പൗരത്വ പ്രക്ഷോഭം: വിദ്യാര്‍ഥികള്‍ക്ക്​ ജാമ്യം നല്‍കിയതിനെതിരെ ഡല്‍ഹി പൊലീസ്​ സുപ്രീം കോടതിയില്‍

User
0 0
Read Time:6 Minute, 31 Second

ന്യൂഡല്‍ഹി: ഡല്‍ഹി വംശീയതിക്രമവുമായി ബന്ധപ്പെട്ട്​ കള്ളക്കേസ്​ ചുമത്തി ജയിലിലടക്കപ്പെട്ട പൗരത്വ പ്രക്ഷോഭ നായകരായ വിദ്യാര്‍ഥികള്‍ക്ക്​ ജാമ്യം നല്‍കിയതിനെതിരെ ഡല്‍ഹി പൊലീസ്​. യു.എ.പി.‌എ നിയമപ്രകാരം അറസ്​റ്റിലായി ഒ​രുവ​ര്‍​ഷ​ത്തി​ല​ധി​ക​മാ​യി ജ​യി​ലി​ല്‍ ക​ഴി​യു​ന്ന ജാ​മി​അ മി​ല്ലി​യ സ​ര്‍​വ​ക​ലാ​ശാ​ല വി​ദ്യാ​ര്‍​ഥി ആ​സി​ഫ്​ ഇ​ഖ്​​ബാ​ല്‍ ത​ന്‍​ഹ, ജെ.​എ​ന്‍.​യു വി​ദ്യാ​ര്‍​ഥി​ക​ളും പിഞ്ച്​റ തോഡ്​ നേതാക്കളുമായ ന​താ​ഷ ന​ര്‍​വാ​ള്‍, ദേ​വം​ഗ​ന ക​ലി​ത എന്നിവര്‍ക്ക് ഡല്‍ഹി ഹൈകോടതി ജാമ്യം അനുവദിച്ചതിനെതിരെയാണ്​ പൊലീസ് സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയത്​.

പൗരത്വ പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ ഹിന്ദുത്വ സംഘടനകള്‍ നടത്തിയ വംശീയാതിക്രമവും കലാപവും പൗരത്വ സമരക്കാരായ ഇവര്‍ ആസൂത്രണം ചെയ്​തതാണെന്നായിരുന്നു ഡല്‍ഹി പൊലീസിന്‍റെ കണ്ടെത്തല്‍. എന്നാല്‍, കലാപത്തില്‍ വിദ്യാര്‍ഥികളുടെ പങ്ക്​ വ്യക്​തമല്ലെന്ന്​ കണ്ടെത്തിയ ഹൈക്കോടതി പൊലീസിനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ചുകൊണ്ട്​ ജാമ്യം അനുവദിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ്​ 24 മണിക്കൂറിനുള്ളില്‍തന്നെ സുപ്രീംകോടതിയെ സമീപിക്കാന്‍ ഡല്‍ഹി പൊലീസ്​ തീരുമാനിച്ചത്​.

പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്​ രാ​ജ്യ​ദ്രോ​ഹ കു​റ്റ​മ​​ല്ലെ​ന്നാണ്​​ വി​ദ്യാ​ര്‍​ഥി നേ​താ​ക്ക​ള്‍​ക്ക്​ ജാ​മ്യം അ​നു​വ​ദി​ച്ചു​കൊ​ണ്ട്​ ഹൈകോടതി വ്യക്​തമാക്കിയത്​. ഇ​വ​ര്‍​ക്കെ​തി​രെ ആ​രോ​പി​ക്ക​പ്പെ​ട്ട യു.​എ.​പി.​എ കു​റ്റ​ങ്ങ​ളൊ​ന്നും കു​റ്റ​പ​ത്ര​ത്തി​ല്‍ കാ​ണു​ന്നി​ല്ലെ​ന്ന്​ കോ​ട​തി നി​രീ​ക്ഷി​ച്ചു. അ​തി​ശ​യോ​ക്തി ക​ല​ര്‍​ത്തി പെ​രു​പ്പി​ച്ച്‌​ വ​ലി​ച്ചു നീ​ട്ടി​യ​താ​ണ്​ ഡ​ല്‍​ഹി പൊ​ലീ​സി​െന്‍റ കു​റ്റ​പ​ത്ര​മെ​ന്ന്​ ജ​സ്​​റ്റി​സു​മാ​രാ​യ സി​ദ്ധാ​ര്‍​ഥ്​ മൃ​ദു​ല്‍, അ​നൂ​പ്​ ജ​യ​റാം ഭം​ഭാ​നി എ​ന്നി​വ​ര​ട​ങ്ങി​യ ഡി​വി​ഷ​ന്‍ ബെ​ഞ്ച്​ വ്യക്​തമാക്കിയിരുന്നു. കു​റ്റ​പ​ത്ര​ത്തി​ല്‍ പ​റ​യു​ന്ന ആ​രോ​പ​ണ​ങ്ങ​ളെ​ല്ലാം സി.​എ.​എ വി​രു​ദ്ധ സ​മ​ര​രീ​തി എ​ന്ന നി​ല​ക്ക്​ മാ​ത്ര​മേ കാ​ണാ​നാ​വൂ.

മൂ​ന്നു​ പേ​രു​ടേ​യും കു​റ്റ​പ​ത്ര​ങ്ങ​ള്‍ വെ​വ്വേ​റെ​യാ​ണ്​ കോ​ട​തി പ​രി​ഗ​ണി​ച്ച​ത്. വി​മ​ത ശ​ബ്​​ദ​ങ്ങ​ള്‍ അ​ടി​ച്ച​മ​ര്‍​ത്താ​നു​ള്ള വ്യ​ഗ്ര​ത​ക്കി​ട​യി​ല്‍ പ്ര​തി​ഷേ​ധി​ക്കാ​നു​ള്ള ഭ​ര​ണ​ഘ​ട​ന​പ​ര​മാ​യ അ​വ​കാ​ശ​വും തീ​വ്ര​വാ​ദ പ്ര​വ​ര്‍​ത്ത​ന​വും ത​മ്മി​ലു​ള്ള അ​തി​ര്‍​വ​ര​മ്ബ്​ മാ​ഞ്ഞു​പോ​കു​ന്ന​താ​യി ന​താ​ഷ​യു​ടെ ജാ​മ്യ ഉ​ത്ത​ര​വി​ല്‍ കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. ഈ ​മ​നോ​ഗ​തി തു​ട​ര്‍​ന്നാ​ല്‍ ജ​നാ​ധി​പ​ത്യം അ​പ​ക​ട​പ്പെ​ടു​മെ​ന്ന്​ കോ​ട​തി ഓ​ര്‍​മി​പ്പി​ച്ചു.

