മന്‍സൂര്‍ വധം: രണ്ടാം പ്രതിയെ മറ്റു പ്രതികള്‍ ചേര്‍ന്ന് കെട്ടിത്തൂക്കിയതാണെന്ന് കെ സുധാകരന്‍

User
0 0
Read Time:1 Minute, 39 Second

കണ്ണൂര്‍: മന്‍സൂര്‍ വധക്കേസിലെ രണ്ടാം പ്രതി രതീഷിന്റെ മരണം സംബന്ധിച്ച്‌ ആരോപണങ്ങളുമായി കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍. രണ്ടാം പ്രതിയെ മറ്റു പ്രതികള്‍ ചേര്‍ന്ന് കെട്ടിത്തൂക്കുകയായിരുന്നെന്ന് അദ്ദേഹം പത്രസമ്മേളനത്തില്‍ ആരോപിച്ചു.

പ്രതികള്‍ ഒളിവില്‍ താമസിച്ചത് വളയത്ത് ഒരു സിപിഎം കാരന്റെ വീട്ടിലാണ് . ഇവിടെവെച്ചാണ് ഇവര്‍ പരസ്പരം തമ്മില്‍ തര്‍ക്കമുണ്ടായതും കൊലപാതകത്തിലേക്ക് നയിച്ചതും.

ഒരു പ്രാദേശിക നേതാവിനെതിരെയുണ്ടായ പരാമര്‍ശമാണ് തര്‍ക്കത്തിലേക്ക് നയിച്ചതും പ്രകോപനത്തിനിടയാക്കിയതും. തര്‍ക്കത്തെ തുടര്‍ന്ന് മറ്റുള്ളവര്‍ രതീഷിനെ ആക്രമിക്കുകയായിരുന്നുവെന്നും ബോധംകെട്ട രതീഷിനെ കെട്ടിത്തൂക്കുകയായിരുന്നുവെന്നും സുധാകരന്‍ പറയുന്നു. നാട്ടില്‍നിന്ന് ലഭിക്കുന്ന വിവരം വെച്ചാണ് ഇത് പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

പനോളി വല്‍സന്‍ എന്ന നേതാവാണ് മന്‍സൂര്‍ കൊലക്കേസ് ആസൂത്രണം ചെയ്തത്. വോട്ടെടുപ്പ് ദിവസം തിരഞ്ഞെടുപ്പ് ചാര്‍ജ് ഉണ്ടായിരുന്ന സ്ഥലത്ത് പനോളി വല്‍സന്‍ വരാതിരുന്നത് സംശയകരമാണെന്ന് സുധാകരന്‍ പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

യൂസഫലി പ്രത്യേക വിമാനത്തില്‍ അബുദാബിയിലേക്ക് മടങ്ങി; ചതുപ്പില്‍ നിന്നും ഹെലികോപ്റ്റര്‍ നീക്കി

ദുബൈ: ഹെലികോപ്​ടര്‍ അപകടത്തില്‍നിന്ന്​ രക്ഷപ്പെട്ട ലുലു ഗ്രൂപ്പ്​ ചെയര്‍മാന്‍ എം.എ. യൂസുഫലിയും കുടുംബവും അബൂദബിയിലെത്തി. യു.എ.ഇയുടെ ഔദ്യോഗിക വിമാനമായ ഇത്തിഹാദി​െന്‍റ പ്രത്യേക വിമാനത്തിലാണ്​ അദ്ദേഹം എത്തിയത്​. കൊച്ചിയില്‍ നിന്ന് പുറപ്പെട്ട വിമാനം ​തിങ്കളാഴ്​ച പുലര്‍ച്ചെ 5.30ന്​ യു.എ.ഇയില്‍ എത്തി. ​അബൂദബിയിലെ വീട്ടില്‍ വിശ്രമത്തിലാണ്​. ഇന്ന്​ ലുലുവി​െന്‍റ 209ാം ഹൈപര്‍മാര്‍ക്കറ്റ്​ ദുബൈ സിലിക്കണ്‍ ഓയാസീസില്‍ തുറക്കുന്നുണ്ടെങ്കിലും ഉദ്​ഘാടന ചടങ്ങില്‍ യൂസുഫലി പ​ങ്കെടുക്കില്ല. പനങ്ങാട് പൊലീസ് സ്​റ്റേഷന് സമീപത്തെ ചതുപ്പിലാണ്​ ഹെലികോപ്ടര്‍ ഞായറാഴ്ച […]

You May Like

Subscribe US Now