മമ്മൂട്ടി വോട്ട്‌ രേഖപ്പെടുത്തി; ആരാധകരോട്‌ ചൂടായി ബിജെപി പ്രവര്‍ത്തകര്‍

User
0 0
Read Time:1 Minute, 45 Second

കൊച്ചി > നിയമസഭാ തെരഞ്ഞെടുപ്പില് മമ്മൂട്ടി വോട്ട് രേഖപ്പെടുത്തി. പൊന്നുരുന്നി സികെഎസ് സ്കൂളിലാണ് ഭാര്യ സുല്ഫത്തിനൊപ്പം മമ്മൂട്ടി വോട്ട് രേഖപ്പെടുത്തിയത്. അതേസമയം മമ്മൂട്ടി വോട്ട് ചെയ്യാനെത്തിയ ദൃശ്യങ്ങള്‍ പക൪ത്തുന്നതിനെതിരെ ബിജെപി പ്രതിഷേധിച്ചു.

തൃക്കാക്കരയിലെ ബിജെപി സ്ഥാനാര്‍ത്ഥി എസ് സജിയുടെ ഭാര്യയാണ് ദൃശ്യങ്ങള്‍ പകര്ത്തുന്നതിനെ ചോദ്യം ചെയ്തത്. ഇതോടെ ബൂത്തിന് പുറത്ത് വാക്കേറ്റമുണ്ടായി. മമ്മൂട്ടിയെ കണ്ടപ്പോള് മാധ്യമങ്ങളും ആരാധകരും വളഞ്ഞു. നടനൊപ്പം ഫോട്ടോയെടുക്കാനും വീഡിയോ എടുക്കാനും ആരാധകര് തിടുക്കം കൂട്ടി. ആ സമയത്താണ് ബിജെപി സ്ഥാനാര്ത്ഥിയുടെ ഭാര്യ അവിടെയെത്തിയത്. അവര് മാധ്യമങ്ങളോട് തട്ടിക്കയറുകയായിരുന്നു. പുറത്തിറങ്ങിപ്പോകണമെന്നും ബാക്കിയുള്ളവര്ക്ക് വോട്ടുചെയ്യണമെന്നും പറഞ്ഞ് അവര് മാധ്യമങ്ങളോട് ആക്രോശിച്ചു. പൊലീസ് മാധ്യമപ്രവര്ത്തകരെ ബലം പ്രയോഗിച്ച്‌ മാറ്റാന് ശ്രമിച്ചതിനെ തുടര്ന്നാണ് ഇവിടെ ചെറിയ സംഘര്ഷ സാധ്യതയുണ്ടായത്. വോട്ട് ചെയ്ത് മമ്മൂട്ടിയും ഭാര്യയും ഇവിടെ നിന്ന് ഉടനെ തന്നെ തിരിച്ചുപോയി.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ആലപ്പുഴയില്‍ പോളിംഗ് ബൂത്തില്‍ മുസ്‌ലിം ലീഗ് നേതാക്കള്‍ തമ്മിലടിച്ചു

ആലപ്പുഴ> ആലപ്പുഴ സക്കരിയാ ബസാറില്‍ വൈഎംഎംഎ എല്‍പി സ്കൂളിലെ പോളിംഗ് ബൂത്തില്‍ മുസ്ലിം ലീഗ് ജില്ലാ നേതാക്കള്‍ തമ്മിലടിച്ചു. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി ബി എ ഗഫൂറും ലീഗ് ടൗണ്‍ കമ്മിറ്റി പ്രസിഡന്റ് എ എം നൗഫലും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. ആളുകളെ വോട്ട് ചെയ്യിക്കുന്നതുമായി ബന്ധപ്പെട്ട് തുടങ്ങിയ വാക്കുതര്‍ക്കം ഒടുവില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലുള്ള സംഘര്‍ഷമായി മാറുകയായിരുന്നു. പലയിടത്തു നിന്നും കൂടുതല്‍ പ്രവര്‍ത്തകരെത്തി ചേരിതിരിഞ്ഞാണ് തമ്മിലടിച്ചത്. സംഘര്‍ഷം അറിഞ്ഞ് […]

You May Like

Subscribe US Now