മന്ത്രി കെ ടി ജലീലിന്റെ അടുപ്പക്കാരനെ സ്ഥിരപ്പെടുത്താന്‍ നീക്കം; ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ വിജ്ഞാപനം വിവാദത്തില്‍

User
0 0
Read Time:1 Minute, 58 Second

തിരുവനന്തപുരം: മന്ത്രി കെ ടി ജലീലിന്റെ അടുപ്പക്കാരനെ സ്ഥിരപ്പെടുത്തുന്നതിനായി ന്യൂനപക്ഷ ക്ഷേമ വകുപ്പില്‍ നീക്കമെന്ന് ആരോപണം. ഇന്‍ഫര്‍മേഷന്‍ കം റിസര്‍ച്ച്‌ ഓഫീസര്‍ തസ്തികയില്‍ ഉള്‍പ്പെടെ നിലവില്‍ ഡെപ്യൂട്ടേഷനില്‍ ജോലി ചെയ്യുന്നവരെ സ്ഥിരപ്പെടുത്താന്‍ സ്‌പെഷ്യല്‍ റൂള്‍ പുറപ്പെടുവിച്ചു.

ഡയറക്ടര്‍, പ്രൊജക്‌ട് ഓഫീസര്‍, ഇന്‍ഫര്‍മേഷന്‍ കം റിസര്‍ച്ച്‌ ഓഫീസര്‍ തസ്തികകളില്‍ ഫെബ്രുവരി 11 നാണ് ഗസറ്റ് വിജ്ഞാപനം ഇറങ്ങിയത്. തസ്തികകള്‍ സ്ഥിരപ്പെടുത്തി നേരിട്ടുള്ള നിയമനത്തിന് സ്‌പെഷ്യല്‍ റൂള്‍ പുറപ്പെടുവിച്ചാണ് വിജ്ഞാപനം. എന്നാല്‍ ഇത് തസ്തികകളില്‍ നിലവില്‍ ഡെപ്യുട്ടേഷനില്‍ ജോലി ചെയ്യുന്നവരെ സ്ഥിരപ്പെടുത്താമെന്ന് വിജ്ഞാപനത്തിന്റെ അവസാന ഭാഗത്ത് പരാമര്‍ശിക്കുന്നുണ്ട്.

ന്യൂനപക്ഷ ക്ഷേമ വകുപ്പില്‍ നിലവില്‍ കരാറടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവരും ഡെപ്യൂട്ടേഷനില്‍ എത്തിയവരുമായവരെ സ്ഥിരപ്പെടുത്താന്‍ ഈ വിജ്ഞാപനത്തിലൂടെ കഴിയും. ഇന്‍ഫര്‍മേഷന്‍ കം റിസര്‍ച്ച്‌ ഓഫീസര്‍ തസ്തികയില്‍ നിലവില്‍ ജോലി ചെയ്യുന്നത് മന്ത്രി കെ ടി ജലീലിന്റെ അടുപ്പക്കാരനാണ്. 2018 ലാണ് കരാര്‍ അടിസ്ഥാനത്തില്‍ ഇയാള്‍ക്ക് നിയമനം നല്‍കുന്നത്. ഇയാളെ ഇപ്പോള്‍ സ്‌പെഷ്യല്‍ റൂള്‍ വഴി സ്ഥിരപ്പെടുത്താനാണ് അധികൃതരുടെ നീക്കമെന്നാണ് ഉയരുന്ന ആക്ഷേപം.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കേരളത്തില്‍ നിന്നുള്ളവര്‍ക്ക് നാല് സംസ്ഥാനങ്ങളിലേക്ക് യാത്രാ നിയന്ത്രണം; കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ളവര്‍ മാത്രം പ്രവേശിച്ചാല്‍ മതി

ഡല്‍ഹി: കേരളത്തില്‍ നിന്നുള്ളവര്‍ക്ക് നാല് സംസ്ഥാനങ്ങളിലേക്ക് യാത്രാ നിയന്ത്രണം. കര്‍ണാടക, മഹാരാഷ്ട്ര, മണിപ്പൂര്‍, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലേക്ക് പോകുന്നതിനാണ് അതത് സംസ്ഥാനങ്ങള്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. കൊവിഡ്-19 നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ളവര്‍ മാത്രം പ്രവേശിച്ചാല്‍ മതിയെന്നാണ് അറിയിച്ചത്. ആര്‍ടിപിസിആര്‍ പരിശോധനയില്‍ നെഗറ്റീവ് ഫലമുള്ളവരെ മാത്രമെ മംഗ്‌ളൂരുവിലേക്ക് കടത്തിവിടൂവെന്നാണ് ദക്ഷിണ കന്നഡ അധികൃതര്‍ അറിയിച്ചത്. കേരളം, ഗോവ, ഗുജറാത്ത്, രാജസ്ഥാന്‍ ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് മഹാരാഷ്ട്രയില്‍ പോകണമെങ്കില്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. ഇതിന് […]

Subscribe US Now