‘പാല്‍ സൊസൈറ്റിയിലേക്കല്ല തിരഞ്ഞെടുപ്പ് നടക്കുന്നത്’; അരിതയെ പരിഹസിച്ച്‌ ആരിഫ് എംപി

User
0 0
Read Time:2 Minute, 10 Second

ആലപ്പുഴ: കായംകുളം നിയമസഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി അരിത ബാബുവിനെ പരിഹസിച്ച്‌ എ.എം.ആരിഫ് എംപി. പാല്‍ സൊസൈറ്റിയിലേക്കുള്ള തിരഞ്ഞെടുപ്പല്ല, കേരള നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പാണെന്ന് യുഡിഎഫ് ഓര്‍ക്കണമെന്നായിരുന്നു ആരിഫിന്റെ പരാമര്‍ശം. കായംകുളത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പ്രതിഭ ഹരിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ആരിഫ് എംപി.

സ്ഥാനാര്‍ഥിയുടെ പ്രാരാബ്‌ധമാണ് യുഡിഎഫ് കായംകുളത്ത് പ്രചാരണ വിഷയമാക്കിയത്. പ്രാരാബ്‌ധം ചര്‍ച്ച ചെയ്യാനാണോ കേരളത്തിലെ തിരഞ്ഞെടുപ്പെന്നും ആരിഫ് ചോദിച്ചിരുന്നു.

ആരിഫ് എംപിയുടെ പ്രതികരണം രാഷ്ട്രീയ പോരിനുള്ള ആയുധമാക്കിയിരിക്കുകയാണ് യുഡിഎഫ്. എംപിയുടെ പരാമര്‍ശം ഏറെ വേദനിപ്പിച്ചെന്ന് അരിത ബാബു പറഞ്ഞു. തന്നെ മാത്രമല്ല ആലപ്പുഴയിലെ തൊഴിലാളി സമൂഹത്തെ മുഴുവനായാണ് ആരിഫ് എംപി പരിഹസിച്ചതെന്നും അരിത പറഞ്ഞു.

ആലപ്പുഴയില്‍ വാശിയേറിയ പോരാട്ടം നടക്കുന്ന മണ്ഡലമാണ് കായംകുളം. എല്‍ഡിഎഫിന്റെ സിറ്റിങ് സീറ്റില്‍ അരിതയെ സ്ഥാനാര്‍ഥിയാക്കി മണ്ഡലം പിടിച്ചെടുക്കുകയാണ് യുഡിഎഫ് ലക്ഷ്യമിടുന്നത്. ക്ഷീര കര്‍ഷകയാണ് അരിത ബാബു. വളരെ പാവപ്പെട്ട വീട്ടില്‍ നിന്നുള്ള കുട്ടിയാണ് അരിതയെന്ന് സ്ഥാനാര്‍ഥി പ്രഖ്യാപന വേളയില്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞിരുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

'അധ്വാനിക്കുന്ന സാധാരണക്കാരെ മൊത്തത്തിലാണ് അദ്ദേഹം അപമാനിച്ചത്', ആരിഫിന്റെ പരാമര്‍ശം വേദനാജനകം; അരിത ബാബു

പാല്‍ സൊസൈറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പല്ല നടക്കുന്നതെന്ന് തന്നെ പരിഹസിച്ച സി.പി.എം നേതാവും എം.പിയുമായ എ.എം ആരിഫിന് മറുപടിയുമായി കായംകുളത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അരിത ബാബു. പരിഹാസം തൊഴിലാളികളെ ആകെ അപമാനിക്കുന്നതാണെന്നും അരിത പറഞ്ഞു. ഒരു ജനപ്രതിനിധിയുടെ നാവില്‍നിന്ന് ഇത്തരം പരാമര്‍ശമുണ്ടാവുന്നത് വേദനാജനകമാണെന്നും അരിത കൂട്ടിച്ചേര്‍ത്തു. ‘ഒരു ജനപ്രതിനിധിയാണ് ബഹുമാനപ്പെട്ട എം.പി. താനുള്‍പ്പെടെ ഉള്ളവരുടെ ജനപ്രതിനിധിയാണ്. തന്നെ മാത്രമാണ് പറഞ്ഞതെങ്കില്‍ കുഴപ്പമില്ലായിരുന്നു. പക്ഷേ, ഈ നാട്ടിലെ അധ്വാനിക്കുന്ന സാധാരണക്കാരെ മൊത്തത്തിലാണ് അദ്ദേഹം ഇങ്ങനെ […]

Subscribe US Now