പു​ന്ന​പ്ര-​വ​യ​ലാ​ര്‍ സ്മാ​ര​ക​ത്തി​ല്‍ ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി​യു​ടെ പു​ഷ്പാ​ര്‍​ച്ച​ന; വി​വാ​ദം

User
0 0
Read Time:3 Minute, 6 Second

ആ​ല​പ്പു​ഴ: പു​ന്ന​പ്ര-​വ​യ​ലാ​ര്‍ സ്മൃ​തി​മ​ണ്ഡ​പ​ത്തി​ല്‍ ആ​ല​പ്പു​ഴ​യി​ലെ ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി പു​ഷ്പാ​ര്‍​ച്ച​ന ന​ട​ത്തി​യ​ത് പു​തി​യ രാ​ഷ്ട്രീ​യ വി​വാ​ദ​ത്തി​ന് തി​രി​കൊ​ളു​ത്തി​യി​രി​ക്കു​ക​യാ​ണ്. നാ​മ​നി​ര്‍​ദ്ദേ​ശ പ​ത്രി​ക സ​മ​ര്‍​പ്പി​ക്കു​ന്ന​തി​ന് തൊ​ട്ടു​മു​ന്‍​പാ​ണ് സ്ഥാ​നാ​ര്‍​ഥി സ​ന്ദീ​പ് വ​ച​സ്പ​തി പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കൊ​പ്പം എ​ത്തി സ്മാ​ര​ക​ത്തി​ല്‍ പു​ഷ്പ​ങ്ങ​ള്‍ അ​ര്‍​പ്പി​ച്ച​ത്.

ബി​ജെ​പി​യു​ടെ രാ​ഷ്ട്രീ​യ മു​ദ്രാ​വാ​ക്യം ഉ​യ​ര്‍​ത്തി​യാ​യി​രു​ന്നു സ്ഥാ​നാ​ര്‍​ഥി​യു​ടെ പു​ഷ്പ​വൃ​ഷ്ടി. ക​മ്മ്യൂ​ണി​സ്റ്റ് പാ​ര്‍​ട്ടി​യു​ടെ വ​ഞ്ച​ന​യു​ടെ പ്ര​തീ​ക​മാ​ണ് ര​ക്ത​സാ​ക്ഷി മ​ണ്ഡ​പ​മെ​ന്ന് സ​ന്ദീ​പ് ആ​രോ​പി​ച്ചു. തെ​റ്റി​ദ്ധ​രി​ച്ചാ​ണ് ര​ക്ത​സാ​ക്ഷി​ക​ളാ​യ​വ​ര്‍ പു​ന്ന​പ്ര-​വ​യ​ലാ​ര്‍ സ​മ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​ത്. മു​തി​ര​യി​ട്ട് വെ​ടി​വ​യ്ക്കു​മെ​ന്നാ​യി​രു​ന്നു നേ​താ​ക്ക​ള്‍ ഇ​വ​രെ തെ​റ്റി​ദ്ധ​രി​പ്പി​ച്ച​ത്. സാ​ധാ​ര​ണ​ക്കാ​രെ തോ​ക്കി​ന്‍ മു​ന​യി​ലേ​ക്ക് ബോ​ധ​പൂ​ര്‍​വം ത​ള്ളി​വി​ടു​ക​യാ​യി​രു​ന്നു​വെ​ന്നും ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി ആ​രോ​പി​ച്ചു.

വെ​ടി​വ​യ്പ്പി​ല്‍ മ​രി​ച്ച ആ​ളു​ക​ളു​ടെ കൃ​ത്യ​മാ​യ ക​ണ​ക്കു​പോ​ലും ക​മ്മ്യൂ​ണി​സ്റ്റ് നേ​താ​ക്ക​ളു​ടെ പ​ക്ക​ലി​ല്ല. ക​മ്മ്യൂ​ണി​സ്റ്റ് നേ​താ​ക്ക​ളു​ടെ വ​ഞ്ച​ന​യി​ല്‍ ജീ​വ​ന്‍ പൊ​ലി​ഞ്ഞ​വ​ര്‍​ക്ക് ആ​ദ​ര​മ​ര്‍​പ്പി​ക്കാ​നാ​ണ് താ​നെ​ത്തി​യ​തെ​ന്നും സ​ന്ദീ​പ് വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം ബോ​ധ​പൂ​ര്‍​വം പ്ര​ശ്ന​ങ്ങ​ള്‍ സൃ​ഷ്ടി​ക്കാ​നു​ള്ള നീ​ക്ക​മാ​ണ് ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി​യു​ടേ​തെ​ന്നും പു​ന്ന​പ്ര-​വ​യ​ലാ​ര്‍ ര​ക്ത​സാ​ക്ഷി​ക​ളെ ബി​ജെ​പി അ​പ​മാ​നി​ച്ചു​വെ​ന്നും എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി പി.​പി.​ചി​ത്ത​ര​ഞ്ജ​ന്‍ ആ​രോ​പി​ച്ചു. സം​ഭ​വ​ത്തി​ല്‍ ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി​ക്കെ​തി​രേ പ​രാ​തി ന​ല്‍​കാ​നും സി​പി​എം തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഐഫോണ്‍ വിവാദം: 23ന് കൊച്ചി ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണം: വിനോദിനി‍ ബാലകൃഷ്ണന് വീണ്ടും നോട്ടീസ് അയച്ച്‌ കസ്റ്റംസ്

കൊച്ചി : ലൈഫ് മിഷന്‍ കരാറിനായി കൈക്കൂലിയായി നല്‍കിയ ഐഫോണ്‍ വിവാദവുമായി ബന്ധപ്പെട്ട് കസ്റ്റംസ് വീണ്ടും കോടിയേരി ബാലകൃഷ്ണന്റഎ ഭാര്യയ്ക്ക് നോട്ടീസ് അയച്ചു. ഈ മാസം 23ന് കൊച്ചി കസ്റ്റംസ് ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ലൈഫ് മിഷന്‍ കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റും ചോദ്യം ചെയ്യാനുള്ള തീരുമാനത്തിലാണ്. ഇതിനായുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഇതിനു മുമ്ബും നോട്ടീസ് അയച്ചെങ്കിലും ഹാജരായിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് വീണ്ടും നോട്ടീസ് നല്‍കിയിരിക്കുന്നത്. എന്നാല്‍ കസ്റ്റംസിന്റെ […]

You May Like

Subscribe US Now