പുസ്തകങ്ങളെ കൂടുതല്‍ നെഞ്ചോട് ചേര്‍ക്കാം; ഇന്ന് വായനാദിനം

User
0 0
Read Time:2 Minute, 2 Second

വായിച്ചു വളരുക, ചിന്തിച്ചു വിവേകം നേടുക എന്ന മുദ്രാവാക്യത്തിലൂടെ കേരളത്തെ മലയാളികളെ വായനയുടെ അല്‍ഭുത ലോകത്തേക്ക് കൈപിടിച്ചുയര്‍ത്തിയ ഒരു വലിയ മനുഷ്യന്റെ പി എന്‍ പണിക്കരുടെ ഓര്‍മ്മ ദിനമാണ് ഇന്ന്. ഇദ്ദേഹത്തിന്റെ ചരമ ദിനമായ ജൂണ്‍ 19ആണ് മലയാളികള്‍ വായനാദിനമായി ആചരിക്കുന്നത്. ‘നമ്മുടെ നാടിനെ ജ്ഞാന പ്രകാശത്തിലേക്ക് നയിച്ച സൂപ്പര്‍ വൈസ് ചാന്‍സലര്‍’ എന്നാണ് സുകുമാര്‍ അഴീക്കോട് പി എന്‍ പണിക്കറിനെ ഒരിക്കല്‍ വിശേഷിപ്പിച്ചത്. ഗ്രന്ഥശാലാ സംഘവും സാക്ഷരതാ യജ്ഞവും കേരള സമൂഹത്തില്‍ സൃഷ്ടിച്ച നവോത്ഥാനത്തിന്റെ അമരക്കാരനായിരുന്നു പിഎന്‍ പണിക്കര്‍.

സനാതനധര്‍മം എന്നപേരില്‍ ആരംഭിച്ച ചെറിയ വായനശാലയായിരുന്നു തുടക്കം. അന്ന് തുറന്ന വായനയുടെ ലോകമാണ് ഇന്ന് കേരളത്തില്‍ ആകെ പടര്‍ന്ന് കിടക്കുന്ന ഗ്രന്ഥശാലകള്‍ക്ക് അടിസ്ഥാനമായത്. 1996 ജൂണ്‍ 19 മുതലാണ് വായനാ ദിനം ആചരിക്കാന്‍ തുടങ്ങിയത്. വായനയെക്കുറിച്ച്‌ ഓര്‍ക്കുമ്ബോള്‍ തന്നെ വായനയുടെ പ്രസക്തി എന്താണ് എന്ന് ചിന്തിക്കുമ്ബോള്‍ തന്നെ നമ്മുടെ മനസ്സിലേക്ക് ഓടിയെത്തുന്ന ഒരു കുഞ്ഞു കവിതയുണ്ട്, കുഞ്ഞുണ്ണി മാഷിന്റെ കവിത. ‘വായിച്ചാലും വളരും, വായിച്ചില്ലെങ്കിലും വളരും, വായിച്ചാല്‍ വിളയും വായിച്ചില്ലെങ്കില്‍ വളയും’ എന്ന കവിത വായനയുടെ മൂല്യം മനസ്സിലാക്കുവാന്‍ ഈ കവിത നമ്മെ സഹായിക്കും.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

വാര്‍ഡ് കൗണ്‍സിലറോട് അപമര്യാദയായി പെരുമാറി: ഉദ്യോഗസ്ഥയ്‌ക്കെതിരേ തിരുവല്ല നഗരസഭ പ്രമേയം പാസാക്കി

തിരുവല്ല: നഗരസഭയിലെ 5ാം വാര്‍ഡ് കൗണ്‍സിലര്‍ സബിത സലീമിനോട് അപമര്യാദയായി പെരുമാറിയ കുറ്റപ്പുഴ പിഎച്ച്‌സിയിലെ വനിതാ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വല്‍സലക്കെതിരേ നഗരസഭാ കൗണ്‍സില്‍ ഐക്യകണ്‌ഠേന പ്രമേയം പാസാക്കി. വല്‍സലയെ ചേമ്ബറില്‍ വിളിച്ചു വരുത്തി ശാസിക്കാനും യോഗം തീരുമാനിച്ചു. ബുധനാഴ്ചയാണ് പ്രമേയത്തിന് അടിസ്ഥാനമായ സംഭവങ്ങള്‍ ഉണ്ടാകുന്നത്. തന്റെ വാര്‍ഡിലെ ജനങ്ങള്‍ക്ക് വാക്‌സിനേഷന്‍ ലഭിക്കാത്തത് സംബന്ധിച്ച്‌ അന്വേഷിക്കാനെത്തിയതായിരുന്നു കൗണ്‍സിലര്‍ സബിത സലീം. ഒപ്പം വാര്‍ഡ് വികസന സമിതി കണ്‍വീനറും എസ്ഡിപിഐ മണ്ഡലം സെക്രട്ടറിയുമായ […]

You May Like

Subscribe US Now