മലയാള സിനിമകള്‍ക്കായി സര്‍ക്കാര്‍ ഒ ടി ടി പ്ലാറ്റ്ഫോം; പുതിയ ആശയത്തിലേക്ക് ചലച്ചിത്ര വികസന കോര്‍പ്പറേഷനും

User
0 0
Read Time:2 Minute, 0 Second

തിരുവനന്തപുരം: മലയാള സിനിമകള്‍ക്കായി സര്‍ക്കാര്‍ ഒ ടി ടി പ്ലാറ്റ്ഫോം തുറക്കുന്നു. രാജ്യത്ത് ആദ്യമായാണ് ഒരു സര്‍ക്കാര്‍ സ്വന്തമായി ഒ ടി ടി പ്ലാറ്റ്ഫോം തുറക്കാനുള്ള നടപടികളിലേക്ക് കടക്കുന്നത്. കോവിഡിനെ തുടര്‍ന്ന് തീയേറ്ററുകള്‍ അടഞ്ഞുകിടക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് ഒ ടി ടി പ്ലാറ്റ്ഫോം എന്ന ആശയത്തിലേക്ക് ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ എത്തിയത്.

അഞ്ചു കോടി ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ റിപ്പോര്‍ട്ട് ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ തയ്യാറാക്കിയിട്ടുണ്ട്. സര്‍ക്കാരിന്റെ അംഗീകാരം ലഭിച്ചശേഷം വിശദമായ പദ്ധതി രേഖ തയ്യാറാക്കും. തുടര്‍ന്ന് ടെന്‍ഡര്‍ നടപടികളിലേക്ക് കടക്കും. ടെന്‍ഡര്‍ നടപടികളും റീടെന്‍ഡര്‍ നടപടികളും സെപ്തംതംബറിനുള്ളില്‍ പൂര്‍ത്തിയാക്കാനാണ് ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ തീരമാനിച്ചിരിക്കുന്നത്. ഈ വര്‍ ഷം തന്നെ ഡിജിറ്റല്‍ പ്ലാറ്റ്ഫോം വഴി സിനിമകള്‍ പ്രേക്ഷകരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തെ മുന്‍നിര്‍ത്തിയാണ് നടപടികള്‍. സിനിമകള്‍ നിര്‍മാതാക്കളില്‍ നിന്ന് വിലകൊടുത്തു വാങ്ങുന്ന രീതിയാണ് നിലവില്‍ ഒ ടി ടി പ്ലാറ്റ്ഫോം പിന്തുടരുന്നത്. എന്നാല്‍ ഇതിന് പകരം പ്രദര്‍ശനത്തിന്റെ വരുമാനം നിര്‍മ്മാതാക്കളും സര്‍ക്കാരും തമ്മില്‍ പങ്കുവയ്ക്കുന്ന രീതിയിലാകും പുതിയ സംരംഭം.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

രാജ്യദ്രോഹ കേസ്: ആയിഷ സുല്‍ത്താനയെ വീണ്ടും ചോദ്യം ചെയ്യും

കൊച്ചി: വിവാദ പരാമര്‍ശത്തിന്റെ പേരില്‍ രാജ്യദ്രോഹകുറ്റം ചുമത്തപ്പെട്ട ചലച്ചിത്ര പ്രവര്‍ത്തക ആയിഷ സുല്‍ത്താനയെ വീണ്ടും ചോദ്യം ചെയ്യും. ബുധനാഴ്ച് രാവിലെ 10.30 ന് കവരത്തി പോലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട പോലീസ് വീണ്ടും നോട്ടീസ് നല്‍കി. ഞായറാഴ്ചയും ആയിഷ സുല്‍ത്താനയെ ചോദ്യം ചെയ്തിരുന്നു. നാല് ദിവസം കൂടി ദ്വീപില്‍ തുടരണമെന്ന് ആയിഷയോട് കവരത്തി പോലീസ് ആവശ്യപെട്ടിട്ടുണ്ട്. ഞായറാഴ്ച്ച നല്‍കിയ മൊഴി വിശദമായി പരിശോധിച്ച ശേഷമാണ് ബുധനാഴ്ച്ച ചോദ്യം ചെയ്യലിന് […]

You May Like

Subscribe US Now