ബ്ലാക്ക് ഫംഗസ് മരുന്ന് ക്ഷാമത്തിന് താല്‍ക്കാലിക പരിഹാരം; കേന്ദ്രം അനുവദിച്ച മരുന്ന് സംസ്ഥാനത്തെത്തി

User
0 0
Read Time:1 Minute, 50 Second

കൊച്ചി: സംസ്ഥാനത്തെ ബ്ലാക്ക് ഫംഗസ് മരുന്ന് ക്ഷാമത്തിന് താല്‍ക്കാലിക പരിഹാരം. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം കേന്ദ്ര അനുവദിച്ച്‌ ആന്റിഫംഗല്‍ മരുന്ന് കേരളത്തിലെത്തി. ലൈപോസോമല്‍ ആംഫോടെറിസിന്‍ ബി മരുന്നിന്റെ 250 വയല്‍ ആണ് സംസ്ഥാനത്തെത്തിയത്. ഇവ കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്റെ റീജിയണല്‍ ഓഫീസില്‍ എത്തിച്ചു.

മരുന്ന് ആവശ്യമുള്ള കേന്ദ്രങ്ങളിലേക്ക് ഉടന്‍ എത്തിക്കും. കെഎംഎസ്‌സിഎല്‍ വഴിയാണ് വിതരണം ചെയ്യുക. രോഗം വ്യാപകമായി റിപ്പോര്‍ട്ട് ചെയ്തതോടെ സംസ്ഥാനത്ത് മരുന്നിന് ക്ഷാമം നേരിട്ടിരുന്നു. സംസ്ഥാനത്ത് ഏര്‌റവും കൂടുതല്‍ ബ്ലാക്ക് ഫംഗസ് രോഗികള്‍ ചികിത്സയിലുള്ള കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി ഉള്‍പ്പെടെ മരുന്ന് ക്ഷാമം നേരിട്ടിരുന്നു. ബ്ലാക്ക് ഫംഗസ് കോസുകളുടെ എണ്ണം വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ആന്റിഫംഗല്‍ മരുന്നായ ആംഫോടെറസിന്‍ ബിയുടെ ഉല്പാദനം വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഫാര്‍മ കമ്ബനികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. കടുത്ത പാര്‍ശ്വഫലങ്ങള്‍ക്ക് കാരണമായേരക്കാവുന്ന മരുന്ന് വിദഗ്ധ ഡോക്ടര്‍ക്ക് മാത്രമേ നിര്‍ദേശിക്കാന്‍ കഴിയൂ.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കൊറോണ വൈറസ് വായുവിലൂടെയും പകരും: മാര്‍ഗ നിര്‍ദ്ദേശം പുതുക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം

ന്യൂഡല്‍ഹി: കൊറോണ വൈറസ് വായുവിലൂടെയും പകരുമെന്ന് ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചതിന് പിന്നാലെ മാര്‍ഗ നിര്‍ദ്ദേശത്തില്‍ മാറ്റം വരുത്തി കേന്ദ്ര സര്‍ക്കാര്‍. ഇന്ന് പുറത്തിറക്കിയ കൊറോണ ചികിത്സാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ടിലാണ് ഇതുസംബന്ധിച്ച്‌ പരാമര്‍ശമുള്ളത്. അടുത്ത് ഇടപഴകുന്നവര്‍ക്കെ രോഗം ബാധിക്കു എന്ന മുന്‍ധാരണകളെ തള്ളിയുള്ളതാണ് പുതിയ റിപ്പോര്‍ട്ട്. വായുവിലൂടെയും വൈറസ് പകരുന്ന സാഹചര്യത്തില്‍ കൊറോണ പ്രതിരോധത്തിനായി ഇരട്ടി സുരക്ഷ ഉറപ്പാക്കണമെന്ന് കേന്ദ്രം വ്യക്തമാക്കുന്നു. അതിനായി ഇരട്ടി മാസ്‌കും, സാമൂഹിക അകലവും കര്‍ശനമായും ഉറപ്പാക്കണമെന്നും […]

You May Like

Subscribe US Now