മരംമുറി വിമരംമുറി വിവാദം: കെ രാജനെയദം: കെ രാജനെയും ഇ ചന്ദ്രശേഖരനെയും വിളിച്ചുവരുത്തി കാനം രാജേന്ദ്രന്‍

User
0 0
Read Time:3 Minute, 7 Second

തിരുവനന്തപുരം: മുട്ടില്‍ മരംമുറി വിവാദം പ്രതിപക്ഷവും ബിജെപിയും സര്‍ക്കാരിനെതിരായുള്ള ആയുധമായി പ്രയോഗിക്കുമ്ബോഴും അത് വലിയ തിരിച്ചടിയാകുന്നത് സിപിഐയ്ക്ക് തന്നെയാണ്. ഈ സഹചര്യത്തില്‍ മുഖം രക്ഷിക്കാന്‍ വഴി തോടുകയാണ് സിപിഐ. വിവാദത്തില്‍ മുന്‍ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരനെയും ഇപ്പോഴത്തെ റവന്യൂ മന്ത്രി കെ രാജനെയും സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വിളിച്ചുവരുത്തി. മൂവരുമായിട്ടുള്ള കൂടിക്കാഴ്ച തുടരുകയാണ്. എം.എന്‍ സ്മാരകത്തിലാണ് കൂടിക്കാഴ്ച.

മരംകൊള്ളയുമായി ബന്ധപ്പെട്ട് ഇരുവരില്‍ നിന്നും വിശദീകരണം തേടിയതായാണ് വിവരം. ബിനോയ് വിശ്വം എം പിയും സ്ഥലത്തെത്തിയിട്ടുണ്ട്. ഇന്ന് ഉച്ചയ്‌ക്കും മരംമുറി വിവാദവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് കാനം രാജേന്ദ്രന്‍ പ്രതികരിക്കാതെ ഒഴിഞ്ഞുമാറിയിരുന്നു. സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കുമെന്ന് പറഞ്ഞാണ് കാനം ഒഴിഞ്ഞുമാറിയത്. കഴിഞ്ഞ മന്ത്രിസഭയില്‍ റവന്യൂ, വനം വകുപ്പുകള്‍ കൈകാര്യം ചെയ്തത് സിപിഐയായിരുന്നു.

എന്നാല്‍ വിവാദത്തില്‍ ഇതുവരെ പ്രതികരിക്കാന്‍ സിപിഐ നേതൃത്വം തയാറായിട്ടില്ല. കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് മന്ത്രി തോമസ് ചാണ്ടിയുടെ രാജിയിലേക്ക് വഴിവച്ച നിലംനികത്തല്‍ വിവാദത്തിന്‍റെ പേരില്‍ മന്ത്രിസഭായോഗത്തില്‍ നിന്ന് സിപിഐ മന്ത്രിമാര്‍ വിട്ടുനില്‍ക്കുക പോലും ചെയ്തിരുന്നു. പരിസ്ഥിതി വിഷയങ്ങളില്‍ സ്ഥിരതയാര്‍ന്ന നിലപാടുള്ള സിപിഐയുടെ മൗനം വിമര്‍ശനങ്ങള്‍ക്കും കാരണമായിട്ടുണ്ട്.

അതേസമയം സംഭവത്തില്‍ ഉടന്‍ പാര്‍ട്ടി നിലപാട് വ്യക്തമാക്കുമെന്നാണ് കരുതുന്നത്. മരംമുറിയിലേക്ക് നയിച്ച വിവാദ ഉത്തരവും അതുമായി ബന്ധപ്പെട്ട വിവാദങ്ങളും സംബന്ധിച്ച്‌ വിശദമായ കാര്യങ്ങള്‍ പാര്‍ട്ടി, മുന്‍ മന്ത്രിയില്‍ നിന്നും മന്ത്രിയില്‍ നിന്നും ചേദിച്ചറിയുകയാണെന്നാണ് വിവരം. ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്ത് മരംമുറിയിലേക്ക് പോയെന്ന മന്ത്രിമാരുടെ വാദം ശരിവെക്കുന്നതായിരിക്കും പാര്‍ട്ടി നിലപാടെന്നുമാണ് കരുതുന്നത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

38 ദിവസത്തെ ലോക്ഡൗണ്‍, സാധാരണക്കാരുടെ ജീവിതം ദുരിതത്തില്‍; കൂടുതല്‍ ഇളവുകള്‍ വേണമെന്ന് സര്‍ക്കാരിനോട് വി.ഡി സതീശന്‍

സംസ്ഥാനത്ത് ലോക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കണമെന്ന് മുഖ്യമന്ത്രിയോട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ലോക് ഡൗണ്‍ മൂലമുള്ള നിയന്ത്രണങ്ങള്‍ ജനജീവിതത്തെ സാരമായി ബാധിച്ചു. സാധാരണക്കാരുടെ ജീവിതം വളരെയേറെ പ്രയാസത്തിലാണ്. കൂലിവേല ചെയ്യുന്നവര്‍, കര്‍ഷകര്‍, വ്യാപാരികള്‍, ദിവസവേതനക്കാര്‍, അസംഘടിത മേഖല, തോട്ടം, തീരദേശം എന്നിങ്ങനെ നാനാതുറയിലും പെട്ടവരുടെ ജീവിതം സ്തംഭിച്ച അവസ്ഥയിലാണ്. നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടമാകുകയും ചെയ്തു. അതുകൊണ്ട് ലോക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കണമെന്നും മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ സതീശന്‍ […]

You May Like

Subscribe US Now