ബി.ജെ.പിക്കെതിരെയുള്ള പോരാട്ടം, ഇനി മൃദുസമീപനം ഉണ്ടാകില്ല: കെ. മുരളീധരന്‍

User
0 0
Read Time:2 Minute, 2 Second

കോഴിക്കോട്: കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം ബി.ജെ.പിയോട് മൃദുസമീപനം കോണ്‍ഗ്രസ് അവലംബിക്കുന്നു എന്ന ദുഷ്‌പേര് പാര്‍ട്ടിക്കുണ്ടാതായും, അതിനാലാണ് ന്യൂനപക്ഷങ്ങള്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് എതിരായ സമീപനം സ്വീകരിച്ചതെന്നും കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍ പറഞ്ഞു. ആ പിഴവ് പുതിയ നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകരുതെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

കേന്ദ്രനയങ്ങള്‍ക്കെതിരെയും ബി.ജെ.പിക്കെതിരെയുമുള്ള നീക്കങ്ങളുടെ നേതൃത്വം കോണ്‍ഗ്രസ് ആണ് ഏറ്റെടുക്കേണ്ടതെന്നും, പുതിയ നേതൃത്വത്തിന് അതിന് കഴിയും എന്നാണ് തന്റെ വിശ്വാസമെന്നും കെ.മുരളീധരന്‍ വ്യക്തമാക്കി. ഹൈക്കമാന്‍ഡ് തീരുമാനത്തിനൊപ്പം നിലകൊള്ളാനാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുടെ തീരുമാനം എന്നും മുരളീധരന്‍ പറഞ്ഞു.

കോണ്‍ഗ്രസിലെ ഗ്രൂപ്പ് അതിപ്രസരത്തിന്റെ പേരില്‍ മാറ്റി നിര്‍ത്തപ്പെട്ടവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരുമെന്ന പുതിയ കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്റെ പരാമര്‍ശത്തോട് പൂര്‍ണ്ണ പിന്തുണയാണെന്നും കെ. മുരളീധരന്‍ വ്യക്തമാക്കി. ഗ്രൂപ്പുകള്‍ ഇല്ലാതായത് സ്വാഗതാര്‍ഹമാണ്, അതിന്റെ പേരില്‍ പുതിയ ഗ്രൂപ്പുണ്ടാകരുതെന്നും കെ. മുരളീധരന്‍ പറഞ്ഞു. ജംബോ കമ്മറ്റികള്‍ പിരിച്ചുവിടുമെന്ന തീരുമാനത്തെയും അദ്ദേഹം സ്വാഗതം ചെയ്തു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

രണ്ടുലക്ഷത്തിന് പുറമെ സ്ഥലവും വീടും പാര്‍ട്ടിക്ക് നല്‍കി ജനാര്‍ദ്ദനന്‍: എതിര്‍പ്പുമായി മകളെത്തിയതോടെ വേണ്ടെന്ന് സി.പി.എം

കണ്ണൂര്‍: മുഖ്യമന്ത്രിയുടെ വാക്സിന്‍ ചലഞ്ചിലേക്ക് രണ്ട് ലക്ഷം രൂപ നല്‍കി ശ്രദ്ധേയനായ കണ്ണൂരിലെ ബീഡി തൊഴിലാളിയാണ് ജനാര്‍ദ്ദനന്‍. ഇപ്പോള്‍ സ്വന്തം വീടും സ്ഥലവും പാര്‍ട്ടിയ്ക്ക് വേണ്ടി വിട്ടുകൊടുക്കാന്‍ പോവുകയാണെന്ന തീരുമാനവുമായി അദ്ദേഹം രംഗത്ത് വന്നിരുന്നു. എന്നാല്‍, ജനാര്‍ദ്ദനന്റെ വാഗ്ദാനം സ്നേഹത്തോടെ നിരസിക്കുന്നതായി സി.പി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ പറഞ്ഞു. ജനാര്‍ദ്ദനന്റെ കുടുംബം അനാഥമാക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും ജനാര്‍ദ്ദനന്‍റെ നല്ല മനസ്സിന് നന്ദി പറയുന്നുവെന്നും എം വി ജയരാജന്‍ വ്യക്തമാക്കി. അതേസമയം […]

You May Like

Subscribe US Now