“പിണറായി വിജയനെ വെടിവച്ചു കൊല്ലാന്‍ സുധാകരന്‍ വാടക കൊലയാളികളെ ഏര്‍പ്പെടുത്തി”- ഇ പി ജയരാജന്‍

User
0 0
Read Time:1 Minute, 56 Second

തിരുവനന്തപുരം: പിണറായി വിജയനെ വെടിവച്ചു കൊല്ലാന്‍ സുധാകരന്‍ വാടക കൊലയാളികളെ ഏര്‍പ്പെടുത്തിയിരുന്നതായി സിപിഐഎം നേതാവും മുന്‍ മന്ത്രിയുമായ ഇ പി ജയരാജന്‍.

തനിക്ക് നേരെയുള്ള വധശ്രമത്തില്‍ കെ. സുധാകരന്‍ അന്ന് ലക്ഷ്യംവച്ചത് പിണറായി വിജയനെ വെടിവച്ചു കൊല്ലാനാണ്. അതിന് വേണ്ടി വാടക കൊലയാളികളെ കണ്ടെത്തി. ക്വട്ടേഷന്‍ സംഘത്തിലുള്ളവര്‍ക്ക് ആര്‍.എസ്.എസുമായി ബന്ധമുണ്ടെന്നും ഇ. പി ജയരാജന്‍ ആരോപിച്ചു.

പിണറായി വിജയനെ ട്രെയിന്‍ യാത്രക്കിടെ കൊല്ലാനാണ് തീരുമാനിച്ചത്. ആയുധം നല്‍കിയാണ് കൊലപാതകം പ്ലാന്‍ ചെയ്തത്. അങ്ങോട്ടു പോകുമ്ബോള്‍ താനും പിണറായിയും ഒരുമിച്ചായിരുന്നു. തിരിച്ചു വന്നപ്പോള്‍ താന്‍ ഒറ്റയ്ക്കായിരുന്നു. പിണറായി ഇല്ലെങ്കില്‍ തന്നെ കൊല്ലാനായിരുന്നു അവരുടെ ലക്ഷ്യമെന്നും ഇ. പി ജയരാജന്‍ പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട് പതിനേഴ് വര്‍ഷം അയാള്‍ ജയില്‍ശിക്ഷ അനുഭവിച്ചു. അതിന് ശേഷം പുറത്തിറങ്ങിയ അയാളുടെ ചിലവുകളെല്ലാം വഹിക്കുന്നത് കെ. സുധാകരനാണ്. തനിക്കെതിരായ വധശ്രമക്കേസില്‍ രണ്ട് പേരുടെ വിചാരണ കോടതി മാറ്റിവച്ചു. അപ്പീല്‍ കേസിന്റെ ഭാഗമായിട്ടാണ് വിചാരണ മാറ്റിയത്. ബാക്കിയുള്ള പ്രതികളെ വിചാരണ നടത്തിയാണ് ശിക്ഷിച്ചതെന്നും ഇ. പി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഇവാന്‍ വുകോമനോവിച്ച്‌ കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയുടെ പുതിയ ഹെഡ് കോച്ച്‌

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) 2021/22 സീസണിന് മുന്നോടിയായി, കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയുടെ പുതിയ ഹെഡ് കോച്ചായി ഇവാന്‍ വുകോമനോവിച്ചിനെ നിയമിച്ചതായി കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി അറിയിച്ചു. ബെല്‍ജിയം, സ്ലൊവേക്യ, സൈപ്രസ് എന്നിവിടങ്ങളിലെ ടോപ്പ് ഡിവിഷനുകളില്‍ നിന്ന് വിശാലമായ പരിശീലക അനുഭവവുമായി എത്തുന്ന ഇവാന്‍, കെബിഎഫ്‌സിയുടെ മാനേജരാവുന്ന ആദ്യത്തെ സെര്‍ബിയനാവും. 201314 സീസണില്‍ ബെല്‍ജിയന്‍ ക്ലബ് സ്റ്റാന്‍ഡേര്‍ഡ് ലിഗയുടെ സഹ പരിശീലകനായാണ് 43കാരനായ വുകോമനോവിച്ച്‌ തന്റെ കോച്ചിങ് കരിയര്‍ തുടങ്ങുന്നത്. […]

You May Like

Subscribe US Now