പ്രധാനമന്ത്രി പരാമര്‍ശിച്ച കുമരകത്തെ രാജപ്പന്റെ പണം ബന്ധുക്കള്‍ തട്ടിയെടുത്തെന്ന് പരാതി

User
0 0
Read Time:4 Minute, 15 Second

വേമ്ബനാട്ടുകായലിലെ പരിസ്ഥിതി സ്നേഹിയായ കുമരകം രാജപ്പന്റെ പണം ബന്ധുക്കള്‍ തട്ടിയെടുത്തു. അഞ്ചു ലക്ഷത്തി എണ്ണായിരം രൂപ സഹോദരി തട്ടിയെടുത്തതായി ജില്ലാ പോലീസ് മേധാവിക്ക് പരാതി.

പ്രധാനമന്ത്രി മന്‍ കി ബാത്ത് ലൂടെ പരാമര്‍ശിച്ചതോടെയാണ് കുമരകം സ്വദേശി രാജപ്പന്‍ രാജ്യത്തിന്റെ ശ്രദ്ധയിലേക്ക് ഇടംപിടിച്ചത്. അന്നുമുതല്‍ നിരവധി പുരസ്കാരങ്ങള്‍ ആയിരുന്നു രാജപ്പന് ലഭിച്ചത്. അടുത്തിടെ തായ്‌വാനില്‍ നിന്നും അഞ്ചു ലക്ഷത്തില്‍പരം രൂപ സമ്മാനത്തുകയുള്ള പുരസ്കാരവും ലഭിച്ചു. എന്നാല്‍ ജനം രാജപ്പനെ പിന്തുണയ്ക്കുമ്ബോഴും കുടുംബത്തില്‍ നിന്നേറ്റ ക്രൂരതയുടെ വിവരങ്ങളാണ് രാജപ്പന്‍ ജില്ലാ പോലീസ് മേധാവിക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്. സഹോദരിയുമായി ചേര്‍ന്നു തുടങ്ങിയ അക്കൗണ്ടില്‍ നിന്നും 5,80,000 രൂപ രണ്ടു തവണയായി തട്ടിയെടുത്തുവെന്നാണ് രാജപ്പന്റെ പരാതി. സമ്മാനമായി കിട്ടിയ രണ്ട് ഫൈബര്‍ വള്ളങ്ങളും തട്ടിയെടുത്തു. സഹോദരി വിലാസിനി, ഭര്‍ത്താവ് കുട്ടപ്പന്‍, ഇവരുടെ മകനായ ജയലാല്‍ എന്നിവര്‍ക്കെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. ശാരീരിക വൈകല്യമുള്ള തനിക്ക് ജീവനില്‍ ഭയം ഉണ്ടെന്നും രാജപ്പന്‍ പരാതിയില്‍ പറയുന്നു.

അതേസമയം വീട് വയ്ക്കാനാണ് പണം അക്കൗണ്ടില്‍ നിന്ന് എടുത്തത് എന്നാണ് സഹോദരിയുടെ വാദം. എന്നാല്‍ ഫെബ്രുവരിയില്‍ പണം എടുത്തിട്ടും ഇതുവരെയും നടപടികള്‍ തുടങ്ങാത്തത് രാജപ്പന്‍ ചോദ്യം ചെയ്യുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

വേമ്ബനാട് കായലിന്റെ കാവലാണ് കോട്ടയം കുമരകം സ്വദേശി രാജപ്പന്‍. കായലില്‍ വലിച്ചെറിയുന്ന കുപ്പികള്‍ പെറുക്കി ജീവിക്കുന്ന കോട്ടയത്തെ രാജപ്പന്‍ ചേട്ടനെ സോഷ്യല്‍ മീഡിയയിലൂടെയാണ് ലോകമറിഞ്ഞത്. ജന്മനാ രണ്ടു കാലിനും സ്വാധീനമില്ലാത്തയാളാണ്. കുപ്പി വിറ്റാല്‍ കിട്ടുന്ന തുച്ഛമായ വരുമാനത്തിലായിരുന്നു ജീവിതം.

