പി വി അന്‍വര്‍ എം എല്‍ എയ്‌ക്കെതിരെ നടപടിയെടുക്കാത്തതില്‍ രൂക്ഷവിമര്‍‌ശനവുമായി ഹൈക്കോടതി

User
0 0
Read Time:2 Minute, 2 Second

കൊച്ചി: പി.വി അന്‍വര്‍ എം.എല്‍.എ ഭൂപരിഷ്‌കരണ ചട്ടം ലംഘിച്ചെന്ന് കണ്ടെത്തിയിട്ടും നടപടിയെടുക്കാത്തതെന്താണെന്ന് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ഭൂപരിഷ്‌കരണ നയമനുസരിച്ച്‌ ഒരു വ്യക്തിക്ക് പരമാവധി കൈവശം വയ്‌ക്കാവുന്ന ഭൂമി 15 ഏക്കറാണ് എന്നാല്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 207 ഏക്കര്‍ ഭൂമിയാണ് കൈവശമുള‌ളതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് അന്‍വര്‍ തന്നെ സമര്‍പ്പിച്ച സത്യവാങ്‌മൂലത്തില്‍ പറയുന്നു. ഇതിനെതിരെ മലപ്പുറം സ്വദേശി കെ.വി ഷാജി ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് ഹൈക്കോടതി രൂക്ഷവിമര്‍ശനം നടത്തിയത്.

സത്യാവാങ്‌മൂലത്തിലെ വിവരം വിവാദമായപ്പോള്‍ കോഴിക്കോട്, മലപ്പുറം ജില്ലാ കളക്‌ടര്‍മാര്‍ സംഭവം അന്വേഷിച്ച്‌ റിപ്പോര്‍ട്ട് നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ ഈ ഭൂമി സംസ്ഥാന ലാന്‍ഡ് ബോര്‍ഡ് തിരിച്ചുപിടിക്കണമെന്ന് ഉത്തരവ് നല്‍കിയിട്ട് മൂന്ന് വര്‍ഷമായെങ്കിലും ഒരു സെന്റ് ഭൂമിയും തിരിച്ചെടുത്തിട്ടില്ല.

അനധികൃതമായി ഭൂമി കൈവശം വച്ചതിന് എം.എല്‍.എയ്‌ക്കെതിരെ കേസെടുക്കാത്തതെന്താണെന്ന് വിശദികരണം നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു. ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറി, ജില്ലാ കളക്‌ടര്‍ എന്നിവരാണ് വിശദീകരണം നല്‍കേണ്ടത്. തുടര്‍ നടപടികള്‍ എടുക്കാന്‍ തടസം എന്താണെന്ന് സര്‍ക്കാരിനോടും വ്യക്തമാക്കാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

വിളവെടുപ്പു കാലം; ട്രെയിന്‍ തടയല്‍ സമരം അവസാനിപ്പിച്ച്‌ കര്‍ഷകര്‍

അമൃത്സര്‍: കാര്‍ഷിക ബില്ലിനെതിരെ അമൃത്സര്‍-ഡല്‍ഹി റെയില്‍പാതയിലെ 169 ദിവസത്തെ ട്രെയിന്‍ തടയല്‍ സമരം അവസാനിപ്പിച്ച്‌ കര്‍ഷകര്‍. ഗോതമ്ബ് വിളവെടുപ്പ് സീസണ്‍ വരുന്നത് കണക്കിലെടുത്താണ് സമരം അവസാനിപ്പിക്കാന്‍ കര്‍ഷക സംഘടനകള്‍ തീരുമാനിച്ചത്. ഇതോടെ പഞ്ചാബിലേക്ക് കഴിഞ്ഞ ആറ് മാസമായി നിര്‍ത്തിവെച്ച ട്രെയിന്‍ സര്‍വീസ് പുനരാരംഭിച്ചു. സമരരംഗത്തുള്ള മുഴുവന്‍ കര്‍ഷക സംഘടനകളുമായി കൂടിയാലോചിച്ചാണ് അമൃത്സര്‍-ഡല്‍ഹി പാതയിലെ ദേവിദാസ്പുരയിലെ ധര്‍ണ അവസാനിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് കമ്മിറ്റി നേതാവ് സവീന്ദര്‍ സിങ് വ്യക്തമാക്കി. […]

You May Like

Subscribe US Now