ബ്യൂട്ടി പാര്‍ലര്‍ വെടിവെയ്പ്: രവി പൂജാരി നല്‍കിയത് നിര്‍ണായക വിവരങ്ങള്‍

User
0 0
Read Time:2 Minute, 42 Second

കൊച്ചി: പനമ്ബിള്ളി നഗര്‍ ബ്യൂട്ടി പാര്‍ലര്‍ വെടിവെയ്പ് കേസില്‍ പിടിയിലായ അധോലോക നേതാവ് രവി പൂജാരിയില്‍ നിന്ന് ക്രൈംബ്രാഞ്ചിന് സുപ്രധാന വിവരങ്ങള്‍ ലഭിച്ചതായി സൂചന. ഇയാള്‍ പോലീസിന് നല്‍കിയ വിവരങ്ങള്‍ ശരിയാണോ എന്ന് സ്ഥിരീകരിക്കുകയാണ് പോലീസ് ഇനി ചെയ്യേണ്ടത്. കേസിലെ പല നിര്‍ണായക വിവരങ്ങളും ലഭിച്ചതായിട്ടാണ് പോലീസ് നല്‍കുന്ന വിവരം.

രവി പൂജാരിയുമായി ബന്ധപ്പെട്ട അധോലോക സംഘങ്ങള്‍ക്ക് ഈ കേസുമായുളള ബന്ധം സ്ഥിരീകരിക്കുന്നതിനുള്ള ശാസ്ത്രീയ തെളിവെടുപ്പും അന്വേഷണസംഘം നടത്തുകയാണ്. രവി പൂജാരി കുറ്റം സമ്മതിക്കുകയും ഇയാളുടെ ശബ്ദം നടിയും ബ്യൂട്ടി പാര്‍ലര്‍ ഉടമയുമായ ലീനാമരിയാപോള്‍ തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്. ബ്യൂട്ടി പാര്‍ലറില്‍ വെടിവെയ്പ് നടത്തുന്നതിന് മുമ്ബും അതിന് ശേഷവും പ്രതികള്‍ ബന്ധപ്പെട്ടവരുടെ ഫോണ്‍ നമ്ബരുകള്‍, സഞ്ചരിച്ച സ്ഥലങ്ങള്‍, ബാങ്ക് ഇടപാടുകള്‍ എന്നിവയെ കുറിച്ചും പോലീസ് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. രവി പൂജാരി പേര് വെളിപ്പെടുത്തിയ ചില ഗുണ്ടാ നേതാക്കളേയും പോലീസ് വൈകാതെ കസ്റ്റഡിയില്‍ എടുക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഓര്‍ക്കുക ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. ‘സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം’. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

സൗജന്യ വാക്‌സിന്‍, തീരുമാനം വൈകിയത് നിരവധി മരണങ്ങള്‍ക്ക് കാരണമായി; മമത

കൊല്‍ക്കത്ത: രാജ്യത്ത് 18 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്കു സൗജന്യമായി വാക്സീന്‍ നല്‍കാനുള്ള തീരുമാനം എടുക്കാന്‍ പ്രധാനമന്ത്രി വൈകിയത് നിരവധി പേരുടെ ജീവന്‍ നഷ്ടപ്പെടാന്‍ കാരണമായെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ഈ തീരുമാനം മുമ്ബേ എടുക്കേണ്ടതായിരുന്നുവെന്നു മമത പറഞ്ഞു. ‘സംസ്ഥാനങ്ങളുടെ പരാതി കേള്‍ക്കാന്‍ പ്രധാനമന്ത്രിക്കു നാലു മാസം വേണ്ടിവന്നു. വാക്സീന്‍ സൗജന്യമായി നല്‍കണമെന്ന് ആവശ്യപ്പെട്ട് 2021 ഫെബ്രുവരി മുതല്‍ നിരവധി തവണ പ്രധാനമന്ത്രിക്കു കത്തയച്ചിരുന്നു. കടുത്ത സമ്മര്‍ദങ്ങള്‍ നേരിട്ടതിനെ […]

You May Like

Subscribe US Now