ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടിയുടെ വീട്ടില്‍ വിജിലന്‍സ് പരിശോധന

User
0 0
Read Time:1 Minute, 31 Second

കണ്ണൂര്‍: ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടിയുടെ വീട്ടില്‍ വിജിലന്‍സ് പരിശോധന. കണ്ണൂര്‍ കോട്ടയില്‍ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട അഴിമതി കേസിന്റെ വിശദാംശങ്ങള്‍ തേടിയാണ് റെയ്ഡ്.

കണ്ണൂര്‍ പള്ളിക്കുന്നിലെ അദ്ദേഹത്തിന്റെ വീട്ടിലാണ് ഡിവൈഎസ്പി ബാബു പെരിങ്ങോത്തിന്റെ നേതൃത്വത്തില്‍ റെയ്ഡ് നടക്കുന്നത്‌.

സംസ്ഥാന ഖജനാവില്‍നിന്ന് ഒരു കോടി രൂപയിലധികം ചെലവാക്കിയെന്നും പണം ദുര്‍വ്യയം നടത്തിയെന്നുമാണ് ആരോപണം. കോട്ട നവീകരിക്കുന്നതിന്റെ ഭാഗമായി ഡിടിപിസിയുമായി ചേര്‍ന്ന് വലിയ പദ്ധതി ആയിരുന്നു വിഭാവനം ചെയ്തിരുന്നത്.

പദ്ധതിക്കായി ഉപകരണങ്ങളും മറ്റും വാങ്ങുന്നതിന് ഒരു കോടി രൂപ ചെലവഴിച്ചിരുന്നു. എന്നാല്‍ 2018-ല്‍ കണ്ണൂര്‍ കോട്ടയില്‍ ഒരു ദിവസത്തെ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ നടത്തിയതൊഴിച്ചാല്‍ മറ്റൊന്നും ചെയ്തിരുന്നില്ല. ഈ ഇനത്തില്‍ വന്‍ സാമ്ബത്തിക തട്ടിപ്പ് നടത്തിയെന്നാണ് പരാതി.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കേരള സര്‍വകലാശാല അധ്യാപക നിയമനം: സിംഗിള്‍ ബെഞ്ച് വിധി സ്റ്റേ ചെയ്തു

കൊച്ചി > കേരള സര്വകലാശാല അധ്യാപകരുടെ നിയമനം റദ്ദാക്കിയ സിംഗിള് ബഞ്ച് വിധി ഹൈക്കോടതി ഡിവിഷന് ബഞ്ച് സ്റ്റേ ചെയ്തു. സിംഗിള് ബഞ്ച് വിധിക്കെതിരെ സര്ക്കാരും സര്വകലാശാലയും സമര്പ്പിച്ച അപ്പീല് ഫയലില് സ്വീകരിച്ചാണ് ഡിവിഷന് ബഞ്ച് നടപടി. വിഷയങ്ങള് കേന്ദ്രീകരിച്ച്‌ മാത്രമായി നിയമനത്തിന് സംവരണം ഏര്പ്പെടുത്തിയിട്ടില്ലെന്ന് വിലയിരുത്തിയായിരുന്നു സര്വകലാശാലയിലെ ഒട്ടേറെ അദ്ധ്യാപകരുടെ നിയമനം സിംഗിള് ബഞ്ച് റദ്ദാക്കിയത്. എന്നാല് സുപ്രീംകോടതി വിധികള് പരിഗണിക്കാതെയാണ് സിംഗിള് ബഞ്ച് വിധി പുറപ്പെടുവിച്ചതെന്ന് സര്ക്കാരിനു […]

You May Like

Subscribe US Now