ബ്ലാക്ക് ഫം​ഗസ്, കേരളത്തിലും ജാഗ്രത പാലിക്കണമെന്ന് വിദഗ്ധര്‍… 50 രോ​ഗികളില്‍ 10 പേരുടെ കാഴ്ച നഷ്ടമാകുന്നു

User
0 0
Read Time:2 Minute, 39 Second

ന്യൂഡല്‍ഹി : ബ്ലാക്ക് ഫംഗസിനെത്തുടര്‍ന്ന് ഋഷികേശ് എയിംസില്‍ പ്രവേശിപ്പിച്ച 50 രോഗികളില്‍ 10 പേരുടെ കാഴ്ച ശക്തി പൂര്‍ണമായും നഷ്ടപ്പെട്ടതായി നേത്ര രോഗ വിദഗ്ധന്‍ ഡോ. അതുല്‍ എസ് പുത്തലത്ത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രമേഹ രോഗികളുള്ള കേരളത്തില്‍ ബ്ലാക്ക് ഫംഗസിനെ സൂക്ഷിക്കേണ്ടതുണ്ടെന്നും ,കൊവിഡ‍് വന്ന് രോഗ പ്രതിരോധ ശേഷി കുറഞ്ഞവര്‍ ലക്ഷണങ്ങള്‍ കണ്ടാല്‍ ചികില്‍സ തേടണമെന്നും ഡോ അതുല്‍ ഒരു മാധ്യമത്തോട് പറഞ്ഞു.

ഉത്തരാഖണ്ഡ‍് എയിംസില്‍ ബ്ലാക്ക് ഫംഗസ് ബാധിച്ചവര്‍ക്കായി കഴിഞ്ഞ ദിവസമാണ് പ്രത്യേക വാര്‍ഡ് തുടങ്ങിയത്. ഇതില്‍ ചികില്‍സ വൈകിത്തുടങ്ങിയ 10 പേരുടെ കാഴ്ച ശക്തി പൂര്‍ണായി നഷ്ടമായി.

ബ്ലാക്ക്ഫംഗസ് ബാധിച്ചവരില്‍ 70 ശതമാനവും പുരുഷന്‍മാരെന്ന് കണ്ടെത്തല്‍. ഇന്ത്യയിലെ നാല് ഡോക്ടര്‍മാര്‍ ചേര്‍ന്ന് ബ്ലാക്ക് ഫംഗസ് ബാധിച്ച 101 പേരില്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. രോഗം കൂടുതലും കണ്ടെത്തിയത് പ്രമേഹ രോഗികളിലാണ്. 101 പേരില്‍ 83 പേര്‍ പ്രമേഹ രോഗികളായിരുന്നു. 76 പേര്‍ സ്റ്റിറോയിഡ് മരുന്ന് കഴിച്ചിരുന്നു. 89 പേരില്‍ മൂക്കിലും സൈനസിലും ആണ് ഫംഗല്‍ ബാധ കണ്ടത്.

പ്രവേശിപ്പിക്കപ്പെട്ട രോഗികളില്‍ 99 ശതമാനം പേരും പ്രമേഹ രോഗികളാണ്. ചെറിയ മൂക്കടപ്പും കണ്ണ് വേദനയുമായാണ് പ്രാഥമിക രോഗ ലക്ഷണം.

കണ്ണ് വേദനയും കണ്ണില്‍ നിന്ന് വെള്ളം വരുന്നതും കണ്ണ് തള്ളി നില്‍ക്കുന്നത് പോലെ തോന്നുന്നതും ഉടന്‍ ചികില്‍സിക്കണമെന്നാണ് ഡോക്ടറുടെ നിര്‍ദേശം. ചികില്‍സ വൈകിയാല്‍ കണ്ണ് ചലിക്കാതെ ആവുകയും കാഴ്ച പെട്ടെന്ന് ഇല്ലാതാവുകാണ് ചെയ്യുക. മൂക്ക് ചീറ്റുമ്ബോള്‍ കറുത്ത നിറത്തിലുള്ളത് വരുന്നു എങ്കില്‍ അതും ബ്ലാക്ക് ഫംഗസിന്‍റെ ലക്ഷണമായാണ് വിദഗ്ധര്‍ പറയുന്നത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

"സര്‍വര്‍ ഹാക്ക്"; 45 ലക്ഷം എയര്‍ ഇന്ത്യ യാത്രക്കാരുടെ വിവരങ്ങള്‍ ചോര്‍ന്നു

ഡല്‍ഹി: ലോകത്തെമ്ബാടുമുള്ള 45 ലക്ഷം ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നതായി എയര്‍ഇന്ത്യ അറിയിച്ചു.26 ഓഗസ്റ്റ് 2011 മുതല്‍ മൂന്ന് ഫെബ്രുവരിവരെ 2021 കാലത്തെ യാത്രക്കാരുടെ വിവരങ്ങളാണ് സര്‍വര്‍ ഹാക്ക് ചെയ്തതിലൂടെ ചോര്‍ന്നത്. ജനനത്തീയതി, വിലാസം, പാസ്‌പോര്‍ട്ട്, ഫോണ്‍നമ്ബര്‍ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ തുടങ്ങിയവയാണ് ചോര്‍ന്നതെന്ന് കമ്ബനി പ്രസ്താവനയിലൂടെ വെള്ളിയാഴ്ച അറിയിച്ചു. അതേസമയം, ഇടപാടുകളില്‍ നിര്‍ണായകമായ സി.വി.വി., സി.വി.സി. നമ്ബരുകള്‍ തങ്ങള്‍ സൂക്ഷിക്കാറില്ലെന്നും കമ്ബനി അറിയിച്ചു.

You May Like

Subscribe US Now