മന്ത്രിസഭയില്‍ 21 പേര്‍ ; വകുപ്പുകള്‍ മുഖ്യമന്ത്രി തീരുമാനിക്കും, സത്യപ്രതിജ്ഞ 20ന്‌

User
0 0
Read Time:1 Minute, 59 Second

തിരുവനന്തപുരം> എല്‍ഡിഎഫ് സര്‍ക്കാരിന്റെ പുതിയ മന്ത്രിസഭയില്‍ 21 മന്ത്രിമാര്‍ ഉണ്ടാകുമെന്നും മന്ത്രിമാരുടെ വകുപ്പുകള്‍ മുഖ്യമന്ത്രി തീരുമാനിക്കുമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ പറഞ്ഞു. എല്ലാ ജനവിഭാഗങ്ങളുടേയും പിന്തുണയിലാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ എത്തിയത്. അതിനാല്‍ എല്ലാ ജനവിഭാഗങ്ങളുടേയും പ്രാതിനിധ്യം ഉറപ്പിക്കുന്ന സര്‍ക്കാരാണ് രൂപീകരിക്കുക.

സിപിഐ എമ്മിന് – 12 , സിപിഐക്ക് – 4 , കേരള കോണ്‍ഗ്രസ് എം- 1. ജനതാദള്‍ എസ് -1. എന്‍സിപി- 1. എന്നിങ്ങനെയും രണ്ട് സ്ഥാനങ്ങളില്‍ ഘടകകക്ഷികള്‍ രണ്ടരവര്‍ഷം വീതം മന്ത്രിസ്ഥാനം പങ്കിടുകയുമാണ് ചെയ്യുക. ജനാധിപത്യ കേരള കോണ്‍ഗ്രസും ഐഎന്‍എലും ആദ്യ ഘട്ടത്തിലും തുടര്‍ന്ന് കേരള കോണ്‍ഗ്രസ് ബി, കോണ്‍ഗ്രസ് എസ് എന്നിങ്ങനെയും മന്ത്രിസ്ഥാനം പങ്കിടും. സ്പീക്കര്‍ സ്ഥാനം സിപിഐ എമ്മിനും ഡെപ്യൂട്ടി സ്പീക്കര്‍ സിപിഐക്കുമാണ്. ചീഫ് വിപ്പ് കേരള കോണ്‍ഗ്രസ് എമ്മിനാണ്.

സത്യപ്രതിജ്ഞ വലിയ ആള്‍ക്കൂട്ടം ഒഴിവാക്കി 20 ന് സംഘടിപ്പിക്കും. 18 ന് വൈകിട്ട് പാര്‍ലമെന്‍റി പാര്‍ടിയോഗം ചേര്‍ന്ന് പുതിയ എല്‍ഡിഎഫ് നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കും. തുടര്‍ന്ന് സത്യപ്രതിജ്ഞക്കുള്ള ഔദ്യോഗിക കാര്യങ്ങള്‍ ഗവര്‍ണറുമായി സംസാരിക്കുമെന്നും വിജയരാഘവന്‍ അറിയിച്ചു. 

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ചെറുകക്ഷികളില്‍ ഏതാണ്ട് ധാരണയായി; അഹമ്മദ് ദേവര്‍കോവിലും ആന്റണി രാജുവും ആദ്യ ഊഴത്തില്‍ മന്ത്രിമാര്‍

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരില്‍ ചെറുകക്ഷികളുടെ മന്ത്രിസ്ഥാനങ്ങളില്‍ ഏതാണ്ട് വ്യക്തത വരുന്നു. ഒരു മന്ത്രി സ്ഥാനവും കാബിനറ്റ് റാങ്കോടെ ചീഫ് വിപ്പ് സ്ഥാനവും കൊണ്ട് കേരള കോണ്‍ഗ്രസ്(എം) വഴങ്ങി. ജനാധിപത്യ കേരള കോണ്‍ഗ്രസില്‍ നിന്ന് ആന്റണി രാജുവും ഐഎന്‍എല്ലിന്റെ അഹമ്മദ് ദേവര്‍കോവിലും ആദ്യ ഊഴത്തില്‍ മന്ത്രി മാരായേക്കും. എന്നാല്‍ ഗണേഷ് കുമാറും കടന്നപ്പള്ളിയും രണ്ടാം ഊഴത്തില്‍ മാത്രമേ മന്ത്രിമാരാകൂ. എന്‍സിപി മന്ത്രിയെ നാളെ പ്രഖ്യാപിക്കുമെന്ന് ടിപി പീതാംബരന്‍ മാസ്റ്റര്‍ അറിയിച്ചു.

You May Like

Subscribe US Now