്‍ പാനൂരിലെ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂര്‍ കൊല്ലപ്പെട്ട കേസിലെ രണ്ടാം പ്രതിയാണ് രതീഷ്. കൊലപാതകത്തിന് പിന്നാലെ ഒളിവില്‍ പോയ രതീഷിനെ ഏപ്രില്‍ ഒമ്ബതിന് ആളൊഴിഞ്ഞ പറമ്ബില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹത്തില്‍ മര്‍ദ്ദനമേറ്റതിന്റെ പാടുകള്‍ കണ്ടെത്തിയതോടെയാണ് അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചത്. എന്നാല്‍ വിശദമായ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കാന്‍ വൈകുകയായിരുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

സംസ്ഥാന തെരഞ്ഞെടുപ്പുകളില്‍ പ്രകടനം പ്രതീക്ഷിച്ചതിനേക്കാള്‍ മോശം; കോണ്‍ഗ്രസില്‍ സമ്ബൂര്‍ണ പൊളിച്ചെഴുത്ത് വേണമെന്ന് സോണിയ

ന്യൂദല്‍ഹി: കേരളമടക്കമുള്ള അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന്റെ നിരാശാജനകമായ പ്രകടനങ്ങളുടെ പശ്ചാത്തലത്തില്‍ സമ്ബൂര്‍ണ പൊളിച്ചെഴുത്ത് വേണ്ടി വരുമെന്ന് സൂചിപ്പിച്ച്‌ പാര്‍ട്ടി ദേശീയ അധ്യക്ഷ സോണിയാ ഗാന്ധി. തിരിച്ചടികള്‍ പരിശോധിക്കുന്നതിനൊപ്പം നമ്മുടെ വീട് ക്രമീകരിക്കേണ്ടതുണ്ട് എന്നാണ് സോണിയ ഇന്നലെ ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ പറഞ്ഞത്. പ്രതീക്ഷിച്ചതിനേക്കാള്‍ പ്രകടനം മോശമായത് എന്തുകൊണ്ടാണെന്ന് തെരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളിലെ നേതാക്കള്‍ വിശദീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തോല്‍വിയുടെ കാരണങ്ങള്‍ പഠിക്കാന്‍ ഒരു സമിതിയെ നിയോഗിക്കുമെന്ന് സോണിയ […]

Subscribe US Now