പ്രണയ നൈരാശ്യം; യുവതിയെ യുവാവ് വീട്ടില്‍ക്കയറി കുത്തിക്കൊന്നു, പ്രതിപിടിയില്‍

User
0 0
Read Time:3 Minute, 48 Second

മ​ല​പ്പു​റം: പെ​രു​ന്ത​ല്‍​മ​ണ്ണ​യി​ല്‍ വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു​ക​യ​റി​യ യു​വാ​വ് യു​വ​തി​യെ കു​ത്തി​ക്കൊ​ന്നു. ഏ​ലം​കു​ളം കു​ന്ന​ക്കാ​ട് ബാ​ല​ച​ന്ദ്ര​ന്‍റെ മ​ക​ള്‍ ദൃ​ശ്യ (21) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. പ്ര​തി കു​ണ്ടു​പ​റ​മ്ബ് സ്വ​ദേ​ശി വി​നീ​ഷി​നെ (21) പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ആ​ക്ര​മ​ണ​ത്തി​ല്‍ ദൃ​ശ്യ​യു​ടെ സ​ഹോ​ദ​രി ദേ​വ​ശ്രീ​ക്ക് (13) ഗു​രു​ത​ര പ​രി​ക്കേ​റ്റു. കു​ട്ടി​യെ പെ​രു​ന്ത​ല്‍​മ​ണ്ണ മൗ​ലാ​ന ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. പ്രേ​മ​നൈ​രാ​ശ്യ​മാ​ണ് ആ​ക്ര​മ​ണ​ത്തി​നു കാ​ര​ണ​മെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി പോ​ലീ​സ് പ​റ​യു​ന്നു.

വ്യാ​ഴാ​ഴ്ച രാ​വി​ലെ എ​ട്ടോ​ടെ​യാ​യി​രു​ന്നു നാ​ടി​നെ ന​ടു​ക്കി​യ സം​ഭ​വം ഉ​ണ്ടാ​യ​ത്. ഇ​ന്ന​ലെ രാ​ത്രി​യി​ല്‍ ബാ​ല​ച​ന്ദ്ര​ന്‍റെ പെ​രു​ന്ത​ല്‍​മ​ണ്ണ​യി​ലെ ചെ​രു​പ്പ്-​ബാ​ഗ് ക​ട ക​ത്തി​ന​ശി​ച്ചി​രു​ന്നു. ഇ​ന്ന് രാ​വി​ലെ ബാ​ല​ച​ന്ദ്ര​ന്‍ ഇ​വി​ടേ​ക്കു​പോ​യി​രു​ന്നു. ബാ​ല​ച​ന്ദ്ര​ന്‍ വീ​ട്ടി​ല്‍ ഉ​ണ്ടാ​വി​ല്ലെ​ന്ന് മ​ന​സി​ലാ​ക്കി​യ വ​നീ​ഷ് അ​തി​ക്ര​മി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു.

ആ​ക്ര​മ​ണം ന​ട​ക്കു​മ്ബോ​ള്‍ ദൃ​ശ്യ​യു​ടെ അ​മ്മ കു​ളി​മു​റി​യി​ലാ​യി​രു​ന്നു. വീ​ട്ടി​നു​ള്ളി​ല്‍ ക​ട​ന്നു​ക​യ​റി​യ വ​നീ​ഷ് ദൃ​ശ്യ​യെ കു​ത്തി​വീ​ഴ്ത്തി. ത​ട​യാ​ന്‍ എ​ത്തി​യ ദേ​വ​ശ്രീ​ക്കും കു​ത്തേ​റ്റു. ഇ​തി​നു ശേ​ഷം വ​നീ​ഷ് പു​റ​ത്തി​റ​ങ്ങി ര​ക്ഷ​പെ​ടാ​ന്‍ ശ്ര​മി​ച്ചു. എ​ന്നാ​ല്‍ ഓ​ട്ടോ ഡ്രൈ​വ​റു​ടെ ഇ​ട​പെ​ട​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടാ​ന്‍ സ​ഹാ​യി​ച്ച​ത്. ദൃ​ശ്യ​യു​ടെ വീ​ടി​നു സ​മീ​പ​ത്തു​ള്ള ബ​സ് സ്റ്റോ​പ്പി​ല്‍​നി​ന്നും ഓ​ട്ടോ​യി​ല്‍ ക​യ​റി ര​ക്ഷ​പെ​ടാ​നാ​ണ് വി​നീ​ഷ് ശ്ര​മി​ച്ച​ത്.

ഓ​ട്ടോ​യി​ല്‍ ക​യ​റി​യ വ​നീ​ഷ് ആ​ശു​പ​ത്രി​യി​ലേ​ക്കു​പോ​ക​ണ​മെ​ന്ന് പ​റ​ഞ്ഞു. എ​ന്നാ​ല്‍ സം​ഭ​വം അ​റി​ഞ്ഞ നാ​ട്ടു​കാ​ര്‍ ഓ​ട്ടോ ഡ്രൈ​വ​റെ മൊ​ബൈ​ല്‍ ഫോ​ണി​ല്‍ ബ​ന്ധ​പ്പെ​ടു​ക​യും വി​വ​രം കൈ​മാ​റു​ക​യും ചെ​യ്തു. ഇ​തോ​ടെ ഓ​ട്ടോ ഡ്രൈ​വ​ര്‍ വ​നീ​ഷു​മാ​യി പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് കു​തി​ച്ചു. സ്റ്റേ​ഷ​നി​ലെ​ത്തി ഇ​യാ​ളെ കൈ​മാ​റു​ക​യും ചെ​യ്തു. ബാ​ല​ച​ന്ദ്ര​ന്‍റെ ക​ട ക​ത്തി​ച്ച​ത് വി​നീ​ഷ് ആ​യി​രി​ക്കാ​മെ​ന്നാ​ണ് സം​ശ​യി​ക്കു​ന്ന​ത്. ബാ​ല​ച​ന്ദ്ര​നെ വീ​ട്ടി​ല്‍​നി​ന്നും മാ​റ്റാ​ന്‍ പ്ര​തി ന​ട​ത്തി​യ ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്ന് പോ​ലീ​സ് ക​രു​തു​ന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ആര്‍സിസിയില്‍ ലിഫ്റ്റ് തകര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ വനിതാ കമ്മിഷന്‍ റിപ്പോര്‍ട്ട് തേടി

തിരുവനന്തപുരം ആര്‍സിസിയില്‍ ലിഫ്റ്റ് തകര്‍ന്നു വീണ് യുവതി മരിച്ച സംഭവത്തില്‍ വനിതാ കമ്മിഷന്‍ റിപ്പോര്‍ട്ട് തേടി.മരിച്ച നദീറയുടെ കുടുംബത്തിന് ആര്‍സിസി നഷ്ടപരിഹാരം നല്‍കണമെന്ന് വനിതാ കമ്മിഷന്‍ അംഗം ഷാഹിദാ കമാല്‍ ആവശ്യപ്പെട്ടു. കൊല്ലം പത്തനാപുരം സ്വദേശിനി നദീറ (22) ആണ് മരിച്ചത്. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ന്യൂറോളജി ഐസിയുവില്‍ ചികിത്സയില്‍ കഴിയവെ അന്ത്യം.മെയ് മാസം 15ന് ആര്‍സിസിയില്‍ ചികിത്സയില്‍ കഴിയുന്ന അമ്മയെ സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് ലിഫ്റ്റ് തകര്‍ന്ന് നദീറയ്ക്ക് തലച്ചോറിനും തുടയെല്ലിനും […]

You May Like

Subscribe US Now