ബ്ലാക്ക് ഫംഗസിനെ തുരത്താനും പാത്രം കൊട്ടാന്‍ പറയും; പരിഹാസവുമായി രാഹുല്‍

User
0 0
Read Time:1 Minute, 28 Second

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വാക്സിന്‍ ക്ഷാമത്തിനൊപ്പം ബ്ലാക്ക് ഫംഗസിനുള്ള മരുന്നിന്റെ ലഭ്യതക്കുറവുണ്ടായത് മോദി സര്‍ക്കാരിനുണ്ടായ പരാജയമാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കോവിഡ് രണ്ടാം തരംഗത്തിനിടെ ഇന്ത്യയില്‍ മാത്രം ബ്ലാക്ക് ഫംഗസ് രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നതില്‍ ആശങ്കയും രാഹുല്‍ പ്രകടിപ്പിച്ചു.

വാക്സിന്‍ ക്ഷാമത്തിനും കോവിഡ് മരണനിരക്ക് ഉയരുന്നതിലും രാജ്യത്തിന്റെ സാമ്ബത്തികവളര്‍ച്ചാ നിരക്ക് കുറയുന്നതിലും സര്‍ക്കാരിനാണ് ഉത്തരവാദിത്വമെന്നും രാഹുല്‍ സൂചിപ്പിച്ചു.

കോവിഡ് ബാധിച്ച്‌ മരിച്ചവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്നതിനിടെ പ്രധാനമന്ത്രി ഒഴുക്കിയത് മുതലക്കണ്ണീരാണെന്നും രാഹുല്‍ പരിഹസിച്ചു. മുതലകള്‍ നിര്‍ദോഷികളാണ്. കൊറോണ വൈറസിനെ തുരത്താന്‍ ചെയ്ത പോലെ ബ്ലാക്ക് ഫംഗസിനെ അകറ്റാനും കൈകളും പാത്രങ്ങളും കൊട്ടാന്‍ മോദി താമസിയാതെ ആവശ്യപ്പെടുമെന്നും രാഹുല്‍ പരിഹസിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

യാസ് ചുഴലിക്കാറ്റ് ; കേരളത്തില്‍ ഇന്നും ശക്തമായ മഴ; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ ഇന്നും കനത്ത മഴ തുടരും. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,ഇടുക്കി ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴയ്ക്കാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള ജില്ലകളില്‍ സാധ്യതയുള്ളത്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം നാളെയോടെ യാസ് ചുഴലിക്കാറ്റായി മാറും. ഇതോടെ വരും ദിവസങ്ങളില്‍ മഴ കൂടുതല്‍ ശക്തമാകും. നാളെ […]

You May Like

Subscribe US Now