ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം ; ‘ടൗട്ടേ’ക്ക് പിന്നാലെ ‘യാസ് ചുഴലിക്കാറ്റ്

User
0 0
Read Time:2 Minute, 15 Second

ന്യൂഡല്‍ഹി: ബംഗാള്‍ ഉള്‍ക്കടലില്‍ മെയ് 23 ഓടെ ന്യൂനമര്‍ദ്ദം രൂപംകൊള്ളുമെന്ന് കാലാവസ്ഥ നിരീക്ഷകര്‍ മുന്നറിയിപ്പു നല്‍കുന്നു . ഇത് ചുഴലിക്കാറ്റായി മാറിയാല്‍ ‘യാസ് ‘എന്ന പേരിലാവും അറിയപ്പെടുക. അറബിക്കടലില്‍ രൂപം കൊണ്ട “ടൗട്ടേ” ചുഴലിക്കാറ്റ് കനത്ത നാശം വിതച്ചതിന് പിന്നാലെയാണ് ബംഗാള്‍ ഉള്‍ക്കടലില്‍ മറ്റൊരു ചുഴലിക്കാറ്റ് രൂപപ്പെടുന്നത്. ഒമാന്‍ നല്‍കുന്ന ‘യാസ് ‘ എന്ന പേരിലാണ് പുതിയ ചുഴലിക്കാറ്റ് അറിയപ്പെടുക.

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടുകയാണെന്നും മെയ് 23 ഓടെ വ്യക്തമായ ചിത്രം ലഭിക്കുമെന്നും മേയ് 27 ഓടെ യാസ് തീരത്തേക്ക് അടുക്കുമെന്നും ഭൗമശാസ്ത്ര മന്ത്രാലയം സെക്രട്ടറി മാധവന്‍ രാജീവന്‍ അറിയിച്ചു. ഒഡീഷ, ബംഗാള്‍ ഭാഗങ്ങളിലേക്ക് ചുഴലിക്കാറ്റ് നീങ്ങിയ ശേഷം കാറ്റ് മ്യാന്‍മര്‍ തീരത്തേക്ക് നീങ്ങുമെന്നും കാലാവസ്ഥ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട് .

ചുഴലിക്കാറ്റിന്‍റെ സ്വാധീനത്താല്‍ കടല്‍ക്ഷോഭം രൂക്ഷമാകാനുo കനത്ത മഴക്കും സാധ്യതയുണ്ട്. കേരളത്തില്‍ ഉള്‍പ്പെടെ കനത്ത നാശം വിതച്ച ‘ടൗട്ടേ “ചുഴലിക്കാറ്റ് മേയ് 17നാണ് ഗുജറാത്ത് തീരത്ത് പതിച്ചത്. മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് ആഞ്ഞു വീശിയത്. 13 പേരുടെ മൃതദേഹം ഗുജറാത്തിലും എണ്ണ കിണറില്‍ ഇടിച്ചു മുങ്ങിയ ബാര്‍ജിലെ 14 ജീവനക്കാരുടെ മൃതദേഹം മുംബൈയിലും കണ്ടെടുത്തു. അവശേഷിക്കുന്നവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ് .

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

സത്യപ്രതിജ്ഞയില്‍ നിന്ന് പ്രതിപക്ഷം വിട്ടുനില്‍ക്കുന്നത് ഉചിതമല്ല: എ. കെ.ബാലന്‍

തിരുവനന്തപുരം: മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ നിന്ന് പ്രതിപക്ഷം വിട്ടുനില്‍ക്കുന്നതില്‍ വിമര്‍ശനവുമായി മുന്‍മന്ത്രി എ.കെ ബാലന്‍. പ്രതിപക്ഷത്തിന്റെ നിഷേധാത്മക നിലപാട് ശരിയല്ല. സത്യപ്രതിജ്ഞയില്‍ നിന്ന് പ്രതിപക്ഷം വിട്ടുനില്‍ക്കുന്നത് ഉചിതമല്ല. സര്‍ക്കാരിന്റെ ആരംഭത്തില്‍ തന്നെ നിഷേധാത്മക നിലപാടാണ് പ്രതിപക്ഷത്തിന്. കഴിഞ്ഞ സര്‍ക്കാരില്‍ കോവിഡ് പ്രതിരോധത്തില്‍ പങ്കെടുത്തില്ല. സാലറി ചലഞ്ചിനെതിരെ പ്രവര്‍ത്തിച്ചു. തിരഞ്ഞെടുപ്പ് സമയത്ത് റേഷന്‍ കിറ്റ് നല്‍കുന്നതിനെതിരെ കോടതിയില്‍ പോയെന്നും എ.കെ ബാലന്‍ വിമര്‍ശിച്ചു. സത്യപ്രതിജ്ഞയില്‍ പ്രോട്ടോക്കോള്‍ ലംഘനമില്ല. എല്ലാ വിധത്തിലുമുളള നടപടികള്‍ […]

You May Like

Subscribe US Now