മമതയെയല്ല, പെട്രോള്‍ വിലയെയാണ്​ എതിര്‍ക്കേണ്ടത്​ -സുവേന്ദുവിനോട്​ ബി.ജെ.പി നേതാവ്​ രാജിബ്​ ബാനര്‍ജി

User
0 0
Read Time:3 Minute, 7 Second

കൊല്‍ക്കത്ത: മുഖ്യമന്ത്രി മമത ബാനര്‍ജിയെയല്ല, കുതിച്ചുയരുന്ന ​െപട്രോള്‍ വിലയെയാണ്​ എതിര്‍ക്കേണ്ടതെന്ന്​​ പശ്​ചിമബംഗാള്‍ പ്രതിപക്ഷനേതാവായ ബി.ജെ.പിയിലെ സുവേന്ദു അധികാരിയോട്​ മുതിര്‍ന്ന ബി.ജെ.പി നേതാവ് രാജിബ് ബാനര്‍ജി. ജനങ്ങള്‍ വന്‍ ഭൂരിപക്ഷം നല്‍കി അധികാരത്തിലേറ്റിയ മമത ബാനര്‍ജിയെ അനാവശ്യമായി ലക്ഷ്യമിടുന്നത് ഒഴിവാക്കണ​മെന്നും അ​േദ്ദഹം ആവശ്യപ്പെട്ടു.

തൃണമൂല്‍ നേതാക്കളും മ​ന്ത്രിമാരുമായിരുന്ന സുവേന്ദുവും രാജിബും നിയമസഭ തെരഞ്ഞെടുപ്പിന്​ മുന്നോടിയായാണ് ബി.ജെ.പിയിലേക്ക്​ ചേക്കേറിയത്​. നന്ദിഗ്രാമില്‍ മമത ബാനര്‍ജിയെ പരാജയപ്പെടുത്തി​ എം.എല്‍.എയായ ​സുവേന്ദു അധികാരി, തൃണമൂല്‍​ വിട്ടതുമുതല്‍ മമതയുടെ കടുത്ത വിമര്‍ശകനാണ്​. ഈ സാഹചര്യത്തിലാണ്​ ആവശ്യത്തിനും അനാവശ്യത്തിനും മുഖ്യമന്ത്രി​െയ ഉന്നമിടുന്നതില്‍ രാജിബ്​ വിയോജിപ്പ്​ പ്രകടമാക്കിയത്​.

“സംസ്ഥാനം ഭരിക്കാന്‍ ജനങ്ങള്‍ മൂന്നാമതും തെരഞ്ഞെടുത്ത മുഖ്യമന്ത്രിയെ കടന്നാക്രമിക്കരുതെന്ന്​ ഞാന്‍ പ്രതിപക്ഷ നേതാവിനോട് അഭ്യര്‍ത്ഥിക്കുകയാണ്​. ബംഗാളിലെ ജനങ്ങള്‍ അവരുടെ പാര്‍ട്ടിക്ക് 213 സീറ്റുകള്‍ നല്‍കിയിട്ടുണ്ട്. അവര്‍ക്കെതിരെ അന്യായമായ ആക്രമണം നടത്തുന്നതിന് പകരം, പെട്രോള്‍, ഡീസല്‍, എല്‍പിജി എന്നിവയുടെ വിലക്കയറ്റം ജനങ്ങളെ കൂടുതല്‍ ബാധിക്കില്ലെന്ന് ഉറപ്പാക്കാന്‍ ശ്രമിക്കുക” -രാജിബ് ബാനര്‍ജി പറഞ്ഞു.

രാജിബ് ബാനര്‍ജിയുടെ പ്രസ്താവന ശരിയാണെന്ന് തൃണമൂല്‍ വക്താവ് കുനാല്‍ ഘോഷ് പറഞ്ഞു. ”രാജിബ് പറഞ്ഞത് ശരിയാണ്. ഭരണം നടത്താന്‍ സംസ്ഥാന ജനത തെരഞ്ഞെടുത്ത നമ്മുടെ നേതാവിനെ സുവേന്ദു അധികാരി അനാവശ്യമായി വിമര്‍ശിക്കുന്നു. പെട്രോള്‍, ഡീസല്‍ വില കുതിച്ചുയരുന്നതിനെതിരെ ബി.ജെ.പിക്കാര്‍ ഒരു വാക്കുപോലും ഉരിയാടുന്നില്ല” -ഘോഷ് പറഞ്ഞു.

രാജിബ് ബാനര്‍ജി അടുത്തിടെ കുനാല്‍ ഘോഷുമായും മുതിര്‍ന്ന തൃണമൂല്‍ നേതാവ് പാര്‍ത്ഥ ചാറ്റര്‍ജിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍, രാജിബ് ബി.ജെ.പി വിടുമെന്ന അഭ്യൂഹത്തെകുറിച്ച്‌​ തനിക്ക് അറിയില്ലെന്ന് കുനാല്‍ ഘോഷ് പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ചട്ട ലംഘനം ; 14 ബാങ്കുകള്‍ക്ക്​ പിഴയിട്ട്​ ആര്‍ ബി ഐ

മുംബൈ: ചില വ്യവസ്​ഥകള്‍ ലംഘിച്ചതിനെ തുടര്‍ന്ന്​ 14 ബാങ്കുകള്‍ക്ക്​ പിഴയിട്ട്​ ആര്‍ ബി ഐ .ഒരു പ്രത്യേക ഗ്രൂപ്പിന്റെ കമ്ബനികളുടെ അക്കൗണ്ടുകള്‍ റിസര്‍വ്​ ബാങ്ക്​ പരിശോധനക്ക്​ വിധേയമാക്കിയിരുന്നു. ഇതോടെ ആര്‍ ബി ഐ​ പുറപ്പെടുവിച്ചിരുന്ന ഒന്നോ അതില്‍ അധികമോ നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ ബാങ്കുകള്‍ പരാജയപ്പെട്ടുവെന്നും 1949 ലെ ബാങ്കിങ്​ റെഗുലേഷന്‍ ആക്​ടിന്റെ വ്യവസ്​ഥകള്‍ക്ക്​ വിരുദ്ധമായി പ്രവര്‍ത്തിച്ചതായും അധികൃതര്‍ പരിശോധനയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന്​ ബാങ്കുകള്‍ക്ക്​ റിസര്‍വ്​ ബാങ്ക്​ കാരണം കാണിക്കല്‍ നോട്ടീസ്​ […]

You May Like

Subscribe US Now