ബംഗാളില്‍ മന്ത്രി വി മുരളീധരന്റെ വാഹന വ്യൂഹത്തിന് നേര്‍ക്ക് ആക്രമണം; വാഹനത്തിന്റെ ചില്ല് തകര്‍ത്തു

User
0 0
Read Time:1 Minute, 19 Second

കൊല്‍ക്കത്ത; കേന്ദ്ര സഹമന്ത്രി വി മുരളീധരന്റെ വാഹനത്തിന് നേരെ ആക്രമണം. പശ്ചിമബംഗാളിലെ വെസ്റ്റ് മിഡ്നാപൂരിലെ പഞ്ച്ഗുഡിയില്‍ വെച്ചാണ് ആക്രമണം ഉണ്ടായത്. തൃണമൂല്‍ പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയതെന്നും തന്റെ പേഴ്സണല്‍ സ്റ്റാഫിനെ ആക്രമിച്ചുവെന്നും മുരളീധരന്‍ ആരോപിച്ചു.അക്രമണത്തിന്റെ പശ്ചാത്തലത്തില്‍ യാത്ര നിര്‍ത്തിവെച്ചിരിക്കുകയാണെന്ന് മുരളീധരന്‍ അറിയിച്ചു.

നിയമസഭ തിരഞ്ഞെടുപ്പിന് പിന്നാലെ സംസ്ഥാനത്ത് ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന അക്രമങ്ങളുടെ പശ്ചാത്തലത്തലത്തിലായിരുന്നു മന്ത്രിയുടെ ബംഗാള്‍ സന്ദര്‍ശനം. കഴിഞ്‍ ദിവസം കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകന്റെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് മന്ത്രിയുടെ വാഹനത്തിന് നേരെ ആക്രമണം നടന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ മുരളീധരന്‍ തന്നെ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

സ്പുട്‌നിക് വാക്സിന്റെ രണ്ടാം ബാച്ച്‌ ഇന്ത്യയിലേക്ക് ; 1,50,000 ഡോസ് റഷ്യ അയക്കും

ഹൈദരാബാദ്: കോവിഡ് വ്യാപനം അതിതീവ്രമാകുന്ന പശ്ചാത്തലത്തില്‍ ഇന്ത്യക്ക് ചികിത്സാ സഹായവുമായി റഷ്യ. അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ 1,50,000 ഡോസ് സ്പുട്‌നിക് വി കോവിഡ് വാക്‌സിനുകള്‍ റഷ്യ ഇന്ത്യയിലേക്ക് അയക്കും. ഡോ. റെഡ്ഡി ലബോറട്ടറിയുമായി സഹകരിച്ച്‌ മെയ് അവസാനത്തോടെ 30 ലക്ഷം ഡോസ് വാക്‌സിനും ഹൈദരാബാദില്‍ എത്തും. എന്നാല്‍ നേരത്തെ സ്പുട്‌നിക് വി കോവിഡ് വാക്‌സിന്റെ ആദ്യ ബാച്ച്‌ ഈ മാസം ഒന്നിന് ഇന്ത്യയില്‍ എത്തിയിരുന്നു. വാക്സിന്‍ കയറ്റുമതിക്ക് പുറമെ ഓക്‌സിജന്‍ […]

You May Like

Subscribe US Now