ബിജെപിക്ക് വീണ്ടും തിരിച്ചടി; സംഘടന സെക്രടറി ഗണേഷുമായുള്ള ശബ്ദരേഖ പുറത്തുവിട്ട് പ്രസീത അഴീക്കോട്

User
0 0
Read Time:2 Minute, 16 Second

കണ്ണൂര്‍:  ബിജെപിയെ വീണ്ടും വെട്ടിലാക്കി ജെആര്‍പി സംസ്ഥാന ട്രഷറര്‍ പ്രസീത അഴീക്കോട്. സംഘടന സെക്രടറി എം ഗണേഷുമായുള്ള ശബ്ദരേഖ കൂടി പുറത്തുവിട്ട് പ്രസീത അഴീക്കോട്. സികെ ജാനു തന്നെ വിളിച്ചിരുന്നെന്നും കാര്യങ്ങളെല്ലാം ശരിയാക്കിയെന്നും ഗണേഷ് പറയുന്നതും ശബ്ദരേഖയിലുണ്ട്. ബത്തേരിയിലെ തെര‍ഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് 25 ലക്ഷം രൂപ നല്‍കാന്‍ എം ഗണേഷിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് കെ സുരേന്ദ്രന്‍ പറയുന്നത് നേരത്തെ പ്രസീത പുറത്തുവിട്ടിരുന്നു.

സികെ ജാനുവിന് കെ സുരേന്ദ്രന്‍ തിരുവനന്തപുരത്ത് വച്ച്‌ 10 ലക്ഷവും ബത്തേരിയില്‍ വച്ച്‌ 25 ലക്ഷം രൂപയും നല്‍കിയെന്നാണ് വെളിപ്പെടുത്തിയത്. ഇത് തെളിയിക്കാന്‍ പല ഘട്ടങ്ങളിലായി സുരേന്ദ്രനുമായി നടത്തിയ ഫോണ്‍ സംഭാഷണങ്ങളും പ്രസീത പുറത്ത് വിട്ടിരുന്നു. ബത്തേരിയില്‍ വച്ച്‌ പണം നല്‍കിയത് ബിജെപി സംഘടനാ സെക്രടറി എം ഗണേഷ് മുഖേനെയാണെന്ന് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.

മാര്‍ച് 26ന് ബത്തേരിയിലെ ഹോംസ്റ്റേയില്‍ വച്ച്‌ 25 ലക്ഷം രൂപ സഞ്ചിയിലാക്കി പൂജാ സാധനങ്ങള്‍ എന്ന വ്യാജേനെ ജാനുവിന് നല്‍കിയെന്നായിരുന്നു പ്രസീതയുടെ ആരോപണം. കിട്ടിയ പണം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നതിന് പകരം സി കെ ജാനു സ്വന്തം ആവശ്യങ്ങള്‍ക്കായി മാറ്റിയെന്നും പ്രസീത പറഞ്ഞു. കോഴ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിന് ഇതുമായി ബന്ധപ്പെട്ട എല്ലാ തെളിവുകളും കൈമാറിയെന്ന് പ്രസീത അറിയിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; സഭാ നേതാവ് ബിനു പി ചാക്കോ അറസ്റ്റില്‍

ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ കാത്തലിക് ഫോറം നേതാവ് ബിനു പി ചാക്കോയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി സ്വദേശിയായ യുവതിയുടെ പരാതിയില്‍ ചാക്കോയെ പാലാരിവട്ടം പൊലീസാണ് അറസ്റ്റ് ചെയ്‍തത്. സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ ജോലി വാഗ്ദാനം ചെയ്ത് മൂന്നര ലക്ഷം രൂപ തട്ടിയെന്നാണ് കേസ്. കാത്തലിക് ഫോറം നേതാവും ചാനല്‍ ചര്‍ച്ചകളിലെ സ്ഥിര സാന്നിധ്യവുമായിരുന്നു ബിനു പി ചാക്കോ ഇതിന് മുമ്ബും ഇത്തരം കേസുകളില്‍ പ്രതി […]

You May Like

Subscribe US Now