ബഹിരാകാശ യാത്രികന്‍ മൈക്കിള്‍ കോളിന്‍സ് അന്തരിച്ചു; വിടവാങ്ങിയത് ആദ്യ ചാന്ദ്ര ദൗത്യത്തിലെ അംഗം

User
0 0
Read Time:2 Minute, 15 Second

ന്യൂയോര്ക്ക് > ബഹിരാകാശ സഞ്ചാരിയും മനുഷ്യനെ ചന്ദ്രനിലിറക്കിയ അപ്പോളോ 11 ദൗത്യ സംഘാംഗവുമായ മൈക്കിള് കോളിന്സ് (90) അന്തരിച്ചു. കുടുംബം ട്വിറ്ററിലൂടെയാണ് മരണ വാര്ത്ത പുറത്ത് വിട്ടത്. അര്ബുദത്തിന് ചികിത്സയിലായിരുന്നു.

ആദ്യ ചാന്ദ്ര ദൗത്യത്തില് നീല് ആംസ്ട്രോങ്, എഡ്വിന് ആല്ഡ്രിന് എന്നിവരായിരുന്നു മൈക്കിള് കോളിന്സിനൊപ്പമുണ്ടായിരുന്ന മറ്റു രണ്ടു അംഗങ്ങള്. 1969 ജൂലൈയിലായിരുന്നു ഈ ചരിത്രദൗത്യം.

1963 ല് പതിനാല് ബഹിരാകാശയാത്രികരുടെ സംഘത്തിന്റെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം രണ്ടുതവണ ബഹിരാകാശത്തേക്ക് പറന്നു. അദ്ദേഹത്തിന്റെ ആദ്യത്തെ ബഹിരാകാശ യാത്ര ജെമിനി 10 ലായിരുന്നു. മനുഷ്യനെ ആദ്യമായി ചന്ദ്രോപരിതലത്തില് എത്തിച്ച അപ്പോളോ 11-ന്റെ കമാന്ഡ് മൊഡ്യൂള് പൈലറ്റ് എന്ന നിലയിലായിരുന്നു അദ്ദേഹത്തിന്റെ രണ്ടാമത്തെ ബഹിരാകാശ യാത്ര.

കോളിന്സ് ചന്ദ്രനുചുറ്റും ഭ്രമണപഥത്തില് കഴിയുമ്ബോള്, നീല് ആംസ്ട്രോങ്ങും ബസ്സ് ആല്ഡ്രിനും അപ്പോളോ ചാന്ദ്ര മൊഡ്യൂളില് പുറപ്പെട്ടു അതിന്റെ ഉപരിതലത്തില് ആദ്യത്തെ ലാന്ഡിംഗ് നടത്തി[1][2]. ചാന്ദ്രയാത്ര നടത്തിയ 24 പേരില് ഒരാളാണ് കോളിന്സ്. 30 തവണ അദ്ദേഹം ചന്ദ്രനെ പരിക്രമണം ചെയ്തു.

ബഹിരാകാശത്ത് നടന്ന നാലാമത്തെ വ്യക്തി, ഒന്നിലേറെത്തവണ ബഹിരാകാശത്ത് നടന്ന ആദ്യ മനുഷ്യന്, ഒറ്റയ്ക്ക് ചന്ദ്രനെ വലം വച്ച രണ്ടാമത്തെ വ്യക്തി എന്നീ ബഹുമതികള് കോളിന്സ് നേടി.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

സത്യസന്ധനും കഠിനാധ്വാനിയുമായ നേതാവ്; വി.വി. പ്രകാശ് എന്നും ഓര്‍മ്മിക്കപ്പെടും -രാഹുല്‍ ഗാന്ധി

കോഴിക്കോട്: മലപ്പുറം ഡി.സി.സി പ്രസിഡന്‍റും നിലമ്ബൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയുമായ വി.വി പ്രകാശിന്‍റെ നിര്യാണത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എം.പി. അനുശോചിച്ചു. പ്രകാശ് ജിയുടെ അകാല നിര്യാണം അങ്ങേയറ്റം ദുഃഖകരമാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. കോണ്‍ഗ്രസിന്‍റെ സത്യസന്ധനും കഠിനാധ്വാനിയുമായ ഒരംഗമെന്ന നിലയില്‍ അദ്ദേഹം ഓര്‍മ്മിക്കപ്പെടും. ജനങ്ങള്‍ക്ക് സഹായം നല്‍കാന്‍ എപ്പോഴും തയാറായിരുന്നു അദ്ദേഹം. പ്രകാശിന്‍റെ കുടുംബത്തോട് ഹൃദയത്തില്‍ നിന്നുള്ള അനുശോചനം രേഖപ്പെടുത്തുന്നു. അപ്രതീക്ഷിത വിയോഗത്തിന്‍റെ ഞെട്ടലിലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് […]

You May Like

Subscribe US Now