പി​ണ​റാ​യി ര​ണ്ടാ​മ​തും മു​ഖ്യ​മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു

User
0 0
Read Time:2 Minute, 51 Second

തി​രു​വ​ന​ന്ത​പു​രം: തു​ട​ര്‍​ഭ​ര​ണ​മെ​ന്ന ച​രി​ത്രം ര​ചി​ച്ച്‌, കേ​ര​ള​ത്തി​ന്‍റെ മു​ഖ്യ​മ​ന്ത്രി​യാ​യി പി​ണ​റാ​യി വി​ജ​യ​ന്‍ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​റ്റു. തി​രു​വ​ന​ന്ത​പു​രം സെ​ന്‍​ട്ര​ല്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍ സ​ത്യ​വാ​ച​കം ചൊ​ല്ലി​കൊ​ടു​ത്തു.

പി​ണ​റാ​യി​ക്കൊ​പ്പം മ​റ്റു മ​ന്ത്രി​മാ​രും സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​ല്‍​ക്കു​ക​യാ​ണ്. ച​ട​ങ്ങി​ല്‍ ഇ​ട​തു​പ​ക്ഷ​ത്തു​നി​ന്നു​ള്ള 99 എം​എ​ല്‍​എ​മാ​രും പ​ങ്കെ​ടു​ത്തു. അ​തേ​സ​മ​യം, പ്ര​തി​പ​ക്ഷം വി​ട്ടു​നി​ന്നു.

നേ​ര​ത്തേ, പ്ര​മു​ഖ സം​ഗീ​ത​ജ്ഞ​ര്‍ അ​ണി​നി​ര​ന്ന ന​വ​കേ​ര​ള ഗീ​താ​ഞ്ജ​ലി​യു​മാ​യാ​ണ് ച​ട​ങ്ങി​ന് തു​ട​ക്ക​മി​ട്ട​ത്. തു​ട​ര്‍​ന്ന് എ​ല്ലാ​വ​രെ​യും നേ​രി​ട്ട് ക​ണ്ട​ശേ​ഷ​മാ​ണ് പി​ണ​റാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യാ​ന്‍ വേ​ദി​യി​ലേ​ക്ക് എ​ത്തി​യ​ത്.

പി​ണ​റാ​യി വി​ജ​യ​ന് ശേ​ഷം കെ. ​രാ​ജ​ന്‍, റോ​ഷി അ​ഗ​സ്റ്റി​ന്‍, കെ. ​കൃ​ഷ്ണ​ന്‍​കു​ട്ടി, എ.​കെ. ശ​ശീ​ന്ദ്ര​ന്‍, അഹമ്മദ് ദേവര്‍കോവില്‍, ആന്‍റണി രാജു, വി. അബ്ദുറഹ്മാന്‍, ജി.ആര്‍. അനില്‍, കെ.എന്‍. ബാലഗോപാല്‍, ആര്‍. ബിന്ദു എ​ന്നി​വ​ര്‍ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു.

റോ​ഷി അ​ഗ​സ്റ്റി​ന്‍, കെ. ​കൃ​ഷ്ണ​ന്‍​കു​ട്ടി, അഹമ്മദ് ദേവര്‍കോവില്‍, ആന്‍റണി രാജു, വി. അബ്ദുറഹ്മാന്‍ എ​ന്നി​വ​ര്‍ ദൈ​വ​നാ​മ​ത്തി​ലാ​ണ് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​ത്. പി​ണ​റാ​യി അ​ട​ക്ക​മു​ള്ള​വ​ര്‍ സ​ഗൗ​ര​വം പ്ര​തി​ജ്ഞ​ചെ​യ്തു.

സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​നു ശേ​ഷം രാ​ജ്ഭ​വ​നി​ല്‍ ചാ​യ​സ​ത്കാ​ര​വും തു​ട​ര്‍​ന്ന് ആ​ദ്യ മ​ന്ത്രി​സ​ഭാ യോ​ഗ​വും ചേ​രും. കോ​വി​ഡ് നി​യ​ന്ത്ര​ണം, നി​യ​മ​സ​ഭാ സ​മ്മേ​ള​നം, കെ -​റെ​യി​ല്‍ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ള്‍ മ​ന്ത്രി​സ​ഭ ച​ര്‍​ച്ച ചെ​യ്യും.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത 5 ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു ഇന്ന് പത്തനംതിട്ടയിലും, നാളെ ഇടുക്കിയിലും, 22ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലും, 23ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലും, 24ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ടൗട്ടെക്ക് പിന്നാലെ ബംഗാള്‍ ഉല്‍ക്കടലില്‍ അടുത്ത ചുഴലി കാറ്റ് രൂപപ്പെടുന്നതായി മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ട്. […]

You May Like

Subscribe US Now