തീ​വ്ര​വി​കാ​ര​മു​യു​ര്‍​ത്തു​ന്ന മു​ദ്രാ​വാ​ക്യ​ങ്ങ​ള്‍, സ്​​ത്രീ​ക​ളെ പ്ര​തി​ഷേ​ധ​ത്തി​ന്​ ​പ്രേ​രി​പ്പി​ക്ക​ല്‍, റോ​ഡ്​ ഉ​പ​രോ​ധ സ​മ​രം തു​ട​ങ്ങി​യ​വ​യാ​ണ്​ വി​ദ്യാ​ര്‍​ഥി നേ​താ​ക്ക​ള്‍ ​ചെ​യ്ത കു​റ്റ​ങ്ങ​ളാ​യി ​െപാ​ലീ​സ്​ പ​റ​യു​ന്ന​ത്. എ​ന്നാ​ല്‍, ഇൗ ​ആ​രോ​പ​ണ​ങ്ങ​ളൊ​ന്നും ത​ന്നെ കു​റ്റ​പ​ത്ര​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ കാ​ണാ​നാ​യി​ല്ല. ​വി​ഷ​യം സ​ങ്കീ​ര്‍​ണ​മാ​ക്കി ജാ​മ്യം ന​ല്‍​കു​ന്ന​തി​ന്​ ഭ​ര​ണ​കൂ​ടം വി​ല​ങ്ങ്​ ത​ടി​യാ​വാ​ന്‍ പാ​ടി​ല്ലെ​ന്ന്​ ന​താ​ഷ​യു​ടേ​യും ദേ​വാം​ഗ​ന ക​ലി​ത​യു​ടേ​യും ജാ​മ്യ ഉ​ത്ത​ര​വി​ല്‍ കോ​ട​തി പ​റ​ഞ്ഞു. ഒ​രാ​ള്‍ ന​ല്‍​കി​യ സിം ​കാ​ര്‍​ഡ്​ ഗൂ​ഢാ​ലോ​ച​ന കേ​സി​ല്‍ ഉ​ള്‍​പ്പെ​​ട്ട മ​റ്റൊ​രാ​ള്‍​ക്ക്​ ന​ല്‍​കു​ക​യും അ​യാ​ള്‍ ഈ ​സിം കാ​ര്‍​ഡ്​ ഉ​പ​യോ​ഗി​ച്ച്‌​ വാ​ട്​​സ്​​ആ​പ്​​ ഗ്രൂ​പ്​​ രൂ​പ​വ​ത്​​ക​രി​ച്ച്‌​ സി.​എ.​എ പ്ര​ക്ഷോ​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​ന്ദേ​ശ​ങ്ങ​ള്‍ അ​യ​ക്കു​ക​യും ചെ​യ്​​തു എ​ന്ന കു​റ്റ​മ​ല്ലാ​തെ മ​റ്റൊ​ന്നും ത​ന്നെ ആ​സി​ഫി​നെ​തി​രെ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ലെ​ന്ന്​ കോ​ട​തി നി​രീ​ക്ഷി​ച്ചു.

2020 മേ​യ് മാ​സ​ത്തി​ലാ​ണ്​ മൂ​ന്നു​പേ​രെ​യും ഡ​ല്‍​ഹി പൊ​ലീ​സ്​ അ​റ​സ്​​റ്റു ചെ​യ്​​ത​ത്. ഇ​തി​നി​ട​യി​ല്‍ മ​റ്റു കേ​സ​ുക​ളി​ല്‍ ജാ​മ്യം കി​ട്ടി​യെ​ങ്കി​ലും യു.​എ.​പി.​എ കേ​സ്​ നി​ല​നി​ല്‍​ക്കു​ന്ന​തി​നാ​ല്‍ ഇ​വ​ര്‍​ക്ക്​ ജ​യി​ലി​ല്‍​നി​ന്നും പു​റ​ത്തി​റ​ങ്ങാ​ന്‍ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. ഹൈകോടതി ഉത്തരവോടെ മോചനം സാധ്യമായ പശ്​ചാത്തലത്തിലാണ്​ അത്​ തടയാന്‍ ഡല്‍ഹി പൊലീസ്​ സുപ്രീം കോടതിയെ സമീപിക്കുന്നത്​്​.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നു; 24 മണിക്കൂറിനിടെ 67,208 പേര്‍ക്ക് കൂടി രോഗബാധ

രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകള്‍ ഗണ്യമായി കുറയുന്നു. 67,208 പേര്‍ക്കാണ് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചത്. 2,330 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. മുതിര്‍ന്നവരുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന സ്റ്റേരോയിടുകള്‍ കുട്ടികളുടെ കൊവിഡ് ചികിത്സക്ക് ഉപയോഗിക്കരുതെന്ന് കേന്ദ്രം. രാജ്യത്ത് 5 സംസ്ഥാനങ്ങളില്‍ 14 ദിവസത്തിനിടെ ഒരു ലക്ഷത്തിന് മേലെ കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്തിട്ടുണ്ടെന്ന് കേന്ദ്രം വ്യക്തമാക്കി. തുടര്‍ച്ചയായ 11ആം ദിവസവും രാജ്യത്ത് പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 5% താഴെയായി രേഖപ്പെടുത്തി. ഇന്നലെ 1,03,570 […]

You May Like

Subscribe US Now