പ്ലസ് വണ്‍ പരീക്ഷ : കേരളം നാളെ നിലപാട് അറിയിക്കണമെന്ന് സുപ്രീം കോടതി

User
0 0
Read Time:2 Minute, 14 Second

ന്യൂഡല്‍ഹി: സംസ്ഥാനത്ത് പ്ലസ് വണ്‍ പരീക്ഷ റദ്ദാക്കുന്നതില്‍ കേരള സര്‍ക്കാര്‍ നാളെ നിലപാട് അറിയിക്കണമെന്ന് സുപ്രീം കോടതി. നിലപാട് അറിയിച്ചില്ലെങ്കില്‍ ഹര്‍ജിയില്‍ ഉത്തരവ് പുറപ്പെടുവിക്കുമെന്ന് കോടതി നിരീക്ഷിച്ചു .സംസ്ഥാന ബോര്‍ഡുകള്‍ നടത്തുന്ന പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കണമെന്ന ആവശ്യത്തിലും നാളെ വിശദമായ വാദം കേള്‍ക്കുമെന്ന് കോടതി അറിയിച്ചു.

സെപ്റ്റംബര്‍ 6 മുതല്‍ 16 വരെ പ്ലസ് വണ്‍ പരീക്ഷ നടത്താനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. അതെ സമയം കോവിഡ് വ്യാപനo രൂക്ഷമായ പശ്ചാത്തലത്തില്‍ പരീക്ഷ റദ്ദാക്കാന്‍ നിര്‍ദേശിക്കണം എന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം വിദ്യാര്‍ത്ഥികളും രക്ഷകര്‍ത്താക്കളും സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

ഇതേ തുടര്‍ന്ന് സര്‍ക്കാരിന്റെ നിലപാട് ജസ്റ്റിസ് എ.എം ഖാന്‍വില്‍ക്കര്‍ അദ്ധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് തേടിയിരുന്നു. അതെ സമയം നിലപാട് അറിയിക്കാന്‍ ഒരാഴ്ചത്തെ സമയം കൂടി അനുവദിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി സ്റ്റാന്‍ഡിങ്‌ കോണ്‍സല്‍ ജി പ്രകാശ് ആവശ്യപ്പെട്ടു. എന്നാല്‍ കൂടുതല്‍ സമയം അനുവദിക്കാനാവില്ലെന്ന് കോടതി അറിയിച്ചു .

അതെ സമയം പഞ്ചാബ്, ത്രിപുര, അസം, ആന്ധ്ര പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ പന്ത്രണ്ടാം ക്ലളാസ് വിദ്യാത്ഥികള്‍ക്കായി നടത്തുന്ന സംസ്ഥാന ബോര്‍ഡ് പരീക്ഷകള്‍ റദ്ദാക്കണമെന്ന ഹര്‍ജികളിലും നാളെ വിശദമായ വാദം കേള്‍ക്കുമെന്ന് കോടതി നിരീക്ഷിച്ചു .

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

തെരഞ്ഞെടുപ്പ് ; മൂന്നാം മുന്നണിയോ നാലാം മുന്നണിയോ ബിജെപിക്ക് വെല്ലുവിളിയാകില്ല : പ്രശാന്ത് കിഷോര്‍

ന്യൂഡല്‍ഹി: വരുന്ന തെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് ശക്തമായ വെല്ലുവിളിയാകാന്‍ ഒരു മൂന്നാം മുന്നണിക്കോ നാലാം മുന്നണിക്കോ സാധിക്കുമെന്ന് കരുതുന്നില്ലെന്ന്‌ തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. പരീക്ഷിച്ച്‌ പഴകിയ മൂന്നാം മുന്നണി സംവിധാനം കാലഹരണപ്പെട്ടതും നിലവിലെ രാഷ്ട്രീയ സാഹചര്യത്തിന് യോജിക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി . പ്രശാന്ത് കിഷോറും എന്‍സിപി നേതാവുമായ ശരദ് പവാറും തമ്മില്‍ നടന്ന കൂടിക്കാഴ്ചകള്‍ വരും തിരഞ്ഞെടുപ്പുകളില്‍ ബിജെപിക്കെതിരേയുളള പടയൊരുക്കമായാണ് വ്യക്തമാക്കിയത് .ഈ സന്ദര്‍ശനത്തിന് ശേഷം പ്രധാനമന്ത്രിക്കും ബി.ജെ.പി.ക്കുമെതിരേ പോരാട്ടം […]

You May Like

Subscribe US Now