ബംഗളൂരുവില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയെ കോഴിക്കോട്​ നിന്ന്​ കണ്ടെത്തി

User
0 0
Read Time:1 Minute, 37 Second

ബംഗളൂരു: ബംഗളൂരുവില്‍ ക്രൂരപീഡനത്തിന്​ ഇരയായ ബംഗ്ലാദേശ്​ യുവതിയെ കോഴിക്കോട്​ നിന്ന്​ കണ്ടെത്തി. ബ്യൂട്ടിപാര്‍ലര്‍ ജീവനക്കാരിയായ യുവതിയെ കര്‍ണാടക പൊലീസ് ബംഗളൂരുവിലെത്തിച്ച്‌​ ​മെഡിക്കല്‍ പരിശോധന നടത്തി. പൊലീസ്​ യുവതിയുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്നാണ്​ സൂചന.

ഒരാഴ്ച മുമ്ബാണ്​ യുവതിയെ ക്രൂരമായി യുവാക്കള്‍ പീഡിപ്പിച്ചത്​. തുടര്‍ന്ന്​ ഇതിന്‍റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്ത്​ വന്നു. കേസുമായി ബന്ധപ്പെട്ട്​ രണ്ട്​ യുവതികള്‍ ഉള്‍പ്പെടെ ബംഗ്ലാദേശില്‍ നിന്നുള്ള ആറ്​ പേര്‍ അറസ്റ്റിലായിരുന്നു. പ്രതികളിലൊരാളുമായി യുവതിക്കുള്ള സാമ്ബത്തിക ഇടപാട്​ സംബന്ധിച്ച തര്‍ക്കമാണ്​ പീഡനത്തിന്​ കാരണമെന്ന്​ പൊലീസ്​ പറഞ്ഞു.

നിയമവിരുദ്ധമായാണ്​ ഇവര്‍ ബംഗളൂരുവില്‍ താമസിച്ചിരുന്നത്​. പ്രതികളിലൊരാള്‍ യുവതിക്ക്​ സ്​പായില്‍ ജോലി വാങ്ങി നല്‍കാമെന്ന്​ അറിയിച്ചാണ്​ ബംഗളൂരുവിലെത്തിച്ചത്​. പിന്നീട്​ പണം സംബന്ധിച്ച തര്‍ക്കമുണ്ടായപ്പോള്‍ വിളിച്ചു വരുത്തി ക്രൂരപീഡനത്തിന്​ ഇരയാക്കുകയായിരുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ആര്‍എസ്പിയെ എല്‍.ഡി.എഫിലേക്ക് ക്ഷണിച്ച കോവൂര്‍ കുഞ്ഞുമോനെ പരിഹസിച്ച്‌ ഷിബു ബേബി ജോണ്‍

കൊല്ലം: ആര്‍എസ്പിയെ എല്‍.ഡി.എഫിലേക്ക് ക്ഷണിച്ച കോവൂര്‍ കുഞ്ഞുമോനെ പരിഹസിച്ച്‌ ഷിബു ബേബി ജോണ്‍. ഇപ്പോഴും വരാന്തയില്‍ നില്‍ക്കുന്ന കുഞ്ഞുമോന്‍ ആദ്യം എല്‍ഡിഎഫിനകത്ത് കേറിയിട്ടാകാം മറ്റുള്ളവരെ മുന്നണിയിലേക്ക് സ്വാഗതം ചെയ്യുന്നതെന്ന് ഷിബു ബേബി ജോണ്‍ പരിഹസിച്ചു. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ‘ആര്‍എസ്പിയെ കോവൂര്‍ കുഞ്ഞുമോന്‍ എല്‍ഡിഎഫിലേക്ക് സ്വാഗതം ചെയ്തതായി വാര്‍ത്ത കണ്ടു. ഇപ്പോഴും വരാന്തയില്‍ തന്നെയല്ലേ നില്‍ക്കുന്നത്. കുഞ്ഞുമോന്‍ ആദ്യമൊന്ന് അകത്ത് കേറ്. എന്നിട്ടാവാം മറ്റുള്ളവരെ സ്വാഗതം ചെയ്യുന്നത്’. ഷിബു […]

You May Like

Subscribe US Now