പീഡനക്കേസ് ; ജാമ്യത്തിലിറങ്ങിയ പ്രതി പരാതിക്കാരിയുടെ പിതാവിനെ വെടിവെച്ചുകൊന്നു

User
0 0
Read Time:2 Minute, 52 Second

ഹാഥറസ്​: പീഡനക്കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി പരാതിക്കാരിയുടെ പിതാവിനെ വെടിവെച്ചുകൊലപ്പെടുത്തി .ഉത്തര്‍പ്രദേശിലെ ഹാഥറസ്​ ജില്ലയില്‍ തിങ്കളാഴ്ചയാണ്​ സംഭവം.
ഗ്രാമത്തിലെ ക്ഷേത്രത്തിന്​ പുറത്ത്​ പ്രതിയുടെ കുടുംബവും പെണ്‍കുട്ടിയുടെ കുടുംബവും തമ്മില്‍ സംഘട്ടനമുണ്ടാവുകയും അതിനിടെ വെടിവെപ്പ് നടന്നതായും പൊലീസ്​ പറഞ്ഞു. ആശുപത്രിയി​ലേക്കുള്ള യാത്രാമധ്യേയാണ്​ പെണ്‍കുട്ടിയുടെ പിതാവ്​ മരിച്ചത്​.

പെണ്‍കുട്ടിയുടെ പിതാവ്​ നല്‍കിയ പരാതിയുടെ അടിസ്​ഥാനത്തില്‍ 2018ലാണ്​ പ്രതിയായ ഗൗരവ്​ ശര്‍മയെ ജയിലിലാക്കിയത്​. എന്നാല്‍ ഒരുമാസത്തിനുള്ളില്‍ ഇയാള്‍ ജാമ്യത്തിലിറങ്ങിയതായി പൊലീസ്​ വ്യക്തമാക്കി.

‘കൊല്ലപ്പെട്ടയാള്‍ ഗൗരവ് ശര്‍മക്കെതിരെ 2018 ജൂലൈയില്‍ പീഡനക്കേസ്​ കൊടുത്തിരുന്നു. ജയിലിലായ പ്രതി ഒരു മാസത്തിന് ശേഷം ജാമ്യം നേടി. അതിനുശേഷം ഇരു കുടുംബങ്ങളും പരസ്പരം വൈരാഗ്യമുണ്ടായിരുന്നു .പ്രധാന പ്രതിയുടെ ഭാര്യയും ബന്ധുവായ സ്​ത്രീയും ഗ്രാമത്തിലെ ക്ഷേത്രത്തില്‍ ദര്‍ശനത്തിന്​ പോയ സമയത്ത്​ കൊല്ലപ്പെട്ടയാളുടെ പെണ്‍മക്കളും അവിടെ ഉണ്ടായിരുന്നു.

ഇവര്‍ തമ്മില്‍ തര്‍ക്കം ഉടലെടുത്തു. പ്രതി ഗൗരവ് ശര്‍മയും കൊല്ലപ്പെട്ടയാളും കൂടി പ്രശ്​നത്തില്‍ ഇടപെട്ടതോടെ തര്‍ക്കം രൂക്ഷമായി. ഇതിനുശേഷം പ്രകോപിതനായ ഗൗരവ്​ ബന്ധുക്കളായ ചില യുവാക്കളെ സംഭവസ്​ഥലത്തേക്ക്​ വിളിച്ചുവരുത്തുകയും ​അയാളെ വെടിവെച്ചുകൊല്ലുകയുമായിരുന്നു’ -ഹാഥറസ്​ പൊലീസ്​ മേധാവി വിനീത്​ ജയ്​സ്വാള്‍ ട്വിറ്ററില്‍ പങ്കുവെച്ച വിഡിയോയിലൂടെ വ്യക്തമാക്കി.

ഗൗരവിന്‍റെ കുടുംബാംഗമായ മറ്റൊരാളെ കൂടി കേസുമായി ബന്ധപ്പെട്ട്​ അറസ്റ്റ്​ ചെയ്​തിട്ടുണ്ട്​. പ്രതിക്കെതിരെ നടപടിയെടുക്കണമെന്നും തനിക്ക്​ നീതി വേണമെന്നും ആവശ്യപ്പെട്ട്​ പൊലീസ്​ സ്​റ്റേഷന്​ മുമ്ബില്‍ പ്രതിഷേധിക്കുന്ന പെണ്‍കുട്ടിയുടെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

എനിക്ക് സീറ്റ് വേണം, അല്ലെങ്കില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റാക്കണം- പ്രയാര്‍ ഗോപാലകൃഷ്ണന്‍

കൊല്ലം: ശബരിമല യുവതീപ്രവേശന വിഷയം മൂലമാണ് ലോകസഭ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് 19 സീറ്റ് ലഭിച്ചതെന്നും അതിന്‍റെ കാരണം താനാണെന്നും അവകശപ്പെട്ട് കോണ്‍ഗ്രസ് നേതാവും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡണ്ടുമായ പ്രയാര്‍ ഗോപാലകൃഷ്ണന്‍. ചടയമംഗലം സീറ്റ് മുസ്ലീം ലീഗിന് നല്‍കാനുള്ള തീരുമാനത്തിനെതിരെ പരസ്യമായാണ് ഇദ്ദേഹം രംഗത്ത് വന്നിരിക്കുന്നത്. ‘ചടയമംഗലത്ത് മത്സരിക്കാന്‍ എനിക്ക് യോഗ്യതയുണ്ടെങ്കില്‍ എനിക്ക് സീറ്റ് തരണം. യോഗ്യതയില്ലെങ്കില്‍ വേണ്ട. പലരും ഇവിടെ ആഗ്രഹിച്ചിട്ടുണ്ട്. അവര്‍ക്ക് സീറ്റ് കൊടുക്കുന്നതിനൊന്നും ഞാന്‍ […]

You May Like

Subscribe US Now