പി​ണ​റാ​യി സ​ര്‍​ക്കാ​രി​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞ: വേ​ദി സെ​ന്‍​ട്ര​ല്‍ സ്റ്റേ​ഡി​യം ത​ന്നെ, ആ​ളു​ക​ളു​ടെ എ​ണ്ണം കു​റ​യ്ക്കും

User
0 0
Read Time:2 Minute, 3 Second

തി​രു​വ​ന​ന്ത​പു​രം: ര​ണ്ടാം പി​ണ​റാ​യി സ​ര്‍​ക്കാ​രി​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​വ​രു​ടെ എ​ണ്ണം കു​റ​യ്ക്കും. വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ നി​ന്ന് വി​മ​ര്‍​ശ​നം ഉ​യ​ര്‍​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ആ​ളു​ക​ളെ കു​റ​ക്കാ​ന്‍ തീ​രു​മാ​ന​മാ​യ​ത്. 

അ​തേ​സ​മ​യം, സ​ത്യ​പ്ര​തി​ജ്ഞ ച​ട​ങ്ങി​ന്‍റെ വേ​ദി ത​ല​സ്ഥാ​ന​ത്തെ സെ​ന്‍​ട്ര​ല്‍ സ്റ്റേ​ഡി​യം ത​ന്നെ​യാ​കും. ച​ട​ങ്ങി​ല്‍ എ​ത്ര പേ​രെ പ​ങ്കെ​ടു​പ്പി​ക്കാം എ​ന്ന​ത് സം​ബ​ന്ധി​ച്ച്‌ മു​ഖ്യ​മ​ന്ത്രി തി​ങ്ക​ളാ​ഴ്ച വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ വി​ശ​ദീ​ക​ര​ണം ന​ല്‍​കും. 

കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​നാ​യി പു​തി​യ സ​ര്‍​ക്കാ​രി​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങ് ആ​ള്‍​ക്കൂ​ട്ട​മി​ല്ലാ​തെ വെ​ര്‍​ച്വ​ല്‍ പ്ലാ​റ്റ് ഫോ​മി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്ന് ഇ​ന്ത്യ​ന്‍ മെ​ഡി​ക്ക​ല്‍ അ​സോ​സി​യേ​ഷ​ന്‍ ഉ​ള്‍​പ്പെ​ടെ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. നേ​ര​ത്തെ 750 പേ​രെ പ​ങ്കെ​ടു​പ്പി​ച്ച്‌ ച​ട​ങ്ങ് ന​ട​ത്താ​നാ​യി​രു​ന്നു തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. എ​ന്നാ​ല്‍ പ​ര​മാ​വ​ധി 250- 300 പേ​രെ പ​ങ്കെ​ടു​പ്പി​ക്കാ​നാ​കും ഇ​നി തീ​രു​മാ​നം. ഇ​രു​പ​തി​ന് വൈ​കി​ട്ട് 3.30നാ​ണ് സ​ത്യ​പ്ര​തി​ജ്ഞ ച​ട​ങ്ങ് നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ബംഗാളില്‍ സംഘര്‍ഷങ്ങള്‍ പുകയുന്നു; ബരാക്പൊരയില്‍ ബോംബേറ്

കൊല്‍ക്കത്ത: സംഘര്‍ഷങ്ങള്‍ വിട്ടൊഴിയാതെ ബംഗാള്‍. ബരാക്പൊരയില്‍ ബോംബേറ്. ബിജെപി-തൃണമൂല്‍ ഏറ്റുമുട്ടല്‍ തുടരുന്ന ബരാക്പൊരയിലെ ഭട്‍പാരയിലാണ് ബോംബേറ് ഉണ്ടായിരിക്കുന്നത്. നാല് പേര്‍ക്ക് പരിക്കേറ്റതില്‍ ഒരാളുടെ നില ഗുരുതരമായി തുടരുന്നു. ദിവസങ്ങള്‍ക്ക് മുന്‍പ് ബരാക്പൊരയിലെ ബിജെപി എംപി അര്‍ജ്ജുന്‍ സിങിന്‍റെ വീടിന് നേരെയും ബോംബേറ് നടന്നിരുന്നു. ബംഗാളിലെ ബിജെപി-തൃണമൂല്‍ സംഘര്‍ഷം നടന്ന സ്ഥലങ്ങളില്‍ ഗവര്‍ണര്‍ ജഗ്ദീപ് ധാന്‍കര്‍ സന്ദര്‍ശനം നടത്തുന്നതിനിടെയാണ് വീണ്ടും സംഘര്‍ഷം ഉണ്ടാകുന്നത്. എന്നാല്‍ ഇന്നലെ രാത്രിയോടെ ഒരു സംഘം ഭട്പാരിയല്‍ സംഘര്‍ഷം […]

You May Like

Subscribe US Now