ഫാസ്ടാഗ് ഇന്നു മുതല്‍ നിര്‍ബന്ധം; ടോള്‍ പ്ലാസകളില്‍ ഗതാഗതക്കുരുക്ക് രൂക്ഷം

User
0 0
Read Time:1 Minute, 45 Second

ദേശീയപാതയിലെ ടോള്‍ പ്ലാസകളില്‍ ഇന്ന് മുതല്‍ ഫാസ്ടാഗ് നിര്‍ബന്ധമാക്കി. ഇതോടെ മൂന്നുതവണയായി നീട്ടിനല്‍കിയ ഇളവ് അവസാനിച്ചു. ഫാസ്ടാഗില്ലാത്ത വാഹനങ്ങള്‍ ഇനി മുതല്‍ ഇരട്ടിത്തുക നല്‍കിയാല്‍ മാത്രമേ ടോള്‍ കടന്നുള്ള യാത്ര സാധ്യമാകു.

അതേസമയം, ഫാസ്ടാഗ് ഇല്ലാതെ എത്തിയ കെഎസ്‌ആര്‍ടിസി വാഹനത്ത കുമ്ബളം ടോള്‍ പ്ലാസയില്‍ തടഞ്ഞതിനെ തുടര്‍ന്ന് യാത്രക്കാര്‍ ദുരിതത്തിലായി. കെഎസ്‌ആര്‍ടിസിയിക്ക് ഇളവുണ്ടെന്ന് ബസ് ജീവനക്കാര്‍ പറഞ്ഞെങ്കിലും കെഎസ്‌ആര്‍ടിസിയ്ക്ക് ഇളവില്ലെന്നാണ് ടോള്‍ പ്ലാസ അധികൃതര്‍ പറയുന്നത്. തൃശൂര്‍ പാലിയേക്കര ടോള്‍ പ്ലാസയിലും രാവിലെ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.

അതേസമയം, 2019 ജനുവരി ഒന്നിനാണ് രാജ്യത്ത് ഫാസ്ടാഗ് നടപ്പാക്കിയത്. കഴിഞ്ഞ ഡിസംബര്‍ ഒന്നുമുതല്‍ ഫാസ്ടാഗ് നിര്‍ബന്ധമാക്കുമെന്ന് കേന്ദ്രമറിയിച്ചെങ്കിലും ഫെബ്രുവരി 15 വരെ ഇളവ് നീട്ടി നല്‍കുകയായിരുന്നു. എന്നാല്‍, ഫാസ് ടാഗ് സംവിധാനത്തിലേക്ക് മാറാത്തവര്‍ ഇപ്പോഴും നിരവധിയാണ്. പഴയ വാഹനങ്ങള്‍ക്ക് ഫാസ്ടാഗെടുക്കാന്‍ ടോള്‍ പ്ലാസകളിലും 23 ബാങ്കുകളുടെ ശാഖകളിലും ഓണ്‍ലൈന്‍ പെയ്മെന്റ് ആപ്പുകളിലും സൗകര്യമുണ്ട്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കേരള ബാങ്ക് പിരിച്ചുവിടും; സംസ്ഥാനത്ത് കോവിഡ് പ്രതിരോധം പൂര്‍ണ്ണമായൂം പരാജയപ്പെട്ടു: ചെന്നിത്തല

ആലപ്പുഴ: യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ കേരള ബാങ്ക് പിരിച്ചുവിടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരള ബാങ്ക് രൂപീകരണം നിയമവിരുദ്ധമാണ്. സഹകരണപ്രസ്ഥാനത്തെ നശിപ്പിച്ച തീരുമാനമാണിത്. ഉദ്യോഗാര്‍ത്ഥികളുടെ പ്രതിഷേധം തുടരുമ്ബോഴും സംസ്ഥാനത്ത് പിന്‍വാതിന്‍ നിയമനങ്ങള്‍ നടക്കുകയാണ്. അര്‍ഹതപ്പെട്ടവരെ സ്ഥിരപ്പെടുത്തുന്നതില്‍ യു.ഡി.എഫ് എതിരല്ല. എന്നാല്‍ ഇടത്പക്ഷ അനുഭാവികളെ മാത്രമായി നിയമിക്കുന്നതിനെയാണ് എതിര്‍ക്കുന്നത്. ഉദ്യോഗാര്‍ത്ഥികള്‍ മുട്ടിലിഴഞ്ഞ് അപേക്ഷിച്ചിട്ടും മുഖ്യമന്ത്രിയുടെ മനസ്സലിയുന്നില്ല. ഇത് ധാര്‍ഷ്ട്യമാണെന്നും ചെന്നിത്തല വിമര്‍ശിച്ചു. ഐശ്വര്യ കേരള യാത്രയുടെ ഭാഗമായി ആലപ്പുഴയില്‍ മാധ്യമങ്ങളെ […]

Subscribe US Now