ഭാര്യ ഭര്‍ത്താവിന്റെ സ്വകാര്യ സ്വത്തല്ല; കൂടെ താമസിക്കണമെന്ന് നിര്‍ബന്ധിക്കാനാവില്ലെന്ന് സുപ്രീംകോടതി

User
0 0
Read Time:2 Minute, 39 Second

ഡല്‍ഹി: ഭാര്യ ഭര്‍ത്താവിന്റെ സ്വകാര്യ സ്വത്തല്ലെന്ന് സുപ്രീംകോടതി. കൂടെ താമസിക്കണമെന്ന് ഭാര്യയെ നിര്‍ബന്ധിക്കാന്‍ കഴിയില്ല.ഭാര്യ ഭര്‍ത്താവിന്റെ സ്വത്തല്ലെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, ഹേമന്ത് ഗുപ്ത എന്നിവരടങ്ങുന്ന ബഞ്ചിന്റേതാണ് സുപ്രധാന നിരീക്ഷണം. തന്റെ കൂടെ ജീവിക്കാന്‍ ഭാര്യയ്ക്ക് നിര്‍ദേശം നല്‍കണമെന്ന യുവാവിന്റെ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

‘നിങ്ങള്‍ ചിന്തിക്കുന്നത് എന്താണ്? ഒരുത്തരവ് പുറപ്പെടുവിക്കാനും നിങ്ങളുടെ കൂടെ പോകണമെന്ന് പറയാനും ഭാര്യ ഭര്‍ത്താവിന്റെ സ്വത്താണോ?’ ബഞ്ച് ചോദിച്ചു.

കുറച്ചുകാലമായി അകന്നു കഴിയുകയാണ് ഇരുവരും. സ്ത്രീധനം ആവശ്യപ്പെട്ടുള്ള പീഡനം മൂലം യുവതി 2013ല്‍ ഗോരഖ്പൂര്‍ കുടുംബകോടതിയെ സമീപിച്ചിരുന്നു. അനുകൂലമായ വിധിയും നേടി. പ്രതിമാസം ഭാര്യയ്ക്ക് ചെലവിനായി ഇരുപതിനായിരം രൂപ നല്‍കണമെന്നായിരുന്നു വിധി. ഇതിനു പിന്നാലെ കൂടെ ജീവിക്കാന്‍ സന്നദ്ധമാണ് എന്നറിയിച്ച്‌ ഭര്‍ത്താവ് മേല്‍ക്കോടതിയില്‍ ഹര്‍ജി നല്‍കി.

കൂടെ ജീവിക്കാന്‍ തയ്യാറായ തനിക്ക് ഹിന്ദു സ്‌പെഷ്യല്‍ മേര്യേജ് ആക്‌ട് പ്രകാരം ജീവനാംശം നല്‍കേണ്ടതില്ല എന്നായിരുന്നു ഇദ്ദേഹത്തിന്റെ വാദം. എന്നാല്‍ അലഹബാദ് ഹൈക്കോടതി ആവശ്യം തള്ളി. ഇതേത്തുടര്‍ന്നാണ് ഇദ്ദേഹം സുപ്രിംകോടതിയെ സമീപിച്ചത്.

ജീവനാംശം നല്‍കുന്നത് ഒഴിവാക്കാനുള്ള കളികളാണ് ഭര്‍ത്താവിന്റേത് എന്നാണ് യുവതിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ അനുപം മിശ്ര വാദിച്ചത്. യുവതിക്കൊപ്പം ജീവിക്കാന്‍ സന്നദ്ധമാണെന്നും അതിന് ഉത്തരവിടണമെന്നുള്ള ഭര്‍ത്താവിന്റെ അഭിഭാഷകന്റെ വാദത്തിനിടെയാണ് കോടതി നിങ്ങളുടെ സ്വകാര്യ സ്വത്താണോ എന്ന് കോടതി ചോദിച്ചത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കൂടുതല്‍ സീറ്റില്ല; കോണ്‍ഗ്രസിനെ തീരുമാനം അറിയിച്ച്‌ ഡി എം കെ

ചെന്നൈ | അഭിപ്രായ സര്‍വേകള്‍ നല്‍കുന്ന ആത്മവിശ്വാസത്തിന്റെ ബലത്തില്‍ തമിഴ്‌നാട്ടില്‍ ഒറ്റക്ക് കേവല ഭൂരിഭക്ഷം ഉറപ്പിക്കാനുള്ള നടപടിയുമായി ഡി എം കെ മുന്നോട്ട്. സഖ്യകക്ഷിയായ കോണ്‍ഗ്രസിന് കഴിഞ്ഞ തവണ നല്‍കിയതിന്റെ പകുതി സീറ്റ് മാത്രമേ നല്‍കാനാകൂവെന്നാണ് സ്റ്റാലിന്റെ പാര്‍ട്ടിയുടെ തീരുമാനം. ഇക്കാര്യം കോണ്‍ഗ്രസിനെ പാര്‍ട്ടി ഔദ്യോഗികമായി അറിയിച്ചു. സീറ്റ് വിഭജന ചര്‍ച്ചകള്‍ ചെന്നൈയില്‍ പുരോഗമിക്കുകയും ഇതിനായി എ ഐ സി സി സംഘം എത്താനിരിക്കെയുമാണ് ഡി എം കെ നിലപാട് വ്യക്തമാക്കിയത്. […]

You May Like

Subscribe US Now