മതരാഷ്​ട്രീയം കളിക്കരുത്​ ; നിര്‍മ്മലക്ക് ധനമന്ത്രിയായി തുടരാന്‍ അവകാശമില്ലെന്ന്​ ശിവസേന

User
0 0
Read Time:2 Minute, 54 Second

മുംബൈ: കേന്ദ്ര ധനമന്ത്രിയായി ​ തുടരാന്‍ നിര്‍മല സീതാരാമന്​ അവകാശമില്ലെന്ന്​ ശിവസേന. ഇന്ധന വില ഉയരുന്നത്​ ധര്‍മ സങ്കടമാണെന്ന നിര്‍മലയുടെ പ്രസ്​താവനക്ക്​ പിന്നാലെയാണ്​ ശിവസേന രംഗത്തെത്തിയത് .

അതെ സമയം യഥാര്‍ഥ പ്രശ്​നത്തില്‍നിന്ന്​ മന്ത്രി ഒളിച്ചോടുകയാണെന്നും ശിവസേന എം.പി സഞ്​ജയ്​ റാവത്ത്​​ പറഞ്ഞു. ‘

നിങ്ങള്‍ ധര്‍മത്തിന്‍റെ പേരുപറഞ്ഞാണ്​ വോട്ടുകള്‍ വാങ്ങിയത്​. ഇപ്പോള്‍ പെട്രോള്‍, ഡീസല്‍ വില ഉയരുന്നത്​​ ധര്‍മ സങ്കടമാണെന്ന്​ പറയുന്നു. നിങ്ങള്‍ മതരാഷ്​ട്രീയം കളിക്കരുത്​’ -ശിവസേന എം.പി പറഞ്ഞു.

പണപ്പെരുപ്പത്തില്‍നിന്ന്​ ജനങ്ങളെ സംരക്ഷിക്കുകയെന്നതാണ്​ സര്‍ക്കാറിന്‍റെ പ്രാഥമിക ഉത്തരവാദിത്തം. അതിനാല്‍തന്നെ തീരുമാനങ്ങ​ളെടുക്കുമ്ബോള്‍ വ്യാപാരികളെപ്പോലെ ലാഭവും നഷ്​ടവും കണക്കുകൂട്ടരുത്​. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്‍റെ കാലത്ത്​ ഇത്തരമൊരു സാഹചര്യത്തില്‍ നിങ്ങള്‍ യുദ്ധം ചെയ്​ത്​ അധികാരത്തിലേറി. അതേ സാഹചര്യം വീണ്ടും വന്നപ്പോള്‍ നിങ്ങള്‍ ധര്‍മസങ്കടമെന്ന്​ പറഞ്ഞ്​ ഒഴിയുന്നു. നിര്‍മല സീതാരാമന്​ ഇനി കേന്ദ്ര ധനമന്ത്രി സ്​ഥാനത്ത്​ തുടരാന്‍ യാതൊരു അവകാശവുമില്ല -ശിവസേന നേതാവ്​ കൂട്ടിച്ചേര്‍ത്തു.

അതെ സമയം അയല്‍രാജ്യങ്ങളായ ശ്രീലങ്കയിലും നേപ്പാളിലും പെട്രോള്‍, ഡീസല്‍ വില ഇന്ത്യയെക്കാള്‍ 40 ശതമാനം കുറവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

” ഇന്ധനവില എന്നു കുറക്കുമെന്ന ചോദ്യത്തിന്​ പെട്രോള്‍ -ഡീസല്‍ വില ഉയരുന്നത്​ ധര്‍മസങ്കടമാണെന്നായിരുന്നു നിര്‍മലയുടെ മറുപടി. രാജ്യത്തെ പെട്രോള്‍, ഡീസല്‍ വില ‘എപ്പോള്‍ കുറക്കാന്‍ കഴിയുമെന്ന്​ പറയാനാകില്ല… അതൊരു ധര്‍മസങ്കടമാണ്​’ -നിര്‍മല സീതാരാമന്‍ ഇത്തരത്തിലാണ് പ്രതികരിച്ചത് .അഹ്​മദാബാദിലെ ഐ.ഐ.എമ്മില്‍ വിദ്യാര്‍ഥികളോട്​ സംവദിക്കുന്നതിനിടെയായിരുന്നു നിര്‍മലയുടെ വിവാദ പരാമര്‍ശം.

മൂത്തമകളെ ചികിത്സിക്കാന്‍ പണം കണ്ടെത്താനായി ഇളയമകളെ ബ്ബയ്യ കുട്ടിയേയും കൂട്ടി ബന്ധുവിന്റെ വീട്ടിലേക്കാണ് പോയത്. 

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കോണ്‍ഗ്രസ് ദുര്‍ബലമാകുന്നു, ശക്തിപ്പെടുത്തണം; ഹൈക്കമാന്‍ഡിനെതിരെ വില്ലുകുലച്ച്‌ 'വിമതര്‍'

ശ്രീനഗര്‍: കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ചും തിരുത്തലുകള്‍ ആവശ്യപ്പെട്ടും ജമ്മു കശ്മീരില്‍ കോണ്‍ഗ്രസ് ‘വിമതരുടെ’ ഒത്തുചേരല്‍. കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനാണ് തങ്ങളുടെ ശ്രമമെന്നും അതിനു വേണ്ടിയാണ് ഒത്തു ചേര്‍ന്നത് എന്നും പരിപാടിയില്‍ സംസാരിക്കവെ മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍ പറഞ്ഞു. ശാന്തി സമ്മേളന്‍ എന്ന പേരിലാണ് മുതിര്‍ന്ന നേതാക്കള്‍ ഒത്തുകൂടിയത്. ‘കോണ്‍ഗ്രസ് പാര്‍ട്ടി ദുര്‍ബലമാകുന്നത് നമ്മള്‍ കാണുന്നു. അതു കൊണ്ടാണ് നാം ഇവിടെ ഒത്തുചേരുന്നത്. നേരത്തെയും ഒത്തുകൂടിയിരുന്നു. ഒന്നിച്ച്‌ പാര്‍ട്ടിയെ ശക്തിപ്പെടുത്തണം’ – […]

You May Like

Subscribe US Now