ഭാര്യയുടെ സ്വര്‍ണ്ണം വിറ്റ് പണം നല്‍കാന്‍ വരെ അവരെന്നോട് പറഞ്ഞു ; ധര്‍മ്മജന്റെ ആരോപണങ്ങള്‍ ശക്തമാകുന്നു

User
0 0
Read Time:2 Minute, 51 Second

കെ പി സി സി സെക്രട്ടറി പണ പിരിവ് നടത്തിയെന്ന പേരില്‍
ധര്‍മ്മജന്റെ വെളിപ്പെടുത്തലുകള്‍ തുടരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ തന്റെ പേരില്‍ വന്‍ പണ പിരിവ് നടത്തിയെന്നും, പൈസ നേതാക്കളുള്‍പ്പടെ തട്ടിയെന്നും നടനും ബാലുശ്ശേരി മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായിരുന്ന ധര്‍മജന്‍ ബോള്‍ഗാട്ടി ആരോപിച്ചിരുന്നു. കെ പി സി സി സെക്രട്ടറിയുടെ പേരില്‍ പണപിരിവ് നടത്തിയെന്നായിരുന്നു താരത്തിന്റെ ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി കെ പി സി സി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് പരാതിയും നല്‍കിയിരുന്നു.
എന്നാല്‍ യു ഡി എഫ് ഇതിനു മറുപടിയുമായി രംഗത്ത് വന്നിരുന്നു.

ഇപ്പോള്‍ വീണ്ടും കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കൂടുതല്‍ ആരോപണങ്ങളാണ് ധര്‍മ്മജന്‍ കൊണ്ടുവരുന്നത്. സിനിമാ താരമായതുകൊണ്ട് കോടിക്കണക്കിന് രൂപയുമായിട്ടാണ് താന്‍ മത്സരിക്കാന്‍ വരുന്നതെന്നായിരുന്നു അവര്‍ വിചാരിച്ചതെന്ന് താരം പറയുന്നു. താനൊരു സാധാരണ സിനിമാക്കാരനാണെന്നും, തിരഞ്ഞെടുപ്പ് നടത്താന്‍ ആവശ്യത്തിനുള്ള തുക ചിലവഴിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. ആദ്യമായി മണ്ഡലത്തില്‍ എത്തിയപ്പോള്‍ത്തന്നെ കൂടുതല്‍ പണം ചിലവാകുമെന്ന് പറഞ്ഞ് നിരുത്സാഹപ്പെടുത്താനാണ് നേതാക്കള്‍ ശ്രമിച്ചതെന്നും, അവര്‍ നിരന്തരം പണം ആവശ്യപ്പെട്ടുവെന്നും ധര്‍മജന്‍ കൂട്ടിച്ചേര്‍ത്തു.

ഒരോ സിനിമാ താരത്തിന്റെയും കൈയില്‍ നിന്ന് സംഭാവനയായി ഒരു ലക്ഷം വീതം വാങ്ങിയാല്‍ പോരെ എന്നായിരുന്നു ഒരു നേതാവ് ചോദിച്ചതെന്നും, പണമില്ലെങ്കില്‍ ഭാര്യയുടെ സ്വര്‍ണം വിറ്റ് പണം നല്‍കാന്‍ ആവശ്യപ്പെട്ടുവെന്നും ധര്‍മജന്‍ വെളിപ്പെടുത്തി. ഒരു മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ധര്‍മ്മജന്റെ ഈ വെളിപ്പെടുത്തലുകള്‍ കോണ്‍ഗ്രസിനെ എങ്ങനെ ബാധിക്കുമെന്നും, ഈ വിഷയത്തില്‍ അവര്‍ എന്ത് നിലപാട് സ്വീകരിക്കുമെന്നും കണ്ടറിയാം.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഗംഗാനദിയില്‍ മൃതദേഹങ്ങള്‍ ഒഴുകിയ സംഭവത്തില്‍ പൂര്‍ണ ഉത്തരവാദി കേന്ദ്ര സര്‍ക്കാരെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡെല്‍ഹി: ഗംഗാനദിയില്‍ മൃതദേഹങ്ങള്‍ ഒഴുകിയ സംഭവത്തില്‍ പൂര്‍ണ ഉത്തരവാദി കേന്ദ്ര സര്‍ക്കാരെന്ന് ആരോപിച്ച്‌ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. നദിയിലൂടെ മൃതദേഹങ്ങള്‍ ഒഴുക്കിയതില്‍ ബന്ധുക്കളുടെ വേദന എല്ലാവരും മനസിലാക്കണമെന്നും അത് അവരുടെ തെറ്റല്ലെന്നും അദ്ദേഹം പറഞ്ഞു. തുല്യ ഉത്തരവാദിത്തമെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറാനാകില്ലെന്നും കേന്ദ്രസര്‍ക്കാരിന് മാത്രമാണ് ഉത്തരവാദിത്തമെന്നും രാഹുല്‍ വ്യക്തമാക്കി. ‘മൃതദേഹങ്ങളുടെ ചിത്രങ്ങള്‍ പങ്കുവയ്ക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. രാജ്യം മുഴുവനും ലോകവും ആ ചിത്രങ്ങള്‍ കാണുന്നതില്‍ വിഷമത്തിലാണ്. കുടുംബാംഗങ്ങളെ നഷ്ടപ്പെട്ട വേദനയിലും […]

You May Like

Subscribe US Now