മന്‍സൂര്‍ വധം: മകന്‍ ഏത്​ സാഹചര്യത്തിലാണ്​ ഫേസ്​ബുക്​ പോസ്റ്റിട്ടതെന്ന്​ അറിയില്ല – പി.ജയരാജന്‍

User
0 0
Read Time:2 Minute, 47 Second

കൂത്തുപറമ്ബ്​: കണ്ണൂര്‍ കൂത്തുപറമ്ബില്‍ മുസ്​ലിം ലീഗ്​ പ്രവര്‍ത്തകന്‍ പാറാല്‍ മന്‍സൂറിനെ (22) വെട്ടിക്കൊന്നതുമായി ബന്ധപ്പെട്ടുള്ള മകന്‍ ജയിന്‍ രാജിന്‍റെ മകന്‍റെ ഫേസ്​ബുക്​ പോസ്റ്റില്‍ വിശദീകരണവുമായി സി.പി.എം പി.ജയരാജന്‍. ‘ഇരന്ന് വാങ്ങുന്നത്‌ ശീലമായിപോയി…’ എന്നായിരുന്നു ജയിന്‍ രാജ്​ ഫേസ്​ബുക്കില്‍ കുറിച്ചത്​. കൊലപാതകത്തെ ന്യായീകരിക്കുന്ന മട്ടില്‍ സി.പി.എം അനുകൂലികള്‍ പോസ്റ്റിന്​ താഴെ കമന്‍റ്​ ചെയ്യുന്നുണ്ട്​.

പി.ജയരാജന്‍ പങ്കുവെച്ച വിശദീകരണം: ഇപ്പോള്‍ ചാനലുകളില്‍ എന്‍റെ മകന്റെ ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റ് വാര്‍ത്തയായതായി കണ്ടു. ഏത് സാഹചര്യത്തിലാണ് മകന്‍ അത്തരമൊരു പോസ്റ്റിട്ടത് എന്നറിയില്ല. പാനൂര്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ടാണെങ്കില്‍ ഇത്തരമൊരു അഭിപ്രായപ്രകടനത്തോട് ഞാന്‍ യോജിക്കുന്നില്ല. ദൗര്‍ഭാഗ്യകരമായ മരണം നടന്ന ആ പ്രദേശത്ത് സമാധാനമുണ്ടാക്കാനുള്ള യജ്ഞത്തിലാണ് പാര്‍ട്ടി അനുഭാവികള്‍ ഏര്‍പ്പെടേണ്ടത്.

2014ല്‍ ബി.ജെ.പി നേതാവ്​ മനോജ്​ കൊല്ലപ്പെട്ട സമയത്തുള്ള ജെയിന്‍ രാജിന്‍റെ പോസ്റ്റും വിവാദമായിരുന്നു. വീട്ടില്‍ കയറി ബോംബെറിഞ്ഞ ശേഷമായിരുന്നു മന്‍സൂറിനെതിരെയുള്ള ആക്രമണം. സഹോദരന്‍ മുഹ്സിന്​ ( 27) ആക്രമണത്തില്‍ സാരമായി പരിക്കേറ്റിരുന്നു. ഇന്നലെ രാത്രി 8 മണിയോടെയാണ് സംഭവം.

മുഹ്​സിന്‍ വീട്ടുമുറ്റത്ത് കൂട്ടുകാരോടൊത്ത് സംസാരിച്ച്‌ കൊണ്ടിരിക്കെയാണ് ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച അക്രമി സംഘം എത്തിയത്​. മുഹ്സിനെ വലിച്ചിഴച്ച്‌ വെട്ടുമ്ബോള്‍ തടയാന്‍ ചെന്നപ്പോഴാണ്​ സഹോദരന്‍ മന്‍സൂറിന്​ വെട്ടേറ്റത്.അക്രമി സംഘത്തെ തടയാന്‍ ശ്രമിച്ച മുഹ്സിന്‍്റെ മാതാവിനും അയല്‍പക്കത്തുള്ള സ്ത്രീക്കും പരിക്കുണ്ട്. അല്‍സിഫയില്‍ പാറാല്‍ മുസ്തഫയാണ്​ മന്‍സൂറിന്‍റെ പിതാവ്​. മാതാവ്: സക്കീന. സഹോദരങ്ങള്‍: മുനീബ്​, മുബില്‍, മുഹസിന്‍, മുഹമ്മദ്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

സംസ്ഥാനത്ത് പടരുന്നത് വൈറസിന്റെ പുതിയ വകഭേദമെന്ന് സംശയം : മഹാരാഷ്ട്ര ആരോഗ്യമന്ത്രി

മുംബൈ : മഹാരാഷ്ട്രയില്‍ പടരുന്നത് കോവിഡ് വൈറസിന്റെ പുതിയ വകഭേദമെന്ന് സംശയിക്കുന്നതായി ആരോഗ്യമന്ത്രി രാജേഷ് തോപ്പെ. ചുരുങ്ങിയ കാലയളവിലാണ് വൈറസ് അതിവേഗം വ്യാപിക്കുന്നത്. ഇതേക്കുറിച്ച്‌ പഠിക്കാനായി സാംപിളുകള്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിലേക്ക് അയച്ചതായും മഹാരാഷ്ട്ര ആരോഗ്യമന്ത്രി അറിയിച്ചു. മഹാമാരി പടരുന്ന സാഹചര്യത്തില്‍ ആരും അതിനെ രാഷ്ട്രീയവല്‍ക്കരിക്കരുത്. മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥനയെ പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസും പിന്തുണച്ചിട്ടുണ്ട്. സര്‍ക്കാര്‍ കൊണ്ടുവരുന്ന നിയന്ത്രണങ്ങള്‍ക്കെതിരെ പ്രതിപക്ഷം ജനങ്ങളെ പ്രകോപിപ്പിക്കരുത്. ഇളവുകള്‍ വേണ്ട […]

Subscribe US Now