ബന്ധുക്കളുടെ മൃതദേഹം ഉണ്ടെങ്കില്‍ സ്വയം കണ്ടുപിടിച്ചോളു എന്ന് ജീവനക്കാര്‍; ദയനീയ കാഴ്ച തേനി ആശുപത്രിയില്‍ നിന്ന്

User
0 0
Read Time:1 Minute, 22 Second

തേനി> മൃതദേഹങ്ങളില് നിന്നും ബന്ധുക്കളെ തെരഞ്ഞുകണ്ടുപിടിക്കേണ്ട ഗതികേടില് തമിഴ്നാട് തേനി സര്ക്കാര് ആശുപത്രിയിലെത്തുന്നവര്. തനി കെ വിളക്ക് സര്ക്കാര് ആശുപത്രിയിലാണ് ദയനീയമായ കാഴ്ച.

ചികിത്സയില് മരിച്ചവരുടെ ബന്ധുക്കളെത്തുമ്ബോള് മൃതദേഹം തെരഞ്ഞു കണ്ടുപിടിക്കാനാണ് ജീവനക്കാര് പറയുന്നത്. 47കാരനായ തേനി സ്വദേശി കോവിഡ് ബാധിച്ച്‌ മരിച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്.

വീഡിയോ സോഷ്യല് മീഡിയയില് വൈറലായതോടെ സംഭവം വിവാദമാവുകയും ചെയ്തു. മരിച്ച കോവിഡ് രോഗിയുടെ ബന്ധുക്കളോട് മോര്ച്ചറിയില് പോയി മൃതദേഹമേതെന്ന് കണ്ടുപിടിക്കാനാണ് ആശുപത്രി ജീവനക്കാര് പറഞ്ഞത്. എന്നാല് മോര്ച്ചറി കണ്ടപ്പോള് തന്നെ ബന്ധുക്കള് ഞെട്ടി. നിരവധി മൃതദേഹങ്ങളായിരുന്നു അവിടെ കുന്നുകൂടി കിടന്നത്. ഒടുവില് തെരച്ചിലിന് ശേഷം മൃതദേഹം കണ്ടെത്തുകയായിരുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

അച്ചടി സ്ഥാപനങ്ങള്‍ തുറക്കില്ല; കടയില്‍ കയറാന്‍ ക്ഷണക്കത്ത് വേണമെന്ന നിര്‍ദ്ദേശവും; തലപുകഞ്ഞ് ജനങ്ങള്‍

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച കോവിഡ് മാര്‍ഗനിര്‍ദേശത്തില്‍ വ്യാപക ആശയക്കുഴപ്പമെന്ന് പരാതി. ചെരിപ്പ്കട, ജ്വല്ലറി, വസ്ത്രവ്യാപാര സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ആഴ്ചയില്‍ മൂന്ന് ദിവസം തുറക്കാമെന്ന അനുമതി ഉണ്ടായിരുന്നു. എന്നാല്‍ വിവാഹ ക്ഷണക്കത്ത് ഉള്ളവരെ മാത്രമേ കടയില്‍ പ്രവേശിപ്പിക്കാന്‍ പാടുള്ളൂവെന്നാണ് സര്‍ക്കാരിന്റെ ഉത്തരവ്. എന്നാല്‍ പുതിയ ഉത്തരവ് കേട്ടിട്ട് അന്തംവിട്ടിരിക്കുകയാണ് ജനങ്ങള്‍. ജനങ്ങളും സ്ഥാപന ഉടമകളും. വിവാഹത്തില്‍ പങ്കെടുക്കാന്‍ ആകെ 20 പേര്‍ക്ക് മാത്രമെ അനുമതിയുള്ളൂ. അടുത്ത ബന്ധുക്കള്‍ […]

You May Like

Subscribe US Now