പാലരുവി എക്‌സ്പ്രസിനടിയില്‍ കയറി യുവാവിന്റെ പരാക്രമം: മാനസിക വിഭ്രാന്തിയുള്ളതായി സംശയം, ട്രെയിന്‍ ഗതാഗതം അരമണിക്കൂറോളം തടസ്സപ്പെട്ടു

User
0 0
Read Time:1 Minute, 42 Second

കോട്ടയം: ട്രെയിനിന്റെ അടിയില്‍ കയറിക്കിടന്ന് യുവാവ് പാരാക്രമം നടത്തിയതിനെ തുടര്‍ന്ന് പ്രദേശത്ത് കൂടിയുള്ള ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. കോട്ടയം പാറമ്ബുഴ സ്വദേശിയായ 47 കാരനാണ് പരിഭ്രാന്തി സൃഷ്ടിച്ചത്. വെള്ളിയാഴ്ച കോതനല്ലൂര്‍ റെയില്‍വേ ക്രോസ്സിലൂടെ പാലരുവി എക്‌സ്പ്രസ് കടന്നു പോകുന്നതിനിടെയാണ് സംഭവം.

പാലരുവി എക്‌സ്പ്രസ് റെയില്‍വേ ക്രോസിന് സമീപം ട്രെയിന്‍ വേഗത കുറച്ചപ്പോള്‍ യുവാവ് ട്രാക്കില്‍ കയറി നിന്ന് കൈവീശി കാണിച്ച്‌ ട്രെയിന്‍ നിര്‍ത്തിച്ചു. തുടര്‍ന്ന് ബോഗിക്കടിയിലേക്ക് കയറി പാളത്തില്‍ കിടന്നു. ഉടന്‍തന്നെ നാട്ടുകാരും ഇയാളുടെ ബന്ധുക്കളും ഓടിയെത്തി യുവാവിനെ പുറത്തെത്തിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.

പിന്നീട് അഗ്നിശമനസേനയും കടുത്തുരുത്തി പോലീസും സ്ഥലത്തെത്തി ഇയാളെ പുറത്തെത്തിക്കുകയായിരുന്നു. യുവാവിന് മാനസിക വിഭ്രാന്തിയുള്ളതായും പറയുന്നുണ്ട്. പിന്നീട് ഇയാളെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. തുടര്‍ന്ന് അരമണിക്കൂറിന് ശേഷമാണ് ട്രെയിന്‍ ഗതാഗതം പുനരാരംഭിക്കാനായത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

മോ​റ​ട്ടോറിയം കാലാവധി ഡിസംബര്‍ 31 വരെ നീട്ടണമെന്ന ആവശ്യമുന്നയിച്ച്‌​ കേരളം

തിരുവനന്തപുരം: കോവിഡ്​ സംസ്ഥാനത്തുണ്ടാക്കിയ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ മൊറ​ട്ടോറിയം ഡിസംബര്‍ 31 വരെ നീട്ടണമെന്നാവശ്യവുമായി കേരളം. ഇത്​ സംബന്ധിച്ച്‌​​ സംസ്ഥാന ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്​ കത്ത്​ അയച്ചു. ​രണ്ട്​ പ്രളയവും തുടര്‍ന്ന്​ കോവിഡ്​ ഒന്നാം തരംഗവും രണ്ടാം തരംഗവും സംസ്ഥാനത്തിന്‍റെ സാമ്ബത്തിക ഭദ്രതക്കേല്‍പ്പിച്ച ആഘാതം വലുതാണ്​. കേരളത്തിന്‍റെ സാമ്ബത്തിക സാമൂഹികമേഖലകള്‍ അതിജീവിക്കാന്‍ കനത്ത വെല്ലുവിളികള്‍ നേരിടുകയാണ്​.കൃഷി, ടൂറിസം,വ്യവസായം തുടങ്ങി കേരളത്തിന്‍റെ സാമ്ബത്തികമേഖലക്ക്​ കരുത്ത്​ പകര്‍ന്ന മിക്കവയും […]

Subscribe US Now