വേമ്ബനാട്ട് കായലില്‍ നിന്ന് പ്ലാസ്റ്റിക് കുപ്പികള്‍ പെറുക്കാന്‍ വലിയ വള്ളം വേണമെന്നായിരുന്നു മഞ്ചാടിക്കരി നടുവിലേത്ത് രാജപ്പന്റെ മോഹം. ആദ്യം വാടകയ്ക്കെടുത്ത വള്ളത്തിലായിരുന്നു കായലില്‍ പോയിരുന്നത്. മഞ്ചാടിക്കരി മേഖലയില്‍ ജീവകാരുണ്യ പ്രവര്‍ത്തനം നടത്തി വന്ന സംഘടനയാണ് ആദ്യം വള്ളം വാങ്ങിക്കൊടുത്തത്. ഇതിനു ശേഷമാണ് രാജപ്പന്റെ സല്‍പ്രവൃത്തിയെക്കുറിച്ച്‌ നാടറിയുന്നത്.

അതോടെ കേരള സ്ക്രാപ്പ് മര്‍ച്ചന്റ്സ് അസോസിയേഷന്‍ എഞ്ചിന്‍ ഘടിപ്പിച്ച വള്ളം നല്‍കി. പ്രധാനമന്ത്രി നരേന്ദ്രമോദി രാജപ്പനെ അഭിനന്ദിച്ചതോടെ വീണ്ടും സഹായം എത്തിത്തുടങ്ങി. ബി ജെ പി സംസ്ഥാന സമിതി അംഗം പി ആര്‍ ശിവശങ്കര്‍ മുഖേന പ്രവാസി വ്യവസായി ശ്രീകുമാര്‍ എഞ്ചിന്‍ ഘടിപ്പിച്ച വള്ളം സമ്മാനിച്ചു. അതോടെ മൂന്നു വള്ളം സ്വന്തമായി. തൊട്ടുപിന്നാലെയാണ് വ്യവസായി ബോബി ചെമ്മണൂര്‍ വള്ളം വാങ്ങാന്‍ സഹായ വാഗ്ദാനവുമായി എത്തിയത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

മൈക്രോസോഫ്റ്റ് ചെയര്‍മാനായി ഇന്ത്യന്‍ വംശജനായ സത്യ നാദെല്ലയെ നിയമിച്ചു

മുംബൈ: ലോകത്തിലെ ഏറ്റവുംവലിയ സോഫ്റ്റ്‌വേര്‍ നിര്‍മാണക്കമ്ബനിയായ മൈക്രോസോഫ്റ്റിന്റെ ചെയര്‍മാനായി ഇന്ത്യന്‍ വംശജനായ സത്യ നാദെല്ലയെ നിയമിച്ചു. ഏഴുവര്‍ഷമായി ഇദ്ദേഹം കമ്ബനിയുടെ സി. ഇ.ഒ. ആയിരുന്നു. നിലവില്‍ ചെയര്‍മാനായ ജോണ്‍ തോംസണ്‍ സ്വതന്ത്ര ഡയറക്ടര്‍മാരുടെ നേതൃത്വം വഹിക്കും. മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ് സെര്‍ച്ച്‌ വ്യവസായങ്ങളില്‍ വന്‍തിരിച്ചടി നേരിട്ടുവരുമ്ബോഴാണ് സത്യ നാദെല്ല 2014 ഫെബ്രുവരി നാലിന് കമ്ബനിയുടെ സി.ഇ.ഒ. ആയെത്തുന്നത്. ഇവിടെനിന്ന് പിഴവുകള്‍ തിരുത്തി ക്ലൗഡ് കംപ്യൂട്ടിങ്ങിലും മൊബൈല്‍ ആപ്ലിക്കേഷന്‍ ബിസിനസിലും നിര്‍മിതബുദ്ധിയിലും […]

You May Like

Subscribe US Now