പി.സി ജോര്‍ജുമായി ചര്‍ച്ച നടത്തി; കെ സുരേന്ദ്രന്‍

User
0 0
Read Time:1 Minute, 55 Second

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പിസി ജോര്‍ജുമായി ചര്‍ച്ച നടത്തിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മുന്നണി പ്രവേശത്തില്‍ ഇത് വരെ തീരുമാനമെടുത്തിട്ടില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

അതേസമയം, കിഫ്ബിക്കെതിരെ കേസെടുത്ത ഇഡി തീരുമാനത്തെ സുരേന്ദ്രന്‍ സ്വാഗതം ചെയ്തു. കുറഞ്ഞ പലിശയ്ക്ക് ലഭിക്കേണ്ട വായ്പ കൂടുതല്‍ പലിശയ്‌ക്കെടുക്കുകയാണെന്നും ഇത് മുന്‍കൂട്ടികണ്ടാണ് സിഎജി റിപ്പോര്‍ട്ട് ഐസക്ക് ചോര്‍ത്തിയതെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

പദ്ധതി നടപ്പിലെ അഴിമതിയില്‍ രണ്ടാം തവണയാണ് കേന്ദ്ര ഏജന്‍സികള്‍ കേസെടുക്കുന്നതെന്ന് പറഞ്ഞ സുരേന്ദ്രന്‍ സംസ്ഥാന സര്‍ക്കാര്‍ പദ്ധതികളില്‍ നിയമലംഘനം നടക്കുന്നതായി ആരോപിച്ചു. ജനങ്ങളെ ഈട് നിര്‍ത്തി വായ്പകളെടുക്കുകയാണെന്നു കൊള്ളയ്ക്ക് നേതൃത്വം നല്‍കുന്ന മുഖ്യമന്ത്രി ഹരിശ്ചന്ദ്രന്‍ ചമയുകയാണെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

ആഴക്കടല്‍ മത്സ്യ ബന്ധനത്തിലും മേഴ്‌സിക്കുട്ടിയമ്മയും മുഖ്യമന്ത്രിയും കളവ് പറയുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലുള്‍പ്പെടെ തട്ടിപ്പ് സംഘം വിലസുകയാണെന്നും എല്‍ഡിഎഫിന്റെ അഴിമതി ചോദ്യം ചെയ്യാന്‍ യുഡിഎഫ് തയ്യാറാകുന്നില്ലെന്നും സുരേന്ദ്രന്‍ ആരോപിക്കുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ബി.ജെ.പി അധികാരത്തില്‍ വന്നാല്‍ കേരളത്തില്‍ 60 രൂപയ്ക്ക് പെട്രോള്‍ കൊടുക്കാം; കുമ്മനം രാജശേഖരന്‍

കൊച്ചി : കേരളത്തില്‍ ബിജെപി അധികാരത്തില്‍ വന്നാല്‍ പെട്രോള്‍ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുമെന്നും അങ്ങനെയാണെങ്കില്‍ 60 രൂപയ്ക്ക് പെട്രോള്‍ കൊടുക്കാനാകുമെന്നും ബി.ജെ.പി. നേതാവ് കുമ്മനം രാജശേഖരന്‍. എന്തുകൊണ്ടാണ് കേരള സര്‍ക്കാര്‍ പെട്രോളിയം ഉത്പന്നങ്ങള്‍ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെടാത്തതെന്നും അദ്ദേഹം ചോദിച്ചു. ആഗോള അടിസ്ഥാനത്തിലാണ് പെട്രോളിന്റെ വില വ്യത്യാസം വരുന്നത്. ഇക്കാര്യത്തില്‍ ബിജെപിക്ക് വ്യക്തമായ നിലപാടുണ്ട്. ഇതെല്ലാം ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടുവരണം. അതിനെക്കുറിച്ച്‌ സിപിഎമ്മും കോണ്‍ഗ്രസും എന്താണ് അഭിപ്രായം പറയാത്തത്. തോമസ് ഐസക്ക് […]

You May Like

Subscribe US Now