ബാര്‍ജ് ദുരന്തം: ഒരു മലയാളി കൂടി മരിച്ചു; നഷ്ടമായത് ഏഴു മലയാളികളുടെ ജീവന്‍

User
0 0
Read Time:1 Minute, 32 Second

മുംബൈ: ടൗട്ടെ ചുഴലിക്കാറ്റില്‍ മുംബൈ തീരത്ത് ബാര്‍ജ് മുങ്ങിയുണ്ടായ അപകടത്തില്‍ ഒരു മലയാളി കൂടി മരിച്ചു. കണ്ണൂര്‍ സ്വദേശി സനീഷ് തോമസ് ആണ് മരിച്ചത്. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായി.സനീഷിന്റെ മൃതദേഹം ഇന്ന് വീട്ടിലെത്തിക്കും.
പാലക്കാട് സ്വദേശി സുരേഷ് കൃഷ്ണന്‍, കൊല്ലം സ്വദേശി എഡ്വിന്‍, തൃശ്ശൂര്‍ സ്വദേശി അര്‍ജുന്‍, വയനാട് സ്വദേശികളായ സുമേഷ്, ജോമിഷ്, ചിറക്കടവ് സ്വദേശി സഫിന്‍ ഇസ്മായീല്‍ എന്നിവരാണ് അപകടത്തില്‍ മരിച്ച മലയാളികള്‍. അപകടത്തില്‍ ഇതിനോടകം 66 പേരാണ് മരിച്ചത്. ആറു പേര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു.ബാര്‍ജ് ദുരന്തത്തില്‍ അകപ്പെട്ടവരുടെ കാര്യത്തില്‍ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയ്ക്ക് കത്തയച്ചിട്ടുണ്ട്. ഉദ്യോഗസ്ഥ തലത്തില്‍ ഇതിനോടകം ഇക്കാര്യത്തില്‍ ബന്ധപ്പെട്ടിട്ടുണ്ടെന്നും എന്നാല്‍ മുഖ്യമന്ത്രിയെന്ന നിലയില്‍ താക്കറെ നേരിട്ട് ഇടപെടണമെന്നുമാണ് കത്തിലെ ആവശ്യം.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

യാസ് ചുഴലിക്കാറ്റ്: മുന്‍കരുതല്‍ നടപടികളുമായി കേന്ദ്രസര്‍ക്കാര്‍, ഉന്നതതല യോഗം വിളിച്ച്‌ പ്രധാനമന്ത്രി

ന്യൂഡല്‍ഹി: യാസ് ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തില്‍ ഉന്നതതല യോഗം വിളിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. ആഭ്യന്തര മന്ത്രി അമിത് ഷായും ഉന്നതതല ഉദ്യോ​ഗസ്ഥരും യോ​ഗത്തില്‍ പങ്കെടുക്കും. നാവിക സേനയുടെ നാലു കപ്പലുകള്‍ക്ക് രക്ഷാപ്രവര്‍ത്തനത്തിന് തയ്യാറായിരിക്കാന്‍ നിര്‍ദ്ദേശം നല്‍കി. ചുഴലിക്കാറ്റ് തീരം തൊടുന്ന ഒഡീഷ, ബംഗാള്‍ എന്നിവിടങ്ങളിലേക്ക് സൈന്യം കൂടുതല്‍ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. അതേസമയം ചുഴലിക്കാറ്റ് മുന്നറിയിപ്പ് കണക്കിലെടുത്ത് ഈസ്​റ്റ്​ കോസ്​റ്റ്​ റെയില്‍‌വേ 10​ സ്​പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം […]

Subscribe US Now