പൂഞ്ഞാറിലുണ്ട്, തന്നെ ആര്‍ക്കും പിന്തുണയ്ക്കാം : പി.സി.

User
0 0
Read Time:3 Minute, 25 Second

കോട്ടയം : പൂഞ്ഞാറില്‍ താന്‍ വീണ്ടും മത്സരിക്കുമെന്ന് പി.സി ജോര്‍ജ്ജ് എം.എല്‍.എ. യു.ഡി.എഫ് തന്നെ വഞ്ചിച്ചു. ഇനി ആ മുന്നണിയിലേക്കില്ല. ജനപക്ഷം സെക്യൂലറിന്റെ സ്ഥാനാര്‍ഥിയായ തന്നെ ആര്‍ക്കും പിന്തുണയ്ക്കാം. ബി.ജെ.പിക്കോ യു.ഡി.എഫിനോ, എല്‍.ഡി.എഫിനോ ആര്‍ക്കും പിന്തുണക്കാം. ട്വന്റി20 അടക്കമുള്ളവരുമായി ചര്‍ച്ച നടത്തി. അവരുടെ സേവനം മാതൃകാപരമാണ്. അത് വ്യാപിപ്പിക്കും. തത്ക്കാലം മറ്റുമുന്നണികളുമായി ചര്‍ച്ചയില്ല. എന്‍.ഡി.എ. യുമായി കൈകോര്‍ക്കുന്ന കാര്യത്തില്‍ കെ. സുരേന്ദ്രന്‍ വിളിച്ചാല്‍ ആലോചിക്കുമെന്നും പി.സി.ജോര്‍ജ്ജ് പറഞ്ഞു.

യു.ഡി.എഫില്‍ ലീഗ് നല്ല രാഷ്ട്രീയകക്ഷിയാണ്‌. പക്ഷെ ജിഹാദികളുടെ കൈയ്യിലാണ് ആ പാര്‍ട്ടി. കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പോലും തീരുമാനമെടുക്കാന്‍ കഴിയാത്തവിധം
ജിഹാദികളുടെ കൈയ്യിലമര്‍ന്ന യു.ഡി.എഫുമായി യാതൊരു സഹകരണവുമില്ല. ആ മുന്നണിയുടെ നേതൃ നിരയില്‍ വഞ്ചകനമാരാണുള്ളത്. കാഞ്ഞിരപ്പള്ളിയില്‍ സ്വതന്ത്രനാക്കുന്ന കാര്യമാണ് യു.ഡി.എഫ് ചര്‍ച്ച ചെയ്തത്. വീട്ടില്‍ നിന്ന് പോയി അയല്‍പക്കത്തുള്ള പെമ്ബിള്ളേരുമായി താമസിച്ചോളാനുള്ള കോണ്‍ഗ്രസിന്റെ ഉപദേശമൊന്നും തനിക്കാവശ്യമില്ല.

ഇപ്പോഴത്തെ സാഹചര്യത്തില്‍ വി.എസ് പക്ഷക്കാരനായതിന്റെ പേരില്‍ പിണറായിയിക്ക് അത്ര താല്പര്യമുണ്ടാകില്ല. പിണറായിയുടെ വികലമായ നയങ്ങളോട് തനിക്ക് പൊരുത്തപ്പെടാനുമാകില്ല. ആ നിലക്ക് എല്‍.ഡി.എഫില്‍ പോയാല്‍ രണ്ടാമത്തെ ദിവസം തനിക്ക് തിരിച്ചുപോരേണ്ടിവരും. ക്ഷമയോടെ നില്ക്കാന്‍ താന്‍ കാനം രാജേന്ദ്രനല്ലെന്നും പി. സി. ജോര്‍ജ്ജ് പറഞ്ഞു.

ഉമ്മന്‍ചാണ്ടിയാണ് തന്റെ യു.ഡി.എഫ് പ്രവേശം തടഞ്ഞത്. രമേശ് ചെന്നിത്തലയ്ക് പാരവെയ്ക്കാന്‍ ഉമ്മന്‍ചാണ്ടി കൊണ്ടുപിടിച്ച ശ്രമമാണ് നടത്തുന്നത്. യു.ഡി.എഫില്‍ ജിഹാദികളുടെ നേതാവെന്ന നിലയിലാണ് ഉമ്മന്‍ചാണ്ടിയുടെ പ്രവര്‍ത്തനം. ആ നിലക്ക് നായരായ ചെന്നിത്തലയ്ക്ക് ഉമ്മന്‍ചാണ്ടി കൊടുക്കുന്ന കൊട്ട് ഏറ്റുപിടിക്കാന്‍ ജിഹാദികളുടെ വലിയ പട തന്നെ യു.ഡി.എഫിലെത്തിയിട്ടുണ്ടെന്ന് ചെന്നിത്തല ഓര്‍ത്താല്‍ നല്ലത്. ബുധനാഴ്ച നടത്തുന്ന വാര്‍ത്താസമ്മേളനത്തില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ കൂടുതല്‍ വെളിപ്പെടുത്തലുണ്ടാകുമെന്നും പി.സി.ജോര്‍ജ്ജ് പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

സഹോദരിയെ അപമാനിച്ചത് ചോദ്യം ചെയ്ത 17 കാരനെ കുത്തിപരിക്കേല്‍പ്പിച്ചു ;കേസ്

ന്യൂഡല്‍ഹി: സഹോദരിയെ അപമാനിച്ചത് ചോദ്യംചെയ്ത 17-കാരനെ ക്രൂരമായി മര്‍ദിച്ച്‌ കുത്തിപരിക്കേല്‍പ്പിച്ചു.ഡല്‍ഹി കല്‍കജിയിലെ പ്രകാശ് എന്ന പത്താംക്ലാസ് വിദ്യാര്‍ഥിക്കാണ് മര്‍ദനമേറ്റത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച ഉച്ചയോടെ കല്‍കജിയിലെ സര്‍വോദയ വിദ്യാലയത്തിന് സമീപത്തായിരുന്നു സംഭവം.പ്ലസ്ടു വിദ്യാര്‍ഥിനിയായ സഹോദരിക്കൊപ്പം സ്‌കൂള്‍ വിട്ട് വരുമ്ബോഴാണ് പ്രകാശിന് മര്‍ദനമേറ്റത്. റോഡിലുണ്ടായിരുന്ന മൂന്നുപേര്‍ സഹോദരിയെ പിന്തുടര്‍ന്ന് അശ്ലീലആംഗ്യം കാണിക്കുകയും ശല്യപ്പെടുത്തുകയും ചെയ്തിരുന്നു. ഇത് ചോദ്യംചെയ്തതോടെയാണ് മൂന്നഗസംഘം പ്രകാശിനെ മര്‍ദിച്ചത്. പിന്നാലെ 17-കാരന്റെ വയറില്‍ […]

You May Like

Subscribe US Now