ഫസല്‍ വധക്കേസ്​: ഹൈകോടതി വിധി വൈകിയെത്തിയ നീതിയെന്ന്​ പി.ജയരാജന്‍

User
0 0
Read Time:1 Minute, 42 Second

കണ്ണൂര്‍: ഫസല്‍ വധക്കേസിലെ ഹൈകോടതി വിധി വൈകിയെത്തിയ നീതിയാണെന്ന്​ സി.പി.എം നേതാവ്​ പി.ജയരാജന്‍. ഒമ്ബത്​ വര്‍ഷമായി സി.പി.എം നേതാക്കളായ കാരായി രാജനേയും കാരായി ചന്ദ്രശേഖരനേയും കേസിന്‍റെ പേരില്‍ വേട്ടയാടുകയാണ്​. ജാമ്യം ലഭിച്ചതിന്​ ശേഷം ഇരുവരും എറണാകുളത്ത്​ കഴിയുകയാണ്​. ജാമ്യവ്യവസ്ഥ പ്രകാരം സ്വന്തം വീട്ടിലേക്ക്​ പോകാന്‍ പോലും കഴിയാത്ത സാഹചര്യത്തിലാണ്​ ഇരുവരുമുള്ളതെന്നും അദ്ദേഹം പറഞ്ഞു.

വൈകിയെത്തിയ നീതി, നീതി നിഷേധമായാണ്​ വിലയിരുത്തുക. അങ്ങനെയാണെങ്കിലും ഹൈകോടതി വിധിയെ സ്വാഗതം ചെയ്യുകയാണ്​. കേസില്‍ ആര്‍.എസ്​.എസും പോപ്പുലര്‍ ഫ്രണ്ടും സി.പി.എമ്മിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താനുള്ള നീക്കങ്ങളാണ്​ നടത്തിയത്​. കൊലപാതകം നടന്ന സമയത്ത്​ ആര്‍.എസ്​.എസ്​ ആയിരുന്നു ഇതിന്​ പിന്നിലെന്നാണ്​ എന്‍.ഡി.എഫ്​ നേതാക്കളും പറഞ്ഞിരുന്നത്​. പിന്നീട്​ ഈ നിലപാട്​ അവര്‍ മാറ്റുകയായിരുന്നുവെന്നും പി.ജയരാജന്‍ പറഞ്ഞു.

വിധിയില്‍ സന്തോഷം പ്രകടിപ്പിച്ച്‌​ കേസിലെ പ്രതി കാരായി രാജനും രംഗത്തെത്തി. അതേസമയം, കൊലപാതകത്തിന്​ പിന്നില്‍ സി.പി.എമ്മാണെന്ന നിലപാട്​ ഫസലിന്‍റെ ഭാര്യ ആവര്‍ത്തിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ജഡ്ജിയെ അധിക്ഷേപിച്ചു; മമത ബാനര്‍ജിക്ക് അഞ്ച് ലക്ഷം രൂപ പിഴ ചുമത്തി

കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് കല്‍ക്കട്ട ഹൈകോടതി അഞ്ച് ലക്ഷം രൂപ പിഴ വിധിച്ചു. ജഡ്ജിയെ അധിക്ഷേപിച്ചെന്നാണ് ആരോപണം. നന്ദിഗ്രാം സീറ്റില്‍ മമതക്കെതിരെ മത്സരിച്ച്‌ വിജയിച്ച സുവേന്ദു അധികാരിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മമത ഹൈകോടതയിയില്‍ ഹരജി നല്‍കിയിരുന്നു. കേസ് കേള്‍ക്കുന്നതില്‍ നിന്ന് ജസ്റ്റിസ് കൗശിക് ചന്ദയെ ഒഴിവാക്കണമെന്ന് മമത ആവശ്യപ്പെട്ടിരുന്നു. ഇതാണ് കോടതിയെ പ്രകോപിപ്പിച്ചത്. ജസ്റ്റിസ് ചന്ദക്ക് ബി.ജെ.പി നേതാക്കളുമായി ബന്ധമുണ്ടെന്ന് മമതയുടെ അഭിഭാഷകന്‍ വാദിച്ചിരുന്നു. ജുഡിഷ്യറിയെ മോശമായി […]

You May Like

Subscribe US Now