മാംസാഹാരം കഴിച്ചെന്ന് ആരോപണം: ഉത്തര്‍പ്രദേശില്‍ യുവാവിനെ തല്ലിക്കൊന്നു

User
0 0
Read Time:1 Minute, 24 Second

യുപിയില്‍ ക്ഷേത്രത്തിന് സമീപമിരുന്ന് മാംസാഹാരം കഴിച്ചെന്ന് ആരോപിച്ച്‌ ശുചീകരണത്തൊഴിലാളിയായ യുവാവിനെ തല്ലിക്കൊന്നു. കൊല്ലപ്പെട്ടത് ​മീററ്റ് സ്വദേശിയായ പ്രവീണ്‍ സൈനിയാണ് (22). ഗാസിയാബാദിലെ ഗംഗ്‌നഹര്‍ ഘട്ടിലാണ് സംഭവമുണ്ടായത്. നിതിന്‍ ശ‌ര്‍മ, അശ്വിനി ശ‌ര്‍മ, ആകാശ് ത്യാ​ഗി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. സുഹൃത്തിനൊപ്പം പ്രവീണ്‍ റൊട്ടിയും സോയയും കഴിക്കുന്നതിനിടെ നിതിന്‍ ശ‌ര്‍മയുടെ നേതൃത്വത്തിലുള്ള സംഘം തടയുകയായിരുന്നു.

സസ്യാഹാരമാണ് കഴിക്കുന്നതെന്ന് പറഞ്ഞിട്ടും ഇവര്‍ പ്രവീണിനെയും സുഹൃത്തുക്കളെയും ക്രൂരമായി മ‌ര്‍ദിക്കുകയായിരുന്നു. തടയാന്‍ ശ്രമിച്ചെങ്കിലും വടിയും കല്ലുകളും കൊണ്ട് സംഘം ആക്രമിക്കുകയും സംഭവശേഷം പ്രതികള്‍ രക്ഷപ്പെടുകയും ചെയ്തു. പ്രവീണ്‍ സംഭവസ്ഥലത്ത് മരിച്ചു. കൂടുതല്‍ പ്രതികളുണ്ടോയെന്ന് അന്വേഷിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

അമിതാഭ് ബച്ചന്റെ വസതിയുടെ ഒരു ഭാഗം പൊളിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് മുംബൈ കോര്‍പറേഷന്റെ നോട്ടീസ്

ബോളിവുഡ് നടന്‍ അമിതാഭ് ബച്ചന്റെ മുംബൈയിലെ പ്രതീക്ഷ വസതിയുടെ ഒരു ഭാഗം പൊളിച്ചുമാറ്റാന്‍ നോട്ടീസ്. റോഡിന്റെ വീതികൂട്ടുന്നതിന്റെ ഭാഗമായാണ് ബൃഹാന്‍ മുംബൈ കോര്‍പറേഷന്‍(ബി എം സി) നോട്ടീസയച്ചിരിക്കുന്നത്. സന്ത് ധ്യാനേശ്വര്‍ റോഡരികിലാണ് ഈ വസതി സ്ഥിതി ചെയ്യുന്നത്. റോഡ് വീതികൂട്ടുന്നതിനായി 2017ല്‍ ബി എം സി ബച്ചനും ഏഴ് സ്ഥല ഉടമകള്‍ക്കും നോട്ടീസ് അയച്ചിരുന്നു. എന്നാല്‍, പിന്നീട് അന്ന് ബച്ചനെതിരെ നടപടിയൊന്നും എടുത്തിരുന്നില്ല. ബച്ചന്റെ ബംഗ്ലാവിനോട് ചേര്‍ന്നുള്ള പ്ലോട്ടിന്റെ മതില്‍ […]

You May Like

Subscribe US Now