പൊതുജനങ്ങള്‍ക്കായി കെ എസ് ആര്‍ ടി സി സംസ്ഥാനത്തുടനീളം പെട്രോള്‍ – ഡീസല്‍ പമ്ബുകള്‍ തുടങ്ങുന്നു

User
0 0
Read Time:2 Minute, 16 Second

തിരുവനന്തപുരം:  പൊതുജനങ്ങള്‍ക്ക് വേണ്ടി ഗുണനിലവാരം കൂടിയതും കലര്‍പില്ലാത്തതുമായ പെട്രോളിയം ഉല്പനങ്ങള്‍ നല്‍കുന്നതിനും അതുവഴി വരുമാനം വര്‍ധിപ്പിക്കുന്നതിനുമായി സംസ്ഥാനത്തുടനീളം കെ എസ് ആര്‍ ടി സി പെട്രോള്‍ – ഡീസല്‍ പമ്ബുകള്‍ തുടങ്ങുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു.

ഇന്‍ഡ്യന്‍ ഓയില്‍ കോര്‍പറേഷനുമായി ചേര്‍ന്ന് 67 പമ്ബുകളാണ് സംസ്ഥാനത്ത് തുടങ്ങാന്‍ ഉദ്ദേശിക്കുന്നത് . കെ എസ് ആര്‍ ടി സി യുടെ നിലവിലുള്ള ഡീസല്‍ പമ്ബുകള്‍ക്ക് ഒപ്പം പെട്രോള്‍ യൂണിറ്റു കൂടി ചേര്‍ത്താണ് പമ്ബുകള്‍ തുടങ്ങുന്നത്.

ഡീലര്‍ കമീഷനും സ്ഥല വാടകയും ഉള്‍പെടെ ഉയര്‍ന്ന വരുമാനമാണ് ഇതിലൂടെ സര്‍കാര്‍ പ്രതീക്ഷിക്കുന്നത്. ഇത് കെ എസ് ആര്‍ ടി സി യെ നിലവിലുള്ള പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ സഹായിക്കുമെന്ന് ഗതാഗത മന്ത്രി പറഞ്ഞു .

അതനുസരിച്ച്‌ ഈ പദ്ധതിയിലെ ആദ്യത്തെ എട്ട് പമ്ബുകള്‍ നൂറു ദിവസത്തിനകം തുടങ്ങും. ഇതിനുള്ള അനുമതി ലഭിച്ചുവെന്നും മന്ത്രി വ്യക്തമാക്കി. ചേര്‍ത്തല, മാവേലിക്കര, മൂന്നാര്‍, ഗുരുവായൂര്‍, തൃശൂര്‍, ആറ്റിങ്ങല്‍, നെടുമങ്ങാട്, ചാത്തന്നൂര്‍ എന്നിവിടങ്ങളിലാണ് 100 ദിവസത്തിനുള്ളില്‍ പമ്ബുകള്‍ തുടങ്ങുക .

മൂവാറ്റുപുഴ, അങ്കമാലി, കണ്ണൂര്‍, കോഴിക്കോട്, പെരിന്തല്‍മണ്ണ എന്നിവിടങ്ങളിലും നിലവിലുള്ള ഡീസല്‍ പമ്ബുകളോടൊപ്പം പെട്രോള്‍ പമ്ബുകളും തുടങ്ങും. കെ എസ് ആര്‍ ടി സിക്ക് ഇതിനായി സാമ്ബത്തിക ബാധ്യത ഇല്ലെന്നും മുഴുവന്‍ ചെലവും ഇന്‍ഡ്യന്‍ ഓയില്‍ കോര്‍പറേഷനാണ് മുടക്കുന്നതെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

രാസവസ്​തുക്കള്‍ ഉപയോഗിച്ച്‌​ പഴുപ്പിച്ച 4000 കിലോ മാമ്ബഴം പിടിച്ചെടുത്തു

ട്രിച്ചി: അപകടകരമായ രാസവസ്​തുക്കള്‍ ഉപയോഗിച്ച്‌​ പഴിപ്പിച്ച 4000 കിലോ മാമ്ബഴം ഭക്ഷ്യ സുരക്ഷാ വകുപ്പ് അധികൃതര്‍ പിടിച്ചെടുത്തു. തമിഴ്‌നാട്​ ട്രിച്ചിയിലെ ഗാന്ധി മാര്‍ക്കറ്റില്‍ നിന്നാണ്​ രാസവസ്തുക്കള്‍ വിതറി കൃത്രിമമായി പഴുപ്പിച്ച 4,000 കിലോ മാമ്ബഴം പിടിച്ചെടുത്തത്​. മാങ്ങകള്‍ കൃത്രിമമായി പഴുപ്പിക്കുന്നുവെന്ന്​ സുചന ലഭിച്ചതിനെത്തുടര്‍ന്ന് ജില്ലയിലെ ഭക്ഷ്യ സുരക്ഷാ വകുപ്പ്​ ട്രിച്ചി ഗാന്ധി മാര്‍ക്കറ്റിലെ പത്ത് ഗോഡൗണുകളില്‍ നടത്തിയ റെയ്​ഡിലാണ് മാങ്ങ പിടി​ച്ചത്​​ മൂന്ന് ഗോഡൗണുകളില്‍ എഥിലീന്‍ ഉപയോഗിച്ചിരുന്നുവെന്നും അധികൃതര്‍ വെളിപ്പെടുത്തുന്നു.വിപണിയില്‍ […]

You May Like

Subscribe US Now