പ്രതിദിന കോവിഡ് കണക്ക് രണ്ട് ലക്ഷത്തില്‍ താഴെയായി കുറഞ്ഞു

User
0 0
Read Time:2 Minute, 43 Second

ഇന്ത്യയില്‍ കോവിഡ് പ്രതിദിന കോവിഡ് കേസുകള്‍ വീണ്ടും രണ്ട് ലക്ഷത്തിന് താഴെയെത്തി. നാല്‍പത് ദിവസത്തിന് ശേഷമാണ് രാജ്യത്തെ കോവിഡ് കേസുകള്‍ രണ്ട് ലക്ഷത്തില്‍ താഴെയാകുന്നത്. മരണനിരക്കും 27 ദിവസത്തിനിടെ കുറഞ്ഞിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3260 പേരാണ് രാജ്യത്ത് മരിച്ചത്.

19,5994 കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഏപ്രില്‍ 13 1,85,295 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം ഇതാദ്യമായാണ് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഏറ്റവും കുറഞ്ഞ നിലയിലെത്തുന്നത്. ഏപ്രില്‍ 14 ന് ആണ് രാജ്യത്തെ കോവിഡ് രോഗികളുടെ പ്രതിദിന കണക്ക് രണ്ട് ലക്ഷം കടന്നത്. അവിടുന്ന് അങ്ങോട്ട് വന്‍ കുതിപ്പാണ് കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഉണ്ടായിക്കൊണ്ടിരുന്നത്. പ്രതിദിന രോഗികളുടെ എണ്ണം നാല് ലക്ഷം വരെ കടന്നിരുന്നു.

രാജ്യത്തെ ഭീതിപ്പെടുത്തിയ കോവിഡിന്‍റെ രണ്ടാതരംഗം അവസാനിക്കുന്ന സൂചനയാണ് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. പക്ഷേ കോവിഡ് ബാധിതരായവരുടെ മരണത്തില്‍ വര്‍ധനവുണ്ടെന്നത് ആശങ്കപ്പെടുത്തുന്നുണ്ട്. മെയ് 17 ന് മുമ്ബുള്ള ആഴ്ചയില്‍ കോവിഡ് മരണങ്ങള്‍ 29334 ആയിരുന്നെങ്കില്‍ 17 മുതല്‍ 23 വരെയുള്ള കാലയളവില്‍ അത് 29331 ആയി വര്‍ധിച്ചിട്ടുണ്ട്.

എന്നാല്‍ ഈ കാലയളവുകള്‍ തമ്മില്‍ താരതമ്യം ചെയ്യുമ്ബോള്‍ പുതിയ കേസുകളുടെ എണ്ണം കുറയുകയാണ് ചെയ്തിട്ടുള്ളത്. മെയ് 17 നും 23നും ഇടയില്‍ ഇന്ത്യയിലെ പുതിയ രോഗബാധിതര്‍ 17,868,73 ആണെങ്കില്‍ മെയ് 10 നും 16 നും ഇടയ്ക്ക് കോവിഡ് രോഗികളുടെ എണ്ണം 23,00,440 ആയിരുന്നു. മെയ് ആദ്യവാരത്തിലെ കോവിഡ് കേസുകളുമായി താരതമ്യപ്പെടുത്തുമ്ബോള്‍ 35 ശതമാനം കുറവാണ് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ രാജ്യത്ത് ഉണ്ടായിരിക്കുന്നത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

എം ബി രാജേഷ് നിയമസഭാ സ്പീക്കര്‍

പതിനഞ്ചാം കേരള നിയമസഭയുടെ സ്പീക്കറായി എം ബി രാജേഷ് തെരഞ്ഞെടുക്കപ്പെട്ടു. 96 വോട്ടുകള്‍ നേടിയാണ് എം ബി രാജേഷ് സഭാനാഥനായത്. പിണറായി വിജയന്‍ മന്ത്രി സഭയടങ്ങുന്ന കേരള നിയമസഭയെ ഇനി എം ബി രാജേഷ് നയിക്കും. രാവിലെ 9 മണിക്ക് സഭാ ഹാളില്‍ ആരംഭിച്ച തെരഞ്ഞെടുപ്പ് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിരുന്നു നടന്നത്. 140 അംഗ സഭയില്‍ എല്‍ഡിഎഫിന് 99 അംഗങ്ങളും യുഡിഎഫിന് 41 അംഗങ്ങളുമാണുള്ളത്. ആദ്യ വോട്ട് മുഖ്യമന്ത്രി പിണറായി […]

Subscribe US Now